Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎമ്മിനും സിപിഐയ്ക്കും സീറ്റില്ല! ബീഹാറിൽ മഹാസഖ്യം സീറ്റ് വിഭജനം പൂർത്തിയായി; ആർജെഡി-19, കോൺഗ്രസ്- 9, ആർഎൽഎസ്‌പി-5; സിപിഐ(എംഎൽ) ഒരു സീറ്റിലും മാറ്റുരയ്ക്കും; ശരദ് യാദവ് മധേപുരയിൽ ആർജെഡി ടിക്കറ്റിൽ

സിപിഎമ്മിനും സിപിഐയ്ക്കും സീറ്റില്ല! ബീഹാറിൽ മഹാസഖ്യം സീറ്റ് വിഭജനം പൂർത്തിയായി; ആർജെഡി-19, കോൺഗ്രസ്- 9, ആർഎൽഎസ്‌പി-5; സിപിഐ(എംഎൽ) ഒരു സീറ്റിലും മാറ്റുരയ്ക്കും; ശരദ് യാദവ് മധേപുരയിൽ ആർജെഡി ടിക്കറ്റിൽ

മറുനാടൻ ഡെസ്‌ക്‌

പാട്‌ന: സിപിഎമ്മിനും സിപിഐയ്ക്കും സീറ്റില്ല, ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവ് ആണ് സഖ്യത്തിന്റെ സീറ്റുകൾ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.സഖ്യത്തിലെ വലിയ കക്ഷിയായ ആർജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്‌പി അഞ്ച് സീറ്റിലും കോൺഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും.

അഞ്ച് സീറ്റുകൾ ഉള്ള ആർഎൽഎസ്‌പി ഒരു സ്ഥാനാർത്ഥിയെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. ഒമ്പത് സീറ്റുള്ള കോൺഗ്രസ് മൂന്ന് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘ്‌നൻ സിൻഹയായിരിക്കും പട്‌നാസാഹിബിലെ കോൺഗ്രസ് സ്ഥാനാർത്ഥി. പക്ഷേ അദ്ദേഹത്തിന്റെ പേര് ഇന്ന് പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

എൽജെഡിനേതാവ് ശരത് യാദവ് ആർജെഡി ടിക്കറ്റിൽ മധേപ്പുര മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതി പാടലിപുത്ര മണ്ഡലത്തിൽ നിന്നും ജയപ്രകാശ് യാദവ് ബാങ്ക മണ്ഡലത്തിൽ നിന്നും മത്സരിക്കും. ഇവരുൾപ്പെടെ 18 സ്ഥാനാർത്ഥികളുടെ പേരാണ് പട്ടികയിലുള്ളത്. ഷൊഹാർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ ആർജെഡി പ്രഖ്യാപിച്ചിട്ടില്ല.

മുന്ന് സീറ്റുള്ള ഹിന്ദുസ്ഥാൻ അവാമി മോർച്ച മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്. പാർട്ടി നേതാവ് ജിതിൻ റാം മാഞ്ജി ഗായ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുക. നിഷാദ സമൂദായ പാർട്ടിയായ വികാശ്ശിൽ ഇൻസാൻ പാർട്ടി മൂന്ന്, ഇടത് പാർട്ടിയായ സിപിഐ എംഎൽ ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്ന മറ്റ് സീറ്റുകൾ. അതേസമയം ഇടതു പാർട്ടികളായ സിപിഎമ്മും സിപിഐയും മഹാസഖ്യത്തിന് പുറത്താണ് ഇവർ മുന്നണിയായി മത്സരരംഗത്തുണ്ട്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ ബഗുസാരായ് മണ്ഡലത്തിൽ നിന്ന് സിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ആർജെഡി നേതാവ് തൻവീർ ഹസനാണ് ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി. കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ് ബിജെപി സ്ഥാനാർത്ഥി. ക്രൗഡ് ഫണ്ടിങ്ങിലൂടെ തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കണ്ടെത്താൻ ശ്രമിക്കുന്ന കനയ്യകുമാറിന് രണ്ടു ദിവസം കൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു. 70 ലക്ഷം രൂപ സമാഹരിക്കാനാണ് ക്രൗഡ് ഫണ്ടിംങിലൂടെ ലക്ഷ്യം വെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP