Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

2019ൽ നരേന്ദ്ര മോദിയെ തറപറ്റിക്കാൻ ഒരുക്കങ്ങൾ തകൃതി; ബിജെപി- കോൺഗ്രസ് ഇതര പാർട്ടികൾ ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്ന ആഹ്വാനവുമായി അസദുദ്ദീൻ ഒവൈസി; ബിജെപിയെ തകർക്കാൻ 'ഇതര പാർട്ടി'കൾ ഒന്നിക്കുമ്പോൾ ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവിനും ക്ഷണം; മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ച് കാട്ടിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകുമോ എന്നും ഒവൈസി

2019ൽ നരേന്ദ്ര മോദിയെ തറപറ്റിക്കാൻ ഒരുക്കങ്ങൾ തകൃതി; ബിജെപി- കോൺഗ്രസ് ഇതര പാർട്ടികൾ ഒന്നിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണെന്ന ആഹ്വാനവുമായി അസദുദ്ദീൻ ഒവൈസി; ബിജെപിയെ തകർക്കാൻ 'ഇതര പാർട്ടി'കൾ ഒന്നിക്കുമ്പോൾ ടിആർഎസ് നേതാവ് ചന്ദ്രശേഖർ റാവുവിനും ക്ഷണം; മൂന്ന് സംസ്ഥാനങ്ങളിൽ വിജയിച്ച് കാട്ടിയിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകുമോ എന്നും ഒവൈസി

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയ കോൺഗ്രസ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കുമോ എന്നാണ് ഇപ്പോൾ രാജ്യത്തെ പ്രധാന ചർച്ച. നരേന്ദ്ര മോദിയേയും ബിജെപി സർക്കാരിനേയും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തറ പറ്റിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി കോൺഗ്രസും ബിജെപി ഇതര പാർട്ടികളും നീക്കം ശക്തമാകുമെന്നും ഇതോടെ നമുക്ക് ഉറപ്പിക്കാം. ഈ അവസരത്തിലാണ് ഇതിന് ആഹ്വാനവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തിയത്.

ബിജെപി ഇതര കോൺഗ്രസ് ഇതര പാർട്ടികൾ ഒന്നിച്ച് നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം ഒവൈസി ആവ്ഹാനം ചെയ്തത്. തെലങ്കാനയിൽ ടിആർഎസിന് വൻ വിജയമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇതോടെ ടിആർഎസ് അധ്യക്ഷൻ കെ. ചന്ദ്രശേഖർ രാവുവും ബിജെപിയെ ഇല്ലാതാക്കാനുള്ള ഇതര പാർട്ടികളുടെ നീക്കത്തിനൊപ്പം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒവൈസി കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരവ് അറിയിച്ചെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനു കെൽപ്പുണ്ടോ എന്നതിൽ സംശയമുണ്ടെന്നും ഹൈദരാബാദ് എംപി കൂടിയായ ഒവൈസി വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്തുക എന്നതു നമ്മുടെ എല്ലാവരുടെയും വലിയൊരു ദൗത്യമാണ്. കോൺഗ്രസ് അല്ല രാജ്യത്തിന്റെ ബദൽ മാർഗം. ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ, പ്രധാനമന്ത്രിയാകുന്നതിൽനിന്നു നരേന്ദ്ര മോദിയെ മാറ്റിനിർത്തണമെങ്കിൽ കോൺഗ്രസ് ഇതര, ബിജെപി ഇതര പാർട്ടികൾ രംഗത്തു വരണം. കോൺഗ്രസിന് അതിനുള്ള കെൽപ്പില്ല.

ഒരു മാസം മുൻപ് മുതലേ തെലങ്കാനയിൽ ടിആർഎസ് സർക്കാർ രൂപീകരിക്കുമെന്ന് താൻ പറയാൻ തുടങ്ങിയതാണ്. തെലങ്കാനയിലെ ജനങ്ങൾ ടിആർഎസിനെ മാത്രമേ പിന്തുണയ്ക്കൂ. അവർക്ക് ആവശ്യമുള്ളത് നൽകിയ നേതാവിനെ അവർക്കറിയാം. തെലങ്കാനയിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്ന് കെസിആറിനിപ്പോൾ വ്യക്തമായിട്ടുണ്ടാകാം. ദേശീയതലത്തിൽതന്നെ ഇടപെടൽ നടത്താനുള്ള അവസരമാണിത്.

തെലങ്കാനയിലെ ഭരണനിർവഹണ മാതൃക രാജ്യത്തിനു കാട്ടിക്കൊടുക്കണം. അദ്ദേഹത്തിന് അദ്ഭുതങ്ങൾ കാട്ടാനാകും. കോൺഗ്രസ് - ബിജെപി ഇതര പാർട്ടികൾ രംഗത്തെത്തി രാജ്യത്തിനു പുതിയ ദിശാബോധം നൽകണം, പുതിയ സാമ്പത്തിക നയം നൽകണം... കെസിആറിന് അതിനുള്ള കെൽപ്പുണ്ടെന്നും ഒവൈസി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും പാഠം പഠിക്കണം. 25 ലോക്‌സഭാ സീറ്റുള്ള ആന്ധ്ര പ്രദേശിൽ രണ്ടു സീറ്റിൽപ്പോലും ടിഡിപി വിജയിക്കില്ല. ജനങ്ങൾ അത്രയ്ക്കും അവരെക്കൊണ്ട് മടുത്തിരിക്കുകയാണ്. തെലങ്കാനയുടെ പകർപ്പായിരിക്കും ആന്ധ്രയിൽ നടക്കുക, ഒവൈസി കൂട്ടിച്ചേർത്തു.

ആത്മവിശ്വാസത്തോടെ കോൺഗ്രസ് നേതൃത്വം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പിലെ സെമിഫൈനലിൽ മുൻതൂക്കം നേടുന്നത് കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ വിജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒട്ടേറെ പാഠങ്ങൾ നൽകുന്ന ഫലങ്ങൾ. എന്നാൽ തീർത്തും ഏകപക്ഷീയമല്ല കാര്യങ്ങൾ. ഫോട്ടോ ഫിനിഷിലൂടെയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും കാര്യങ്ങൾ മുന്നേറുന്നത്. രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ എത്തും. എന്നാൽ അതിശക്തമായ പ്രതിപക്ഷമായി ബിജെപി രണ്ടിടത്തുമുണ്ട്.

ചത്തീസ്ഗഡിലെ അപ്രതീക്ഷിത തോൽവി ബിജെപിയെ ഞെട്ടിക്കുന്നു. നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് മുക്തമാകുന്നത് രാഹുലിനും വേദനയുണ്ടാക്കുന്നതാണ്. തെലുങ്കാനയിൽ താരം കെ ചന്ദ്രശേഖരറാവുവും. ലോക്സഭാ തെരഞ്ഞെടുപ്പിലും വാശിയേറിയ മത്സര സാധ്യത ഉണ്ടാക്കുന്നതാണ് ഈ ഫലങ്ങൾ. രാജസ്ഥാനിൽ 199 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലുള്ള 200 സീറ്റും. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റി വച്ച സീറ്റിലെ തെരഞ്ഞെടുപ്പ് ഇനി നടക്കേണ്ടതുണ്ട്. അതായത് 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തന് വേണ്ടത് 101 സീറ്റാണ്.

ഇവിടെ ഇപ്പോൾ 199 പേരേ ഉള്ളൂ. അതുകൊണ്ട് തന്നെ 100 സീറ്റുണ്ടെങ്കിൽ തൽകാലത്തേക്ക് കേവല ഭൂരിപക്ഷമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം അനുസരിച്ച് 99 സീറ്റാണ് കോൺഗ്രസിനുള്ളത്. എന്നാൽ ഘടകകക്ഷിയുടെ ജയത്തോടെ സീറ്റ് എണ്ണം കോൺഗ്രസ് മുന്നണിക്ക് 100 ആയി. രണ്ട് സിപിഎം എംഎൽഎമാർ പിന്തുണച്ചാലും രാജസ്ഥാൻ കോൺഗ്രസിന് ഭരിക്കാം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് രാജസ്ഥാനിലെ കോൺഗ്രസ് മാറി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP