Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്; അടിയന്തരാവസ്ഥക്കുശേഷമുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കൊന്നുകളയുമെന്ന് കോൺഗ്രസുകാർ നേരിട്ട് ഭീഷണിപ്പെടുത്തി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയിലൂടെ ഞങ്ങൾ മുന്നിൽ മരണം കാത്തിരിക്കയായിരുന്നു; പക്ഷേ അവർ തോറ്റതുകൊണ്ട് രക്ഷപ്പെട്ടു; ഇന്ത്യ അതിലും വലിയ ഫാസിസത്തെ നേരിടുന്ന കാലത്ത് ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നും ചുള്ളിക്കാട്

ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്; അടിയന്തരാവസ്ഥക്കുശേഷമുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കൊന്നുകളയുമെന്ന് കോൺഗ്രസുകാർ നേരിട്ട് ഭീഷണിപ്പെടുത്തി; തിരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയിലൂടെ ഞങ്ങൾ മുന്നിൽ മരണം കാത്തിരിക്കയായിരുന്നു; പക്ഷേ അവർ തോറ്റതുകൊണ്ട് രക്ഷപ്പെട്ടു; ഇന്ത്യ അതിലും വലിയ ഫാസിസത്തെ നേരിടുന്ന കാലത്ത് ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്നും ചുള്ളിക്കാട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി വീണ്ടും വിജയിച്ചാൽ തങ്ങളെയൊക്കെ കൊന്നുകളയുമെന്ന് കോൺഗ്രസുകാർ നേരിട്ട് ഭീഷണിപ്പെടുത്തിയതായി എഴുത്തുകാരനും കവി നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നത് എറണാകുളം രാജേന്ദ്ര മൈതാനത്ത് പി രാജീവിന്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ ദിനങ്ങൾ ഇനി രാജ്യത്ത് ഉണ്ടാകാതിരിക്കാൻ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്നും ചുള്ളിക്കാട് പറഞ്ഞു.

'നാല്പത് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും എറണാകുളത്തെ തെരുവുകളിൽ പ്രസംഗിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ഇനി രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നാണ് അവരുടെ നേതാവ് സാക്ഷി മഹാരാജ് പറയുന്നത്. അത് ഏതാണ്ട് സത്യമാകുമോ എന്ന ഭയം എനിക്കുണ്ട്. 40 വർഷം മുമ്പുള്ള തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് ജീവൻ മരണ പോരാട്ടമായിരുന്നു. കോൺഗ്രസുകാർ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നിൽ മരണം കാത്തിരുന്നു. അന്ന് ഇന്ദിരയും സജ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്.

കോൺഗ്രസ്സിന്റെ സ്ഥാനത്ത് ഇന്ന് ബിജെപിയായിരിക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യം നമ്മുടെ ഭരണ ഘടന തകർക്കുകയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ എന്നെന്നേയ്ക്കുമായി തുടച്ച് നീക്കുകയും ചെയ്യുക എന്നതാണ്. അത് അനുവദിച്ചുകൂട. അതുപോലെ രണ്ടാം യുപിഎ സർക്കാരിന്റെ അസഹനീയമായ അഴിമതിയാണ് ഇന്നത്തെ ബിജെപി ഭരണം സാധ്യമാക്കിയത്. നരസിംഹ റാവുവിന്റെ ഉദാസീനതയാണ് ബാബറി മസ്ജിദിന്റെ തകർച്ച സാധ്യമാക്കിയത്. അതുകൊണ്ട് ഇടതുപക്ഷം വിജയിക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഞാൻ വീണ്ടും ഈ തെരുവുകളിൽ പ്രസംഗിക്കുന്നത്.'' ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥിയായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാട്, നക്സൽ അനുഭാവിയാതിന്റെ പേരിൽ ഏറെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. രഹസ്യപ്പൊലീസിനെ പേടിച്ച് നാടുവിട്ട കാലം അദ്ദേഹം തന്റെ ചിദംബര സ്മരണ എന്ന പുസ്തകത്തിൽ വിശദമായി പരാമർശിക്കുന്നുണ്ട്. ഏറെ നാളത്തിനുശേഷമാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു പൊതുവേദിയിൽ പങ്കെടുക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP