Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമാജ് വാദി പാർട്ടി നേതാവ് അസംഖാന് വീണ്ടും പ്രചരണ വിലക്ക്; തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനും വർഗീയ പരാമർശം നടത്തിയതിനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടു ദിവസത്തെ വിലക്ക്

സമാജ് വാദി പാർട്ടി നേതാവ് അസംഖാന് വീണ്ടും പ്രചരണ വിലക്ക്; തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനും വർഗീയ പരാമർശം നടത്തിയതിനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടു ദിവസത്തെ വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സമാജ്‌വാദി പാർട്ടി നേതാവ് അസംഖാന് വീണ്ടും പ്രചരണ വിലക്ക്. 48 മണിക്കൂർ നേരത്തേക്കാണ് അസംഖാനെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്. ജില്ലയിലെ ഇലക്ഷൻ സംവിധാനത്തിനെതിരെ അതീവ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനും വർഗ്ഗീയ പരാമർശം നടത്തിയതിനുമാണ് ഇപ്പോൾ നടപടി നേരിട്ടിരിക്കുന്നത്.

നാളെയും മറ്റന്നാളും അസംഖാന് പ്രചരണം നടത്താനാകില്ല. ഉത്തർപ്രദേശിലെ രാംപൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അസംഖാൻ ഇത് രണ്ടാം തവണയാണ് നടപടിക്ക് വിധേയനാകുന്നത്.

സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് അസം ഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ മൂന്ന് ദിവസത്തെ വിലക്ക് നൽകിയിരുന്നു. എസ്‌പി വിട്ട് ബിജെപിയിലേക്ക് എത്തി രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്ന ചലച്ചിത്രതാരം ജയപ്രദയ്‌ക്കെതിരെയാണ് അസംഖാൻ 'കാക്കി അടിവസ്ത്രം' ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം നടത്തിയത്. വിഷയത്തിൽ അസംഖാനെതിരെ കേസും എടുത്തിരുന്നു.

രാംപൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു അസംഖാന്റെ വിവാദ പരാമർശം. 'കഴിഞ്ഞ 10 വർഷം നിങ്ങൾ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാൻ നിങ്ങൾ 17 വർഷമെടുത്തെങ്കിൽ വെറും 17 ദിവസത്തിനുള്ളിൽ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചുവെന്നായിരുന്നു'' അസം ഖാന്റെ പരാമർശം. പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന. ഇതേ തുടർന്ന് ബിജെപി നൽകിയ പരാതിയിലായിരുന്നു ആദ്യ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP