Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ വീട്ടിൽ എത്തിയതോടെ അമീന ഷാനവാസിന്റെ സീറ്റ് മോഹം ആകാശത്തോളം; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് തുറന്നു പറഞ്ഞു ഷാനവാസിന്റെ മകൾ; പാർട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയ അനേകം പേരുള്ളപ്പോൾ ഒരു ഉറച്ച സീറ്റ് ആശ്രിതക്കോട്ടയിൽ നൽകുന്നതിനെതിരെ യുവാക്കൾക്കിടയിൽ രോഷം പുകയുന്നു; ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിന്റെ ഭാര്യയ്ക്ക് നറുക്കു വീഴുമോ?

രാഹുൽ വീട്ടിൽ എത്തിയതോടെ അമീന ഷാനവാസിന്റെ സീറ്റ് മോഹം ആകാശത്തോളം; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് തുറന്നു പറഞ്ഞു ഷാനവാസിന്റെ മകൾ; പാർട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കിയ അനേകം പേരുള്ളപ്പോൾ ഒരു ഉറച്ച സീറ്റ് ആശ്രിതക്കോട്ടയിൽ നൽകുന്നതിനെതിരെ യുവാക്കൾക്കിടയിൽ രോഷം പുകയുന്നു; ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിന്റെ ഭാര്യയ്ക്ക് നറുക്കു വീഴുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എം ഐ ഷാനവാസ് തുടർച്ചയായി രണ്ട് തവണ മത്സരിച്ചു വിജയിച്ച വയനാട് ലോക്‌സഭാ സീറ്റിൽ അദ്ദേഹത്തിന്റെ മകൾ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഇന്നലെ കൊച്ചിയിൽ എത്തിയ രാഹുൽ ഷാനവാസിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിച്ചു. ഷാനവാസിന്റെ കൂടുതൽ വിവരങ്ങൾ തിരക്കിയ അദ്ദേഹം സംഭാഷണത്തിനിടെ 'നല്ല രാഷ്ട്രീയക്കാരനാകാൻ നല്ല ഡാൻസറുമാകണം' എന്ന് പറഞ്ഞതും ശ്രദ്ധേയമായി.

ഷാനവാസിന്റെ മകൾ അമീന ഷാനവാസ് നർത്തകിയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞ് അറിഞ്ഞപ്പോഴാണ് കോൺഗ്രസ് അധ്യക്ഷൻ ഇങ്ങനെ പറഞ്ഞത്. ഷാനവാസിനു സംഭവിച്ച പോലൊരു ദുരന്തം ഇന്ത്യയിൽ മാത്രമേ സംഭവിക്കുകയുള്ളൂ എന്നു പറഞ്ഞ രാഹുൽ ആശുപത്രിയിലെ ചികിൽസാപ്പിഴവുകളെ കുറിച്ചു ബന്ധുക്കളോടു ചോദിച്ചറിഞ്ഞു. കോൺഗ്രസ് സമ്മേളനത്തിനു തിരിക്കും മുൻപാണു അദ്ദേഹം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഷാനവാസിന്റെ വീട്ടിൽ എത്തിയത്.

കരൾ മാറ്റിവച്ച ശേഷം ആരോഗ്യനില വീണ്ടെടുത്ത ഷാനവാസിന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നുണ്ടായ അണുബാധയാണു വിനയായതെന്നു ഷാനവാസിന്റെ മരുമകനും മെട്രോ റെയിൽ എംഡിയുമായ മുഹമ്മദ് ഹനീഷ് വിശദീകരിച്ചു. അമീനയുടെ മകൾ അയിഷയുടെ പഠനകാര്യങ്ങൾ രാഹുൽ ചോദിച്ചറിഞ്ഞു. കുടുംബാംഗങ്ങളായ ഹസീബ് ഷാനവാസ്, തെസ്‌ന ഹസീബ്, ഡോ.ജുനൈദ് റഹ്മാൻ എന്നിവരും സന്നിഹിതരായിരുന്നു.

അമീന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ അതേപ്പറ്റി ചോദിച്ച മാധ്യമ പ്രവർത്തകരോട് അവർ പറഞ്ഞു: 'പാർട്ടി അവസരം തന്നാൽ നിരസിക്കില്ലെന്ന് പറഞ്ഞതും ശ്രദ്ധേയമായി. വാപ്പ ഒപ്പമില്ലാത്ത ഈ തിരഞ്ഞെടുപ്പു കാലത്തും വാപ്പയ്‌ക്കൊപ്പം കൂടിയ തിരഞ്ഞെടുപ്പുൽസവങ്ങളുടെ ഓർമളുമായി അമീന മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയിരുന്നു. ഇത് കൂടാതെ രാഹുൽ ഇന്നലെ വനിതകൾക്കും യുവാക്കൾക്കും കൂടുതൽ സീറ്റുകൾ നൽകുമെന്നും പറഞ്ഞതോടെ അമീന എത്തുമോ എന്ന ആകാംക്ഷ കോൺ്ഗ്രസുകാർക്കിടയിൽ ശക്തമായി.

തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ വലിയ ഭൂരിപക്ഷത്തിൽ വാപ്പ ജയിച്ചു കയറിയ വയനാട് തിരഞ്ഞെടുപ്പു തന്നെയാണ് തന്റെ സന്തോഷമുള്ള ഓർമ്മയെന്ന് അമീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മത്സരിക്കുന്നുണ്ട് എന്ന് പലരും വിളിച്ച് ഉമ്മിച്ചിയോട് ചോദിക്കുന്നുണ്ടെന്നും അമീന വെളിപ്പെടുത്തിയിരുന്നു. അതേസമയം അമീനയുടെ അവകാശവാദങ്ങൾ കോൺഗ്രസിലെ യുവാക്കളിൽ കടുത്ത അമർഷത്തിന് ഇടയാക്കുന്നുണ്ട്.

കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരിക്കലും സജീവമായിരുന്നില്ല ആമിന. അതുകൊണ്ട് തന്നെ അച്ഛൻ മരിക്കുമ്പോൾ ആമിനയ്ക്ക് എങ്ങനെ സീറ്റ് കൊടുക്കുമെന്നാണ് യൂത്ത് കോൺഗ്രസിലെ പലരും ഉയർത്തുന്ന ചോദ്യം. ടി സിദ്ദിഖും ഷാനിമോൾ ഉസ്മാനേയും പോലുള്ള നേതാക്കൾക്ക് വയനാട് മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് വയനാട്. ഈ സാഹചര്യത്തിൽ ഷാനവാസിന്റെ മകൾക്ക് സീറ്റ് കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കോൺഗ്രസിലെ യുവ തുർക്കികളുടെ നിലപാട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിന്റെ ഭാര്യയാണ് അമിന.

രാഷ്ട്രീയത്തിൽ മുഹമ്മദ് ഹനീഷിനും സുഹൃത്തുക്കൾ ഏറെയാണ്. മുസ്ലിം ലീഗിലും അടപ്പക്കാർ ഏറെ. ഇതെല്ലാം ഉപയോഗിച്ച് ഷാനവാസിന്റെ സഹതാപ തരംഗ ആമിനയ്ക്ക് അനുകൂലമാക്കാനാണ് നീക്കം. സ്പീക്കറായിരിക്കെ ജി കാർത്തികേയൻ മരിച്ചിരുന്നു. അന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന കാർത്തികേയന്റെ മകൻ ശബരിനാഥ് സ്ഥാനാർത്ഥിയായി. വിജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആമിനയ്ക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത്. നേരത്തെ എറണാകുളം എംഎൽഎയായിരുന്ന ജോർജ് ഈഡൻ മരിച്ചപ്പോഴും പിൻഗാമിയായത് ഹൈബി ഈഡനാണ്. ഇങ്ങനെ അച്ഛൻ മരിക്കുമ്പോൾ മക്കളെത്തിയാൽ പിന്നെ എന്തിനാണ് പാർട്ടിക്ക് വേണ്ടി അടികൊള്ളുന്നതെന്നാണ് യുവനേതാക്കളുടെ ചോദ്യം.

ശബരിനാഥിന് സീറ്റ് കൊടുത്തതാകണം അവസാന ആശ്രിത നിയമനമെന്നാണ് യുവ നേതാക്കളുടെ നിലപാട്. എംഐ ഷാനവാസിന്റെ മകളെ വയനാട്ടിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെ അന്തരിച്ച മുൻ മന്ത്രിയും തൃശൂരിൽ നിന്നുള്ള പാർട്ടി നേതാവുമായ സിഎൻ ബാലകൃഷ്ണന്റെ മകൾക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകാനും ധാരണയുണ്ട്. രണ്ട് ശ്രമങ്ങളും മുന്നിൽ കണ്ടാണ് യൂത്ത് കോൺഗ്രസ് മുൻഭാരവാഹികൾ പരാതിയുമായി രംഗത്തെത്തിയത്.

എം ഐ ഷാനവാസിന്റെ മകൾ അമിന ഷാനവാസിനെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് ഇക്കുറി സ്ഥാനാർത്ഥി ആക്കിയേക്കുമെന്ന് സൂചന പുറത്തുവന്നതോടെ യുവനേതാക്കൾ കടുത്ത നിരാശരാണ്. ഇക്കാര്യത്തിൽ ഏതാണ്ട് ധാരണയായെന്നും എറണാകുളത്ത് എത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ഇക്കാര്യം അമിനയേയും ഷാനവാസിന്റെ കുടുംബത്തേയും നേരിട്ട് അറിയിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എറണാകുളം നോർത്ത് എസ് ആർ എം റോഡിലെ എം ഐ ഷാനവാസിന്റെ വസതി നാളെ സന്ദർശിക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി തന്നെയാണ് അമിനയെ ഇവിടെ സ്ഥാനാർത്ഥിയാക്കാമെന്ന നിർദ്ദേശം കോൺഗ്രസ് അധ്യക്ഷന് മുന്നിൽ വച്ചതെന്നാണ് ലഭിക്കുന്ന വിവരം.

ഇക്കാര്യത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളിയുമായും മറ്റും ആശയവിനിമയവും നടന്നതായാണ് അറിയുന്നത്. അമിനയെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ ന്യൂനപക്ഷ പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും പരിഗണിക്കപ്പെടും എന്നതിന് പുറമെ ഷാനവാസിന് മണ്ഡലത്തിലെ വോട്ടർമാർക്കിടയിലുള്ള സ്വാധീനവും ബലപ്പെടുത്താമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. കോൺഗ്രസിന്റെ നിലവിലെ സ്ഥാനാർത്ഥി പട്ടികയിൽ സാധ്യതയുള്ള വനിതാ പ്രാതിനിധ്യം ഇ്‌ല്ലെന്നാണ് സൂചന. ഷാനിമോൾ ഉസ്മാൻ വയനാടിനു വേണ്ടിയും കെസി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ആലപ്പുഴയ്ക്ക് വേണ്ടിയും പരിഗണിക്കപ്പെട്ടാക്കെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് അമിനയെ വയനാട്ടിൽ പരിഗണിച്ചാൽ സ്ത്രീ പ്രാതിനിധ്യംകൂടിയാകും അതെന്ന ആലോചന വന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP