Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെങ്കിലും വോട്ട് നിലയിൽ മുന്നിൽ തന്നെ; ബെംഗലൂരു സൗത്തിൽ ബിജെപി സീറ്റിൽ മത്സരിച്ച 28കാരൻ തേജസ്വി സൂര്യ നേടിയത് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്; 'വിജയം മോദിയുടേതാണ്...ഏറെ സന്തോഷമുണ്ട്'; വോട്ടെണ്ണൽ കേന്ദ്രമായ എസ്എസ്എംആർവി കോളേജിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സൂര്യ

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയെങ്കിലും വോട്ട് നിലയിൽ മുന്നിൽ തന്നെ; ബെംഗലൂരു സൗത്തിൽ ബിജെപി സീറ്റിൽ മത്സരിച്ച 28കാരൻ തേജസ്വി സൂര്യ നേടിയത് രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്; 'വിജയം മോദിയുടേതാണ്...ഏറെ സന്തോഷമുണ്ട്'; വോട്ടെണ്ണൽ കേന്ദ്രമായ എസ്എസ്എംആർവി കോളേജിൽ സന്ദർശനം നടത്തിയതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സൂര്യ

മറുനാടൻ ഡെസ്‌ക്‌

ബെംഗലൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രഭാവം ആഞ്ഞു വീശുമ്പോഴും
ഏറെ ശ്രദ്ധ നേടുന്ന സീറ്റുകളിലൊന്നാണ് ബെംഗലൂരു സൗത്ത്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടിയ ബിജെപി സ്ഥാനാർത്ഥി സൂര്യ തേജസ്വിയുടെ മണ്ഡലത്തിൽ കാവിക്കൊടി വിജയക്കൊടിയായി മാറി. രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി സൂര്യ വിജയക്കൊടി പാറിച്ചിരിക്കുന്നത്. 28കാരനായ സൂര്യ വക്കീൽ കൂടിയാണ്. വൈകുന്നരം പുറത്ത് വന്നകണക്കുകൾ പ്രകാരം 6,46,240 വോട്ടുകളാണ് സൂര്യ നേടിയത്. കോൺഗ്രസിന്റെ ബി.കെ ഹരിപ്രസാദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൂര്യയുടെ മുന്നേറ്റം.

വീട്ടിൽ നടത്തിയ പൂജാ ചടങ്ങുകൾക്ക് ശേഷം വോട്ടെണ്ണൽ കേന്ദ്രമായ എസ്എസ്എംആർവി കോളേജിൽ സൂര്യ എത്തിയിരുന്നു. ബെംഗലൂരുവിലെ ജനങ്ങളോട് താൻ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഇത് നരേന്ദ്ര മോദിയുടെ വിജയമാണെന്നും അതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും സൂര്യ വ്യക്തമാക്കി. മുതിർന്ന ബിജെപി നേതാക്കൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനും സൂര്യ മറന്നില്ല. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് ബെംഗലൂരു സൗത്ത്. ആർഎസ്എസിന്റെ പിന്തുണയോടെയാണ് സൂര്യ സീറ്റ് നേടിയെടുത്തതെന്നതടക്കമുള്ള റിപ്പോർട്ടുകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ നാളുകളിൽ മാധ്യമങ്ങളിൽ വന്നിരുന്നു.

അന്തരിച്ച മുൻ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി അനന്ത് കുമാറിന്റെ ശിഷ്യൻ കൂടിയാണ് 28 കാരനായ തേജസ്വി സൂര്യ. കർണാടക ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയാണ് തേജസ്വി. അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനി ബെംഗളൂരു സൗത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അത് നിഷേധിച്ചാണ് പാർട്ടി പുതുമുഖത്തെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്. രാഷ്ട്രീയത്തിലുള്ള പരിചയവും പ്രസംഗിക്കാനുള്ള കഴിവും സൂര്യയെ സ്ഥാനാർത്ഥിയാക്കുള്ള പ്രധാന ഘടകമായി. ബിജെപി യൂത്ത് വിങ് ജനറൽ സെക്രട്ടറിയും സോഷ്യൽ മീഡിയ ടീമിൽ പങ്കാളിയുമാണ് സൂര്യ.

സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ തേജസ്വി സൂര്യ ട്വിറ്ററിൽ കുറിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ഥാനാർത്ഥിത്വം വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് സൂര്യ ആദ്യം ട്വീറ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ തലവനും ബെംഗളൂരു സൗത്തിൽ സ്ഥാനാർത്ഥിയാക്കാൻ മാത്രം തന്നിൽ വിശ്വാസം അർപ്പിച്ചെന്നും ഇത് ബിജെപിയിൽ മാത്രമേ നടക്കൂ എന്നും ചൗക്കിദാർ തേജസ്വി സൂര്യ എന്ന ട്വിറ്റർ അക്കൗണ്ടിൽ തേജസ്വി കുറിച്ചിരുന്നു.

തന്നെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രീയത്തിൽ തന്റെ ഗുരുവായ അനന്ത് കുമാറിനും സ്‌കൂൾ കാലഘട്ടം മുതൽ തനിക്ക് പരിശീലനം നൽകിയ അനന്ത് കുമാറിന്റെ ഭാര്യ തേജസ്വിനിക്കും സൂര്യ നന്ദി അറിയിച്ച ശേഷമാണ് പ്രചാരണത്തിനറങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP