Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാർക്‌സിസ്റ്റ് പാർട്ടിക്ക് അണികൾ ഇല്ലാത്തതിന്റെ മനഃപ്രയാസമാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളിൽ കാണുന്നതെന്ന് പി.സി വിഷ്ണുനാഥ്; ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വിജയം മികച്ച രീതിയിലാക്കാൻ ഏവരും പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുനാഥ്; പ്രചരണത്തിന് മുന്നോടിയായി ഉറ്റ സുഹൃത്ത് കലാഭവൻ മണിയുടെ സ്മൃതി കുടീരത്തിൽ പൂക്കളർപ്പിച്ച് ബെന്നി ബഹനാൻ

മാർക്‌സിസ്റ്റ് പാർട്ടിക്ക് അണികൾ ഇല്ലാത്തതിന്റെ മനഃപ്രയാസമാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളിൽ കാണുന്നതെന്ന് പി.സി വിഷ്ണുനാഥ്; ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വിജയം മികച്ച രീതിയിലാക്കാൻ ഏവരും പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുനാഥ്; പ്രചരണത്തിന് മുന്നോടിയായി ഉറ്റ സുഹൃത്ത് കലാഭവൻ മണിയുടെ സ്മൃതി കുടീരത്തിൽ പൂക്കളർപ്പിച്ച് ബെന്നി ബഹനാൻ

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: കേരളം ഒഴികെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ മാർക്‌സിസ്റ്റ് പാർട്ടിക്ക് അണികൾ ഇല്ലാത്തതിന്റെ മനഃപ്രയാസമാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗങ്ങളിൽ ഇപ്പോൾ കാണുന്നത് എന്ന് എ.ഐ.സി.സി. സെക്രട്ടറി അഡ്വ. പി.സി. വിഷ്ണുനാഥ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ മീഡിയ വാർ റൂം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമുണ്ടായിരന്ന ത്രിപുരയും, ബംഗാളും ഭരണം നഷ്ടപ്പെട്ടെന്ന് മാത്രമല്ല ജനങ്ങളെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ് മാർക്‌സിസ്റ്റ് പാർട്ടി. അകാലിദൾ, ആംആദ്മി പാർട്ടി, ബിജെപി എന്നിവയിൽ നിന്നും നിരവധി പേർ കോൺഗ്രസ്സിലേയ്ക്ക് ചേർന്നുകൊണ്ടിരിക്കുകയാണ്. പക്ഷെ മാർകിസ്റ്റ് പാർട്ടിക്ക് അത് ഒന്നും കാണാൻ കഴിയുന്നില്ല.

അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നു. ബിജെപിക്ക് എവിടെയും നേട്ടമുണ്ടാക്കാൻ ആയില്ല. കോൺഗ്രസ്സ് ആണ് യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനമെന്ന് ജനങ്ങളുടെ തിരച്ചറിവാണ് കോൺഗ്രസ്സ് വിജയിക്കുന്നതിന് കാരണമെന്ന് അഡ്വ. പി.സി. വിഷ്ണുനാഥ് പറഞ്ഞു. യുഡിഎഫ് കൺവീനർ ബെന്നി ബഹാനന്റെ വിജയം മികച്ച രീതിയിൽ ആക്കാൻ നാം ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.

റോജി എം. ജോൺ എംഎ‍ൽഎ. ഇലക്ഷൻ കമ്മറ്റി ചെയർമാൻ മുൻ എംഎ‍ൽഎ. പി.ജെ.ജോയി, കെപി.സി.സി. സെക്രട്ടറിമാരായ അഡ്വ. അബ്ദുൾ മുത്തലിബ്, ടി.എം. സക്കീർ ഹുസൈൻ, എ.ഐ.സി.സി. അംഗം കെ.ടി. ബെന്നി, കെ.വി. മുരളി, ഡി.സി.സി. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഡി.സി.സി. സെക്രട്ടറിമാരായ കെ.പി. ബേബി, അഡ്വ. കെ.വി. സാബു, മാത്യു തോമസ്, പൗലോസ് കല്ലറയ്ക്കൽ, ഷൈജോ പറമ്പി, പി.വി. സജീവൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, പി.വി. ജോസ്, കെ.വി. ജേക്കബ്ബ്, അങ്കമാലി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, പി.ബി. സുനീർ, സോഷ്യൽ മീഡിയ ചെയർമാൻ ബാബു പുത്തനങ്ങാടി എന്നിവർ പ്രസംഗിച്ചു.

കലാഭവൻ മണിയുടെ സൗഹൃദ സ്മരണകൾക്ക് പൂക്കളർപ്പിച്ച് ബെന്നി ബഹനാൻ

കലാഭവൻ മണിയുടെ സ്മൃതി കുടീരത്തിൽ പൂക്കൾ അർപ്പിച്ച്, സൗഹൃദം സ്മരിച്ച്, ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ. രാവിലെ പത്തരയോടെ കലാഭവൻ മണി അന്ത്യവിശ്രമം കൊള്ളുന്ന ചേനത്തുനാട്ടിലെ മണിക്കൂടാരത്തിൽ എത്തിയാണ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ ചാലക്കുടി കണ്ട എക്കാലത്തെയും മികച്ച പ്രതിഭയ്ക്ക് ആദരമർപ്പിച്ചത്.

കേരളം കണ്ട അതുല്യപ്രതിഭയായിരുന്നു കലാഭവൻ മണി എന്നും പലപ്പോഴും മണിയുമായി സൗഹൃദം പങ്കു വയ്ക്കാൻ അവസരം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. ചാലക്കുടിയെ പ്രളയം തകർത്തെറിഞ്ഞപ്പോൾ ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നിർവഹിക്കേണ്ട ജനപ്രതിനിധികളുടെ അസാന്നിധ്യമുണ്ടായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ പ്രളയസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP