Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇക്കുറി പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ 2 ബാലറ്റ് യൂണിറ്റുകൾ; തിരുവനന്തപുരത്ത് 17 സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ 19 സ്ഥാനാർത്ഥികളും; ഒരു ബാലറ്റ് യൂണിറ്റിൽ ആകെ ഉൾപ്പെടുത്താനാകുന്നത് 16 സ്ഥാനാർത്ഥികളുടെ പേരുകൾ; ആകെ 3234 ബാലറ്റ് യൂണിറ്റുകൾ വേണ്ടിടത്ത് എത്തിക്കേണ്ടി വന്നത് 6468 യൂണിറ്റുകൾ

ഇക്കുറി പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ 2 ബാലറ്റ് യൂണിറ്റുകൾ; തിരുവനന്തപുരത്ത് 17 സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ 19 സ്ഥാനാർത്ഥികളും; ഒരു ബാലറ്റ് യൂണിറ്റിൽ ആകെ ഉൾപ്പെടുത്താനാകുന്നത് 16 സ്ഥാനാർത്ഥികളുടെ പേരുകൾ; ആകെ 3234 ബാലറ്റ് യൂണിറ്റുകൾ വേണ്ടിടത്ത് എത്തിക്കേണ്ടി വന്നത് 6468 യൂണിറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇക്കുറി തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ എത്തിക്കേണ്ടിവന്നത് സാധാരണയിൽ ഇരട്ടി ബാലറ്റ് യൂണിറ്റുകൾ. ഇരുമണ്ഡലങ്ങലും സ്ഥാനാർത്ഥികളുടെ ബാഹുല്യം കാരണമാണ് ഈ പ്രതിസന്ധിയുണ്ടായത്. ക്രമീകരണത്തിൽ ആദ്യം കല്ലുകടിയുണ്ടായെങ്കിലും പിന്നീട് ആവശ്യമുള്ള യൂണിറ്റുകലൾ എത്തിക്കുകയായിരുന്നു.

ആറ്റിങ്ങൽ തിരുവനന്തപുരം മണ്ഡലങ്ങളിൽ ഇക്കുറി പോളിങ് ബൂത്തിൽ വോട്ടു ചെയ്യാൻ 2 ബാലറ്റ് യൂണിറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റിൽ 16 സ്ഥാനാർത്ഥികളുടെ പേരു മാത്രമേ ഉൾക്കൊള്ളിക്കാനാകൂ. എന്നാൽ തിരുവനന്തപുരത്ത് 17 സ്ഥാനാർത്ഥികളും ആറ്റിങ്ങലിൽ 19 സ്ഥാനാർത്ഥികളുമുള്ളതിനാൽ എല്ലാ ബൂത്തുകളിലും ഒരു ബാലറ്റ് യൂണിറ്റു കൂടി എത്തിക്കേണ്ടി വന്നു.

വോട്ടെടുപ്പിന്റെ തലേന്നായ 22ന് രാവിലെ വോട്ടിങ് യന്ത്രങ്ങൾ പ്രിസൈഡിങ് ഓഫിസർമാർക്ക് കൈമാറും. പൊലീസ് സുരക്ഷയിൽ ഉച്ചയോടെ യന്ത്രങ്ങളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തും. കംപാർട്‌മെന്റ് ക്രമീകരണം, ബൂത്തിനു സമീപത്തെ പരസ്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവ രാത്രിയോടെ പൂർത്തിയാക്കും. രാവിലെ 7ന് വോട്ടിങ് ആരംഭിക്കും. മെഷീൻ തകരാറിലായാൽ പകരം മെഷീൻ ഉടൻ എത്തിക്കുന്നതിന് അടിയന്തര സേനയെയും തയാറാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് രണ്ടാം ബാലറ്റ് യൂണിറ്റിൽ ഒരാളുടെ പേരും ആറ്റിങ്ങലിൽ രണ്ടാളുടെ പേരും രേഖപ്പെടുത്തിയിരിക്കും. ആകെ 3234 ബാലറ്റ് യൂണിറ്റുകൾ വേണ്ടിടത്ത് അതിന്റെ ഇരട്ടിയായ 6468 ബാലറ്റ് യൂണിറ്റുകളാണ് എത്തിക്കേണ്ടി വന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ ഏറ്റുവാങ്ങിയ വോട്ടിങ് യന്ത്രങ്ങൾ ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെയും സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP