Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്തമഴ.. ഇടി; എല്ലാം മറന്ന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പെയ്തൊഴുകിയത് ജനസമുദ്രം; അമിത്ഷായുടെ റോഡ് ഷോയിൽ കാവിക്കൊ ടിയും പുഷ്പവൃഷ്ടിയുമായി പതിനായിരങ്ങൾ; മാറ്റുകൂട്ടാൻ ശ്രീശാന്തും പിസി ജോർജും കൗശിക്‌ബാബുവും; പിണറായി ബാലറ്റിലുടെ അധികാരത്തിൽ വന്ന അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് ജോർജ്: റോഡ്ഷോയിൽ ഏറെയും വീട്ടമ്മമാരും യുവതികളും

കനത്തമഴ.. ഇടി; എല്ലാം മറന്ന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് പെയ്തൊഴുകിയത് ജനസമുദ്രം; അമിത്ഷായുടെ റോഡ് ഷോയിൽ കാവിക്കൊ ടിയും പുഷ്പവൃഷ്ടിയുമായി പതിനായിരങ്ങൾ;  മാറ്റുകൂട്ടാൻ ശ്രീശാന്തും പിസി ജോർജും കൗശിക്‌ബാബുവും; പിണറായി ബാലറ്റിലുടെ അധികാരത്തിൽ വന്ന അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്ന് ജോർജ്: റോഡ്ഷോയിൽ ഏറെയും വീട്ടമ്മമാരും യുവതികളും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം ഇളക്കി മറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ റോഡ് ഷോ. ഇത്തരമൊരു പുരുഷാരം പത്തനംതിട്ട മുൻപ് കണ്ടിട്ടില്ല. പുഷ്പവൃഷ്ടിയും കാവിക്കൊടിയുമേന്തി പതിനായിരങ്ങൾ അണി നിരന്നു. റോഡിനിരുവശവും നിന്ന് ആയിരങ്ങൾ പുഷ്പവൃഷ്ടി തൂകി. ഇടയ്ക്ക് കനത്ത മഴയും ഇടിയുമെത്തി. പക്ഷേ, നിരത്തിൽ പെയ്തൊഴിഞ്ഞത് ജനമഹാസമുദ്രമായിരുന്നു.

റോഡ് ഷോ വൈകിട്ട് മൂന്നിന് തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, തുടങ്ങിയപ്പോൾ നാലര. സെന്റ് പീറ്റേഴ്സ് ജങ്ഷനിൽ നിന്നും ടികെ റോഡു വഴി സാവധാനം റോഡ് ഷോ തുടങ്ങിയപ്പോൾ മാനത്ത് മഴക്കോളു കയറി. സെൻട്രൽ ജങ്ഷനിൽ നിന്നും പുരുഷാരം സെന്റ് പീറ്റേഴ്സ് ജങ്ഷൻ ലക്ഷ്യമാക്കി നീങ്ങി. റോഡിന്റെ ഇരുവശവും കരകവിഞ്ഞ് ജനക്കൂട്ടം നിറഞ്ഞു. ഏറെയും അമ്മമാരും യുവതികളും. എല്ലാവരുടെയും കൈയിൽ പുക്കളും ബിജെപി പതാകയും. നാനാജാതി മതസ്ഥർ അണി നിരന്നു റോഡ് ഷോയിൽ.

സ്ഥാനാർത്ഥി കെ സുരേന്ദ്രൻ, അമിത്ഷാ, പിസി ജോർജ് എംഎൽഎ, ക്രിക്കറ്റ് താരം ശ്രീശാന്ത്, സ്വാമി അയ്യപ്പൻ സീരിയലിൽ അയ്യപ്പന്റെ വേഷം ചെയ്ത കൗശിക് ബാബു, ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ കെ പത്മകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവർ കയറിയ തുറന്ന വാഹനം പുറപ്പെടുന്നതിന് മുൻപ് മഴ ചാറി തുടങ്ങിയിരുന്നു. സെന്റ് പീറ്റേഴ്സ് മുതൽ സെൻട്രൽ ജങ്ഷൻ വരെ അമിത്ഷാ റോഡ് ഷോയിൽ പങ്കെടുത്തു. അപ്പോഴേക്കും കനത്ത മഴ എത്തി.

തുടർന്ന് പുതിയ ബസ് സ്റ്റാൻഡിലെ സമ്മേളനവേദിയിലേക്ക് പോകാതെ അദ്ദേഹം നേരെ പ്രമാടത്തെ ഹെലിപാഡിലേക്കാണ് പോയത്. അവിടെ നിന്ന് ആലപ്പുഴയിലേക്ക് പോയി. ഇതിനിടെ കനത്ത മഴയും ഇടിയും മിന്നലും വർധിച്ചു. എന്നിട്ടും സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ പിരിഞ്ഞു പോയില്ല. മഴ നനഞ്ഞ് സ്ഥാനാർത്ഥിയും കൂട്ടരും സമ്മേളന സ്ഥലത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ വേദിയിൽ കയറാൻ കഴിയാത്ത വിധം മഴ പെയ്തു. പിസി ജോർജ് മൈക്ക് കൈയിലെടുത്ത് പ്രസംഗം തുടങ്ങി. ബാലറ്റിലൂടെ ലോകത്ത് ആദ്യമായി അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണെങ്കിൽ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 23 ന് പോളിങ് ബൂത്തിലെത്തുമ്പോൾ ഒരു താമര ചിഹ്നം കാണും. അതിൽ നിങ്ങളുടെ ചൂണ്ടു വിരൽ മൃദുവായി അമർത്തണം. വികസനം നടത്താനും വിശ്വാസം സംരക്ഷിക്കാനും കെ സുരേന്ദ്രൻ പാർലമെന്റിലേക്ക് പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP