Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൈകിട്ട് അഞ്ചിനകം ഗേറ്റിനുള്ളിൽ കയറിയിട്ടും പ്രിസൈഡിങ് ഓഫീസർ വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപണം; അടച്ച ഗേറ്റ് തള്ളിത്തുറന്ന് സിപിഎം പ്രതിഷേധം

വൈകിട്ട് അഞ്ചിനകം ഗേറ്റിനുള്ളിൽ കയറിയിട്ടും പ്രിസൈഡിങ് ഓഫീസർ വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപണം; അടച്ച ഗേറ്റ് തള്ളിത്തുറന്ന് സിപിഎം പ്രതിഷേധം

അരുവിക്കര: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിങ്ങിന്റെ അവസാന നിമിഷത്തിൽ പോളിങ് ബൂത്തിൽ സിപിഎമ്മിന്റെ പ്രതിഷേധം. അഞ്ചു മണിക്ക് എത്തിയ ആളെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സിപിഐ(എം) പ്രതിഷേധം ഉയർത്തിയത്.

അരുവിക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. അഞ്ചു മണിക്കു തന്നെ സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയ സ്ത്രീയെ അതിന് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്.

വോട്ടുചെയ്യാനെത്തിയ സ്ത്രീയെ പൊലീസുകാർ സ്‌കൂൾ കോമ്പൗണ്ടിലേക്കു കടത്തിവിട്ടിരുന്നു. എന്നാൽ, സമയം കഴിഞ്ഞു എന്നാരോപിച്ച് പ്രിസൈഡിങ് ഓഫീസർ വോട്ടുചെയ്യാനുള്ള അവസരം നിഷേധിക്കുകയായിരുന്നു. ഇതെത്തുടർന്നാണ് സിപിഐ(എം) പ്രതിഷേധവുമായി രംഗത്തെത്തിയത്.

സമയം കഴിയാറായെന്നും വോട്ടുചെയ്യണമെന്നതു നിർബന്ധമാണോ എന്നും ഗേറ്റിൽ നിന്ന പൊലീസുകാർ വോട്ടറായ സ്ത്രീയോടു ചോദിക്കുകയായിരുന്നു. നിർബന്ധമാണെന്നു വ്യക്തമാക്കിയപ്പോൾ ഇവരെ ഗേറ്റിനുള്ളിലേക്കു കടത്തിവിട്ടു. എന്നാൽ, വോട്ടുചെയ്യാൻ പ്രിസൈഡിങ് ഓഫീസർ അനുവദിച്ചില്ല. സ്ഥലത്തുണ്ടായിരുന്ന ജില്ലാ കലക്ടറും പ്രശ്‌നത്തിൽ ഇടപെട്ടു.

സമയം ആകുന്നതിനു മുമ്പുതന്നെ എത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ(എം) പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്. വോട്ടറെ അകത്തു പ്രവേശിപ്പിച്ചെങ്കിലും വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്തതിനാൽ വോട്ടുചെയ്യാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP