Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഐസക്കിന്റെ ആലപ്പുഴയിലും ജി. സുധാകരന്റെ അമ്പലപ്പുഴയിലും ഉൾപ്പടെ അഞ്ച് മണ്ഡലങ്ങളിലും പിന്നിൽപോയി; എല്ലാം ചേർത്തലയിൽ നിന്ന് മുതലാക്കി ലീഡ് നേടി; ജയപരാജയങ്ങൽ പെൻഡുലം പോലെ ആടിക്കളിച്ചത് നിരവധി തവണ; തരംഗത്തിൽ ആലപ്പുഴയും കൈവിടുമെന്ന് കരുതിയെങ്കിലും ഇടത്പക്ഷത്തിന് നാണക്കേടില്ലാതാക്കി അരൂരിലെ `മമ്മൂട്ടി` ഒറ്റയ്ക്ക് ഡൽഹിക്ക്

ഐസക്കിന്റെ ആലപ്പുഴയിലും ജി. സുധാകരന്റെ അമ്പലപ്പുഴയിലും ഉൾപ്പടെ അഞ്ച് മണ്ഡലങ്ങളിലും പിന്നിൽപോയി; എല്ലാം ചേർത്തലയിൽ നിന്ന് മുതലാക്കി ലീഡ് നേടി; ജയപരാജയങ്ങൽ പെൻഡുലം പോലെ ആടിക്കളിച്ചത് നിരവധി തവണ; തരംഗത്തിൽ ആലപ്പുഴയും കൈവിടുമെന്ന് കരുതിയെങ്കിലും ഇടത്പക്ഷത്തിന് നാണക്കേടില്ലാതാക്കി അരൂരിലെ `മമ്മൂട്ടി` ഒറ്റയ്ക്ക് ഡൽഹിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: യുഡിഫ് തരംഗം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ അവർ പ്രതീക്ഷിച്ചത് പോലെ 20-20 എന്നത് യാതാർഥ്യമാകുമെന്ന പ്രതീതിയുണ്ടായി. ഇടത് കോട്ടകളായ പാലക്കാടും ആലത്തൂരും വടകരയും കാസർഗോഡും ആറ്റിങ്ങലും ഒന്നിന് പിന്നാലെ ഒന്നായി നിലംപൊത്തിയപ്പോൾ ഇടത്പക്ഷത്തിന് കേരളത്തിൽ സീറ്റില്ലാതെ വരുമോ എന്ന ഭയം ഏല്ലാവർക്കുമുണ്ടായി. കേരളത്തിൽ സിപിഎം സംപൂജ്യരാകാതിരുന്നത് എഎം ആരിഫ് എന്ന ഒരേ ഒരു സ്ഥാനാർത്ഥിയുടെ ലേബലിൽ ആണ്. ജയപരാജയങ്ങൾ മാറി മറിഞ്ഞ മണ്ഡലത്തിൽ തരംഗത്തിൽ ആലപ്പുഴയും യുഡിഎഫിന് ഒപ്പം നിൽക്കും എന്ന് തോന്നിയെങ്കിലും എഎം ആരിഫ് എന്ന അരൂർ എംഎൽഎയുടെ വ്യക്തിപ്രഭാവത്തിൽ ആലപ്പുഴ ഇടത്തേക്ക് ചാഞ്ഞു.

Stories you may Like

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ചാഞ്ചാട്ടത്തിലായിരുന്നു ആലപ്പുഴ, ആരെ പിന്തുണയ്ക്കണം എന്ന് മാറി മാറി ചിന്തിച്ചപ്പോൾ ആരിഫ്... ഷാനിമോൾ, ഷാനിമോൾ... ആരിഫ്...എന്ന നിലയ്ക്ക് മാറി മറിയുകയായിരുന്നു. സ്ഥാനാർത്ഥിയായി എഎം ആരിഫ് എത്തിയപ്പോൾ തന്നെ വലിയ പ്രതീക്ഷയായിരുന്നു എൽഡിഎഫിന്. ആരിഫാണ് സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ആലപ്പുഴയിലെ സിറ്റിങ് എംപി കെസി വേണുഗോപാൽ പിന്മാറി. ആരിഫ് എന്ന ജനകീയ നേതാവിന്റെ വ്യക്തിപ്രഭാവമാണ് പിന്നിൽ എന്ന് വ്യക്തം. 99.92 ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 9213 വോട്ടുകൾക്ക് മുന്നിലാണ് എഎം ആരിഫ്.

ആരിഫിന് 4,43,003 വോട്ടുകൾ ലഭിച്ചപ്പോൾ 4,33,790 ആണ് ഷാനിമോൾ ഉസ്മാൻ നേടിയത്. ബിജെപി സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണൻ 1,86,278 വോട്ടുകളും നേടി. എന്നാൽ സ്വന്തം തട്ടകമായ അരൂരിൽ ആരിഫ് ഷാനിമോളെക്കാൾ പിന്നിലായിരുന്നു ആരിഫ്. 648 വോട്ടുകൾക്ക് ആയിരുന്നു ഷാനിമോൾ മുന്നിൽ. തോമസ് ഐസക്കിന്റെ ആലപ്പുഴ മണ്ഡലത്തിൽ 69 വോട്ടുകൾക്ക് ഷാനിമോൾ മുന്നിലെത്തിയിരുന്നു.638 വോട്ടുകൾക്ക് ജി. സുധാകരന്റെ അമ്പലപ്പുഴയിലും ഷാനിമോൾ മുന്നിലെത്തി. ഹരിപ്പാട് മണ്ഡലത്തിൽ 5,844 വോട്ടുകൾക്കാണ് ഷാനിമോൾ മുന്നിലെത്തിയത്. കരുനാഗപ്പള്ളിയിൽ 4780 വോട്ടുകൾക്കാണ് ഷാനിമോൾ മുന്നിലെത്തിയത്.

എന്നാൽ ഈ അഞ്ച് മണ്ഡലങ്ങളിലും മുന്നിലെത്തിയിട്ടും ഷാനിമോൾക്ക് വിനയായത് ചേർത്തല, കായംകുളം എന്നിവിടങ്ങളിൽ ആരിഫ് നേടിയ ലീഡാണ്. അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കരുനാഗപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിൽ ഷാനിമോൾ ഉസ്മാൻ നേടിയ 11979 വോട്ടുകളുടെ ലീഡ് പക്ഷേ ചേർത്തലയിൽ നിന്ന് മാത്രം ആരിഫ് മറികടക്കുകയായിരുന്നു.16,895 വോട്ടുകൾക്കാണ് ആരിഫ് ഇവിടെ മുന്നിലെത്തിയത്. കായംകുളം മണ്ഡലത്തിലും ആരിഫ് മുന്നിലെത്തി. 4297 വോട്ടുകൾക്കാണ് ഇവിടെ ആരിഫ് ലീഡ് ചെയ്തത്.

പാർലമെന്റിൽ കൂട്ടുകാരില്ലാതെയാണ് കേരളത്തിൽ നിന്ന് ആരിഫ് ഡൽഹിക്ക് പോകുന്നത്. അരൂർ മണ്ഡലത്തിലെ എംഎൽഎയെ നഷ്ടമാകുമ്പോഴും എംപിയായി ഒപ്പം ഉണ്ടാകും എന്ന വാചകമാണ് പ്രചാരണത്തിൽ മുഴുവൻ ആരിഫ് ഉപയോഗിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP