Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജസ്ഥാൻ തൂത്തുവാരുമ്പോൾ തെലുങ്കാനയിൽ വിജയം ഉറപ്പ്; മധ്യപ്രദേശിലും ചത്തീസ്ഗഡിലും മുമ്പിൽ നിൽക്കുന്നത് കോൺഗ്രസ് തന്നെ; മിസോറാമിൽ തോറ്റാലും ജയിക്കുന്നത് ബിജെപിയല്ല; അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും വിജയ സാധ്യത നിലനിർത്തി കോൺഗ്രസ് ആവേശപൂർവ്വം മുന്നോട്ട്; ഒരു സംസ്ഥാനം പോലും ലഭിക്കില്ലെന്ന ആശങ്കയിൽ ബിജെപിയും; മോദി-അമിത് ഷാ കൂട്ടുകെട്ടിന് കടിഞ്ഞാൺ വരുന്നു

രാജസ്ഥാൻ തൂത്തുവാരുമ്പോൾ തെലുങ്കാനയിൽ വിജയം ഉറപ്പ്; മധ്യപ്രദേശിലും ചത്തീസ്ഗഡിലും മുമ്പിൽ നിൽക്കുന്നത് കോൺഗ്രസ് തന്നെ; മിസോറാമിൽ തോറ്റാലും ജയിക്കുന്നത് ബിജെപിയല്ല; അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും വിജയ സാധ്യത നിലനിർത്തി കോൺഗ്രസ് ആവേശപൂർവ്വം മുന്നോട്ട്; ഒരു സംസ്ഥാനം പോലും ലഭിക്കില്ലെന്ന ആശങ്കയിൽ ബിജെപിയും; മോദി-അമിത് ഷാ കൂട്ടുകെട്ടിന് കടിഞ്ഞാൺ വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് മുക്ത ഭാരതമെന്നായിരുന്നു മോദിയുടേയും അമിത് ഷായുടേയും മുദ്രാവാക്യം. 19 സംസ്ഥാനങ്ങളിൽ അധികാരം പിടിച്ച് ബിജെപി മുന്നണി മുന്നേറിയപ്പോൾ കോൺഗ്രസ് തകർന്നടിഞ്ഞുവെന്ന പ്രചരണം കൂടുതൽ കരുത്തുള്ളതാക്കി മാറ്റുകയും ചെയ്തു. പെട്രോൾ വില കുറയ്ക്കാതേയും പാചക വാചത വില ഉയർത്തിയും നോട്ട് നിരോധിച്ചുമെല്ലാം മുന്നേറിയ കേന്ദ്ര സർക്കാർ മനസ്സിൽ കണ്ടത് തുടർ ഭരണമാണ്. യുപിയിലെ വലിയ വിജയം പോലും ബിജെപിക്ക് പുതിയ പ്രതീക്ഷ നൽകി. എന്നാൽ ഫീനക്‌സ് പക്ഷിയെ പോലെ രാഹുൽ ഗാന്ധിയുടെ ചിറകിൽ കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുകയാണ്. ഡിസംബർ 11ന് ജനവിധി വരുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും കോൺഗ്രസിന് വ്യക്തമായ മുൻതൂക്കമുണ്ടെന്നതാണ് സർവ്വേ ഫലങ്ങൾ.

ഉത്തരേന്ത്യയിൽ ബിജെപിക്ക് അതിനിർണ്ണായകമാണ് രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ചത്തീസ് ഗഡിലേയും തെരഞ്ഞെടുപ്പ്. ഈ മൂന്നിടത്തും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് സർവ്വേ. ഇതിൽ രാജസ്ഥാനിൽ കോൺഗ്രസ് തൂത്തുവാരും. മധ്യപ്രദേശിലും ചത്തീസ് ഗഡിലും കേവല ഭൂരിപക്ഷവുമായി അധികാരത്തിലെത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ പ്രവചിക്കുന്നത്. തെലങ്കാനയിലെ ഫല പ്രവചനവും കോൺഗ്രസിന് സന്തേഷം നൽകുന്നു. ചന്ദ്രശേഖര റാവുവിന്റെ ടി ആർ എസിനെ കോൺഗ്രസ് -ടിഡിപി സഖ്യം തകർക്കുമെന്നാണ് പ്രവചനം. മിസോറാമിൽ കോൺഗ്രസിന് ഭരണം നഷ്ടമാകും. എന്നാൽ ബിജെപിക്ക് അവിടെ അധികാരം കിട്ടുകയുമില്ല. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയ്ക്കാണ് മിസോറാമിൽ മുൻതൂക്കം. അതായത് എൻഡിഎ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും തകർന്നടിയുമെന്നാണ് പ്രവചനങ്ങൾ.

രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ചത്തീസ് ഗഡിലേയും ഫലം മോദിക്കും അമിത് ഷായ്ക്കും ഏറെ നിർണ്ണായകമാണ്. പ്രധാനമന്ത്രിയെന്ന നിലയിൽ ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്ന സമീപനമാണ് മോദി സ്വീകരിക്കുന്നത്. വിവാദങ്ങളിൽ ഒന്നും മറുപടി പറയുന്നില്ല. പെട്രോൾ വില വർദ്ധനവിലും മറ്റും ഒളിച്ചു കളിക്കുകയും ചെയ്തു. ഇതോടെയാണ് ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം പോയത്. എന്നാൽ എല്ലാം അനുകൂലമാണെന്ന തരത്തിൽ മോദി ആരേയും കൂസാക്കാതെ മുന്നോട്ട് പോയി. ഇതിനെ ചൊല്ലി ബിജെപിയിൽ തന്നെ ഭിന്നതയും ഉണ്ട്. പാർട്ടിയിൽ അമിത് ഷാ ഏകപക്ഷീയമായ രീതിയിൽ ഇടപെടൽ നടത്തുന്നതും വിവാദങ്ങളിൽ പെടുന്നു. അതുകൊണ്ട് തന്നെ അഞ്ച് സംസ്ഥാനങ്ങളിൽ തോറ്റാൽ അത് മോദിക്കും അമിത് ഷായ്ക്കും വലിയ തിരിച്ചടിയായി മാറും.

രാജസ്ഥാനിൽ കോൺഗ്രസിന് 47.9 ശതമാനം വോട്ടി കിട്ടുമെന്നാണ് ക്വിന്റിന്റെ പ്രവചനം. 39 ശതമാനം വോട്ടാണ് ബിജെപിക്ക് നൽകുന്നത്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രവചനം. വസുന്ധരാ രാജ സിന്ധ്യയ്ക്ക് ജനപ്രീതിയിൽ വലിയ ഇടിവുണ്ട്. മോദി തംരഗവും ഇല്ല. ഇവിടെ ആർ എസ് എസുകാർ പോലും ബിജെപി സർക്കാരിന് എതിരാണ്. അതുകൊണ്ട് തന്നെ രാജസ്ഥാനിൽ ഭരണമാറ്റം ഉറപ്പാണെന്നാണ് വിലയിരുത്തൽ. ഇത് ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മൂന്ന് തവണയായി അധികാരത്തിലുള്ള മധ്യപ്രദേശിൽ തോറ്റാൽ അത് ബിജെപിക്ക് വലിയ ക്ഷീണമാകും. ഇതിനുള്ള സാധ്യതയാണ് ക്വിന്റിന്റെ സർവ്വേയിലുള്ളത്.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമാണെങ്കിലും നേരിയ മുൻതൂക്കം കോൺഗ്രസിനുണ്ട്. 42.3 ശതമാനം വോട്ട് കോൺഗ്രസിന് കിട്ടുമ്പോൾ 41.5 ശതമാനമാണ് ബിജെപിക്ക് കിട്ടുക. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജനപ്രീതിയും കുറഞ്ഞു. ജ്യോതിരാതിത്യ സിന്ധ്യയ്ക്ക് അനുകൂലമാണ് കാര്യങ്ങൾ. ചത്തീസ് ഗഡിലും നേരിയ മുൻതൂക്കം കോൺഗ്രസിനുണ്ട്. അവിടേയും വീറും വാശിയുമുള്ള പോരാട്ടമാണ് നടക്കുന്നത്. ഫലത്തിൽ ബിജെപി അധികാരത്തിലുള്ള മൂന്നിടത്തും കോൺഗ്രസ് തിരിച്ചുവരികയാണ്. ചിത്തീസ് ഗഡിൽ മുഖ്യമന്ത്രിയായി രമൺസിംഗിന് ഇപ്പോഴും പിന്തുണ ഏറെയുണ്ടെന്നതാണ് ബിജെപിക്ക് ഏക ആശ്വാസം.

തെലുങ്കാനയിലെ ഫലമാണ് അപ്രതീക്ഷതമാകുകയെന്നാണ് വിലയിരുത്തൽ. ജയമുറപ്പിച്ചാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ കോൺഗ്രസും ടിഡിപിയും ഒരുമിച്ചപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു. കോൺഗ്രസും ടിഡിപിയും ചേർന്ന് തെലുങ്കാന പിടിക്കുമെന്നാണ് പ്രവചനം. ടി ആർ എസും ബിജെപിയും ഒറ്റയ്ക്ക് മത്സരിക്കുന്നതും കോൺഗ്രസ് സഖ്യത്തിന് തുണയായി. ഇവിടെ അധികാരം കോൺഗ്രസ് പിടിക്കുമെന്ന് തന്നെയാണ് സർവ്വേ ഫലം. ഇത് ബിജെപിക്കും തിരിച്ചടിയാണ്. കോൺഗ്രസ് സഖ്യം ദക്ഷിണേന്ത്യയിൽ പിടിമുറുക്കുമെന്നതാണ് ഇതിന് കാരണം. കർണ്ണാടകയിലെ തിരിച്ചടിക്ക് പിന്നാലെ ഇത് ബിജെപിക്ക് വലിയ ക്ഷീണം ചെയ്യും.

നോർത്ത് ഈസ്റ്റിൽ വലിയ മുന്നേറ്റമാണ് ബിജെപി നടത്തി പോന്നത്. ത്രിപുരയിൽ പോലും താരമായി. എന്നാൽ മിസോറാമിൽ അക്കൗണ്ട് പോലും തുറക്കില്ല. കോൺഗ്രസിനേക്കാൾ മുൻതൂക്കം മിസോ നാഷണൽ ഫ്രണ്ട് നേടും. അപ്പോഴും സോറം പീപ്പിൾ മൂവ്‌മെന്റിന് കിട്ടുന്ന പിന്തുണ കാരണം ആർക്കും കേവല ഭൂരിപക്ഷം കിട്ടില്ല. തൂക്കു മന്ത്രിസഭയിൽ കോൺഗ്രസിന് അധികാരം പിടിച്ചെടുക്കാനുള്ള സാധ്യത മിസോറാമിലുമുണ്ട്. അങ്ങനെ അഞ്ചിൽ അഞ്ചിലും കോൺഗ്രസിന് ശുഭപ്രതീക്ഷ. ബിജെപിയാകട്ടെ തകർന്നടിയുകയും ചെയ്യും. അതായത് അടുത്ത ഇന്ത്യയുടെ അധികാര കേന്ദ്രം ആരെന്ന് ഈ തെരഞ്ഞെടുപ്പുകൾ വിധിയെഴുതും. സീ വോട്ടർ സർവ്വേ അടിസ്ഥാനമാക്കിയാണ് ക്വിന്റ് സർവ്വേ ഫലം പുറത്തുവിടുന്നത്.

കഴിഞ്ഞ 15 വർഷമായി ബിജെപിയുടെ കോട്ടയായിരുന്നു മധ്യപ്രദേശ്. ഇക്കുറി ബിജെപിയുടെ കോട്ട തകർത്ത് കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. ദ സെന്റർ ഫോർ വോട്ടിങ് ഒപ്പീനിയൻ ആൻഡ് ട്രെൻഡ് ഇൻ ഇലക്ഷൻ റിസർച്ച്, നവംബർ രണ്ടാം വാരം നടത്തിയ സർവ്വേയിലാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. സർവ്വേ ഫലം അനുസരിച്ച് രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. രാജസ്ഥാനിൽ 145 സീറ്റ് കോൺഗ്രസിന് പ്രവചിക്കുന്ന സർവ്വേ ഭരണപക്ഷമായ ബിജെപിക്ക് 45 സീറ്റാണ് പ്രവചിക്കുന്നത്. 47.9% വോട്ട് നേടിയാകും കോൺഗ്രസ് 145 സീറ്റ് നേടുന്നത്. 39.7% വോട്ടാണ് ബിജെപിക്ക് നേടാൻ കഴിയുക.

തെലങ്കാനയിൽ കോൺഗ്രസ്-ടി.ഡി.പി സഖ്യം 64 സീറ്റുകളുമായി വ്യക്തമായി ഭൂരിപക്ഷം നേടുമെന്നാണ് സർവ്വേ റിപ്പോർട്ട്. ഛത്തീസ്‌ഗഢിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം. കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം ഛത്തീസ്‌ഗഢിൽ നടക്കുമെന്നും സർവ്വേ പറയുന്നു. ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് 41 സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപി 43 സീറ്റുകൾ നേടും. മറ്റുള്ളവർ ആറു സീറ്റുകൾ വരെ നേടുമെന്നും സർവ്വേ പറയുന്നു. 15 വർഷത്തെ ഭരണത്തിന് ശേഷം മധ്യപ്രദേശിൽ ബിജെപിക്ക് ഭരണനഷ്ടമാണ് സർവ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 107 സീറ്റുകൾ ലഭിക്കുമ്പോൾ കോൺഗ്രസ് 116 സീറ്റുകൾ നേടി കേവലഭൂരിപക്ഷം നേടുമെന്നും സർവ്വേയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഡിസംബർ 7നാണ് അവസാനിക്കുന്നത്. ഡിസംബർ 11ന് എല്ലായിടങ്ങളിലും വോട്ടെണ്ണൽ നടക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും താമരവാട്ടത്തിന് പ്രധാനകാരണമായി സർവ്വേ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ കാർഷിക മേഖലയിലെ തകർച്ചയാണ്. നേരത്തെ സീ വോട്ടർ നടത്തിയ സർവ്വേയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് പരാജയം പ്രവചിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP