Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ ശബരിമല വികാരം ആഞ്ഞടിക്കും; ശക്തനായ കെ സുധാകരൻ വിജയിച്ചു കയറും; തോമസ് ചാഴിക്കാടൻ വോട്ട് പിടിക്കാൻ പറ്റിയ ആളല്ല; അഭ്യാസിയായ വാസവനു മുന്നിൽ കോട്ടയത്ത് കേരളാ കോൺഗ്രസ് നന്നായി വർക്കൗട്ട് ചെയ്യേണ്ടി വരും; കൊല്ലത്ത് പ്രവചനം കടുകട്ടി; രാഷ്ട്രീയപരമായി എൽഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമെങ്കിലും വ്യക്തിപരമായിട്ട് എൻ കെ പ്രേമചന്ദ്രനാണ് മുൻതൂക്കം: മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ രാഷ്ടീയ ചിത്രം വ്യക്തമാക്കി അഡ്വ. ജയശങ്കർ മറുനാടനോട്

കണ്ണൂരിൽ ശബരിമല വികാരം ആഞ്ഞടിക്കും; ശക്തനായ കെ സുധാകരൻ വിജയിച്ചു കയറും;  തോമസ് ചാഴിക്കാടൻ വോട്ട് പിടിക്കാൻ പറ്റിയ ആളല്ല; അഭ്യാസിയായ വാസവനു മുന്നിൽ കോട്ടയത്ത് കേരളാ കോൺഗ്രസ് നന്നായി വർക്കൗട്ട് ചെയ്യേണ്ടി വരും; കൊല്ലത്ത് പ്രവചനം കടുകട്ടി; രാഷ്ട്രീയപരമായി എൽഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമെങ്കിലും വ്യക്തിപരമായിട്ട് എൻ കെ പ്രേമചന്ദ്രനാണ് മുൻതൂക്കം: മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലെ രാഷ്ടീയ ചിത്രം വ്യക്തമാക്കി അഡ്വ. ജയശങ്കർ മറുനാടനോട്

ആർ പീയൂഷ്

തിരുവനന്തപുരം: ലോക്‌സഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ മൂന്ന് മണ്ഡലങ്ങളിലെ പ്രവചനം നടത്തി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. കണ്ണൂർ, കൊല്ലം, കോട്ടയം മണ്ഡലങ്ങളിലെ രാഷ്ട്രീയ ചിത്രമാണ് അദ്ദേഹം മറുനാടന് വേണ്ടി അവലോകനം നടത്തിയത്. യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന മൂന്ന് മണ്ഡലങ്ങളാണ് ഇവ. കോട്ടയം മണ്ഡലത്തിൽ തർക്കങ്ങൾക്ക് ഒടുവിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായത്. അതേസമയം മറ്റ് രണ്ട് മണ്ഡലങ്ങളിൽ എളുപ്പത്തിൽ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കോൺഗ്രസിന് സാധിച്ചു.

കണ്ണൂരിൽ ശബരിമല ആഞ്ഞുവീശും

സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കണ്ണൂർ എങ്കിലും കോൺഗ്രസ് വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ചവർ തന്നെയാണ് ഇക്കുറിയും സ്ഥാനാർത്ഥിയായി രംഗത്തുള്ളത്. ശബരിമല അടക്കമുള്ള വിഷയം ചർച്ചയാകുന്ന മണ്ഡലത്തിൽ ഇത്തവണ ശ്രീമതി ടീച്ചർ വിജയിച്ചു കയറുമോ എന്നാണ് അറിയേണ്ടത്. ഈ മണ്ഡലത്തെ കുറിച്ച് അഡ്വ. ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ:

തുല്യശക്തികൾ മാറ്റുരയ്ക്കുന്ന കണ്ണൂർ മണ്ഡലത്തിൽ ഇത്തവണ വിജയസാധ്യത കോൺഗ്രസ് സ്ഥാനാർത്ഥി കെ.സുധാകരനു തന്നെയാണ്. വടകരയും കോഴിക്കോടും പോലെയുള്ള ഇടതു പ്രാമുഖ്യം കണ്ണൂരിനില്ലെന്നും സിപിഎമ്മിന് മട്ടന്നൂർ പോലെയുള്ള പാർട്ടി ഗ്രാമങ്ങൾ ഉണ്ടെങ്കിലും കുടിയേറ്റക്കാർക്ക് നല്ല അംഗബലമുള്ള പേരാവൂർ, ഇരിക്കൂർ കണ്ണൂർ നഗരങ്ങളിൽ മുസ്ലിംലീഗ് ശക്തമാണ്. ശബരിമല പ്രധാനവിഷയമായതിനാൽ കെ. സുധാകരന്റെ ആഗമനം യുവത്വത്തിനടക്കം ആവേശം പകർന്നിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ കണ്ണൂരിൽ ശക്തമായ അടിയൊഴുക്ക് ഉണ്ടാകും. കൂടുതൽ തവണ കോൺഗ്രസ് ഭരണത്തിൽ വന്ന മണ്ഡലണ് ഇതെന്നും ശ്രദ്ധേയമാണ്.

കോട്ടയത്ത് വിജയിക്കാൻ കേരളാ കോൺഗ്രസ് ശരിക്കും വർക്കൗട്ട് ചെയ്യണം

ലോക്‌സഭ തിരഞ്ഞെടുപ്പിൽ എന്നും യുഡിഎഫിന് ഉറച്ച മണ്ഡലമാണ് കോട്ടയം. ഇപ്പോഴത്തെ നിലയിൽ മണ്ഡലത്തിൽ ഒരു പ്രവചം എളുപ്പം സാധ്യമാല്ല. സിപിഎമ്മിന് സ്വന്തം നിലയിൽ കാര്യമായ പ്രാമുഖ്യമുള്ള മണ്ഡലമല്ല ഇത്. യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കണം എന്നാണ് നാട്ടുനടപ്പ്. തോമസ് ചാഴിക്കാടൻ വോട്ട് പിടിക്കാൻ പറ്റിയ ആളല്ലെന്നും അഭ്യാസിയായ വാസവനു മു്ന്നിൽ കോൺഗ്രസ് നന്നായി വർക്കൗട്ട് ചെയ്യണമെന്നും ജയശങ്കർ വിലയിരുത്തുന്നു. ഒരു കാര്യവുമില്ലാതെ ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ച മണ്ഡലത്തെ അനാഥമാക്കി ഓടിരക്ഷപ്പെടുകയാാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ജോസ് കെ മാണിക്കെതിരായ വികാരം മണ്ഡലത്തിലുണ്ട്.

കൊല്ലത്ത് മത്സരം കടുകട്ടി

ഇത്തവണ കേരളത്തിൽ ഏറ്റവും ശ്രദ്ധേയമാണ് രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊല്ലം. ഇവിടെ എൻകെ പ്രേമചന്ദ്രന്റെയും ബാലഗോപാലിന്റെയും മത്സരം ശക്തമായിരിക്കും ഇത്തവണ ഉണ്ടാകുക. രാഷ്ട്രീയപരമായി എൽഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമാണ് കൊല്ലം. അതേസമയം വ്യക്തിപരമായിട്ട് എൻ കെ പ്രേമചന്ദ്രനാണ് മുൻതൂക്കമെന്നാണ് അഡ്വ ജയശങ്കർ അഭിപ്രായപ്പെടുന്നത്. ബിജെപി സ്ഥാനാർത്ഥിയായി ആനന്ദബോസിനെയായിരുക്കും പ്രഖ്യാപിക്കുക എനന്നാണ് അറിയുക. മണ്ഡലത്തിൽ നിറഞ്ഞു കവിഞ്ഞ് നിൽക്കുന്ന വ്യക്തിയാണ് എൻ കെ പ്രേമചന്ദ്രൻ. സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറി കൂടിയാ ബാലഗോപാലും ഒട്ടും മോശമല്ല. അതുകൊണ്ട് തന്നെ ആര് ജയിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP