Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലാ യുഡിഎഫിന് ഒപ്പം തന്നെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോൾ ഫലം; മാണിക്ക് ശേഷം പാലാ കടക്കുന്നത് ജോസ് ടോം തന്നെ; നാലാം വട്ടവും മാണി.സി.കാപ്പനെ കാത്തിരിക്കുന്നത് പരാജയം; 16 ശതമാനത്തോളം വോട്ടിന് ജോസ് ടോം ജയിക്കുമെന്ന് പ്രവചനം; എൽഡിഎഫ് രണ്ടാമതെത്തും; വോട്ട് ശതമാനത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും; യുഡിഎഫ് 48 ശതമാനം വോട്ട് നേടുമ്പോൾ എൽഡിഎഫ് 32 ശതമാനവും എൻഡിഎ 19 ശതമാനവും വോട്ട് സ്വന്തമാക്കുമെന്നും പ്രവചനം

പാലാ യുഡിഎഫിന് ഒപ്പം തന്നെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് എക്‌സിറ്റ് പോൾ ഫലം; മാണിക്ക് ശേഷം പാലാ കടക്കുന്നത് ജോസ് ടോം തന്നെ; നാലാം വട്ടവും മാണി.സി.കാപ്പനെ കാത്തിരിക്കുന്നത് പരാജയം; 16 ശതമാനത്തോളം വോട്ടിന് ജോസ് ടോം ജയിക്കുമെന്ന് പ്രവചനം; എൽഡിഎഫ് രണ്ടാമതെത്തും; വോട്ട് ശതമാനത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും; യുഡിഎഫ് 48 ശതമാനം വോട്ട് നേടുമ്പോൾ എൽഡിഎഫ് 32 ശതമാനവും എൻഡിഎ 19 ശതമാനവും വോട്ട് സ്വന്തമാക്കുമെന്നും പ്രവചനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാലാ ആർക്കൊപ്പം നിൽക്കുമെന്ന ഏഷ്യാനെറ്റ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പാലായിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നാണ് ഫലം. എൽഡിഎഫ് രണ്ടാമതെത്തും. ഇടതിന്റെ വോട്ട് വിഹിതം കുറഞ്ഞു. യുഡിഎഫ് 48 ശതമാനവും, എൽഡിഎഫ് 32 ശതമാനവും എൻഡിഎ 19 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. 16 ശതമാനം വോട്ടുകൾക്കായിരിക്കും ജോസ് ടോം വിജയിക്കുക. എൽഡിഎഫിന് 32 ശതമാനം വോട്ടുകൾ നേടാനേ സാധിക്കൂ. ബിജെപി 19 ശതമാനവും മറ്റുള്ളവർ ഒരു ശതമാനവും വോട്ടുകൾ നേടും.വോട്ടുവിഹിതത്തിന്റെ കാര്യത്തിൽ യുഡിഎഫ് 2016ലേതിൽ നിന്ന് നില മെച്ചപ്പെടുത്തുമെന്നാണ് പ്രവചനം. അന്ന് 42 ശതമാനം മാത്രമായിരുന്നു യുഡിഎഫ് നേടിയത്. (58.884 വോട്ടുകൾ).എൽഡിഎഫിനാകട്ടെ വോട്ടുവിഹിതത്തിൽ കുറവു വരും. 2016ൽ 39 ശതമാനമായിരുന്നത് (54,181 വോട്ടുകൾ) ഇക്കുറി ഏഴു ശതമാനം കുറയും.

ഏഷ്യാനെറ്റ് എസെഡ് റിസർച്ച് പാർട്ട്‌നേഴ്‌സ് എക്‌സിറ്റ് പോൾ ഫലമാണ് പ്രഖ്യാപിച്ചത്. വോട്ടർമാരിൽ 1000 പേരടങ്ങുന്ന സാമ്പിൾ സൈസ് എടുത്തുകൊണ്ടായിരുന്നു എക്‌സിറ്റ് പോൾ. നിങ്ങൾ ഏതുമുന്നണിയെ പിന്തുണയ്ക്കുന്നു, ആർക്കായിരുന്നു വോട്ട് എന്നായിരുന്നു ചോദ്യം.

71.48 ആണ് മണ്ഡലത്തിലെ പോളിങ് ശതമാനം. ഇതിൽ മാറ്റമുണ്ടാകാം. വോട്ടെടുപ്പ് സമയം കഴിഞ്ഞും, പൂവരണിയിലെയും പൈങ്ങുളത്തെയും ബൂത്തുകളിൽ പോളിങ് തുടർന്നു. ആകെ മൊത്തം 1,79,107 വോട്ടർമാരാണ് പാലായിലുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 77.25%ആണ് ആകെ പോൾ ചെയ്തത്. ഇത്രയും പോളിങ് ശതമാനം ഉയരുമെന്ന് രാഷ്ട്രീയ കക്ഷികൾ പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാണിക്ക് 61,

എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. രാഷ്ട്രീയസിനിമാ മേഖലയിലെ പ്രമുഖരും വോട്ടു രേഖപ്പെടുത്താനെത്തി. പാലായിൽ ഇത്തവണ ഒന്നാമനാകുമെന്നും 101 ശതമാനം വിജയം ഉറപ്പാണെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു. അതിനിടെ ചില ബൂത്തുകളിൽ വെളിച്ചക്കുറവ് മൂലം വോട്ടിങ് യന്ത്രം കൃത്യമായി കാണാൻ കഴിയുന്നില്ലെന്ന് ജോസ് കെ. മാണി പരാതി ഉന്നയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ, എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരി എന്നിവരടക്കം 13 പേരാണു മത്സര രംഗത്ത്. വൈകിട്ട് 6നു ക്യൂവിൽ എത്തുന്ന അവസാന വോട്ടർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകും. 87,729 പുരുഷ വോട്ടർമാരും 91,378 വനിതാ വോട്ടർമാരുമാണ് പാലാ മണ്ഡലത്തിൽ. കഴിഞ്ഞ 13 തിരഞ്ഞെടുപ്പുകളിലും പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

കാലാവസ്ഥ അനുകൂലമായതും ശക്തമായ പ്രചാരണവും പോളിങ് കൂടാൻ കാരണമായിട്ടുണ്ട്. മൂന്ന് മുന്നണികളും ദേശീയ നേതാക്കളെ വരെ രംഗത്തിറക്കിയായിരുന്നു പ്രചരണം നടത്തിയത്.രാവിലെ തന്നെ സ്ഥാനാർത്ഥികളും മണ്ഡലത്തിലെ പ്രമുഖരും വോട്ട് രേഖപ്പെടുത്തി. കൂവത്തോട് ഗവ. എൽപി സ്‌കൂളിലെ 145-ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമും ഭാര്യ ജെസിയും വോട്ട് ചെയ്തത്. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ കാണാട്ടുപാറയിലെ 119-ാം ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി എൻ.ഹരിക്ക് മണ്ഡലത്തിൽ വോട്ടില്ല. ജോസ് കെ. മാണി എംപി, ഭാര്യ നിഷ, കെ.എം.മാണിയുടെ ഭാര്യ കുട്ടിയമ്മ, സംവിധായകൻ ഭദ്രൻ, നടി മിയ ജോർജ്, നടൻ ചാലി പാലാ തുടങ്ങിയ പ്രമുഖരെല്ലാം വോട്ടവകാശം വിനിയോഗിച്ചു.

കല്ലുകടിയായി പ്രസ്താവനകൾ

അതിനിടെ, തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്ന് ഉറപ്പില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോയി എബ്രഹാം തുറന്നടിച്ചു. കെ എം മാണി തന്ത്രശാലിയായിരുന്നുവെന്നും എന്നാൽ ഇന്നുള്ളത് കുതന്ത്രശാലികളാണെന്നും ജോയി പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ ജോസ് കെ മാണി ജോസഫ് വിഭാഗത്തിന്റെ പോര് വലിയ തലവേദനയാണ് യുഡിഎഫിനുള്ളിൽ സൃഷ്ടിച്ചിരിക്കുന്നത്. തുടക്കം തന്നെ യുഡിഎഫിന് ആകെ അങ്കലാപ്പും ആശയക്കുഴപ്പവുമായിരുന്നു. രണ്ടിലച്ചിഹ്നത്തിന്മേലും സ്ഥാനാർത്ഥിയെച്ചൊല്ലിയും ജോസ് കെ മാണിയും ജോസഫും തമ്മിലടിച്ചു.

അടുത്തിടെ പി ജെ ജോസഫിനോട് ചേർന്നു നിൽക്കുന്നത് കേരളാ കോൺഗ്രസുകാരും പാലം വലിക്കുമോ എന്ന ഭയം യുഡിഎഫ് സ്ഥാനാർത്ഥിക്കുണ്ട്. എങ്കിലും നേരിയ ഭൂരിപക്ഷത്ത് എങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ. മുമ്പിൽ നിന്നും പോരാടി പിന്നിൽ നിന്നും പണി കൊടുക്കുന്ന കോൺഗ്രസ് തന്ത്രം കൂടിയായാൽ ജോസ് ടോമിനെ കാത്തിരിക്കുന്നത് പരാജയം തന്നെയാകും. വമ്പൻ ഭൂരിപക്ഷമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വിശ്വസിക്കുമ്പോഴും പാലയിൽ അട്ടിമറിക്കുള്ള സാധ്യത ഇപ്പോഴും തുടരുന്നുണ്ട്.
കെ.എം.മാണിയുടെ കാര്യത്തിൽ മാണി സി.കാപ്പൻ വേവലാതിപ്പെടേണ്ടെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി ജോസ് ടോം പറഞ്ഞു. പേര് ഒന്നാമതായതുകൊണ്ട് ഒന്നാമനാകില്ലെന്നും മാണി എന്ന പേരുണ്ടായതുകൊണ്ട് എല്ലാമാകില്ലെന്നും ജോസ് ടോം മാണി സി.കാപ്പന് മറുപടിയായി പറഞ്ഞു. കെ.എം.മാണിയെ അവഹേളിച്ചവരാണ് അദ്ദേഹത്തിന്റെ സഹതാപതരംഗം പറയുന്നതെന്നും കെ.എം.മാണിയുടെ ആത്മാവ് പോലും അത് പൊറുക്കില്ലെന്നും എൽ.ഡി.എഫ്. സ്ഥാനാർത്ഥി മാണി സി.കാപ്പൻ നേരത്തെ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP