Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർഗോഡ് കോട്ട കാക്കാൻ സതീഷ് ചന്ദ്രൻ ഊർജ്ജസ്വലൻ; വടകരയും കോഴിക്കോടും കഴിഞ്ഞാൽ ഏറ്റവും സാധ്യതയും തുളുനാട്ടിൽ തന്നെ; എൽഡിഎഫ് വിജയം യുഡിഎഫ് സ്ഥാനാർത്ഥി ആരെന്നാശ്രയിച്ച്; സുബ്ബറായി മത്സരിച്ചാൽ എൽഡിഎഫ് വിയർക്കും; വിജയത്തിന് അടുത്തെത്തിയ സിദ്ദിഖ് ഇനി വടക്കേ അറ്റത്ത് വരില്ല; ഉറച്ച വോട്ടുകളുള്ള ബിജെപിയും കോൺഗ്രസും നോക്കിയും കണ്ടും സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ കാസർഗോഡ് ഇടത്തോട്ട് തന്നെയെന്ന് അഡ്വക്കേറ്റ് ജയശങ്കർ

കാസർഗോഡ് കോട്ട കാക്കാൻ സതീഷ് ചന്ദ്രൻ ഊർജ്ജസ്വലൻ; വടകരയും കോഴിക്കോടും കഴിഞ്ഞാൽ ഏറ്റവും സാധ്യതയും തുളുനാട്ടിൽ തന്നെ; എൽഡിഎഫ് വിജയം യുഡിഎഫ് സ്ഥാനാർത്ഥി ആരെന്നാശ്രയിച്ച്; സുബ്ബറായി മത്സരിച്ചാൽ എൽഡിഎഫ് വിയർക്കും; വിജയത്തിന് അടുത്തെത്തിയ സിദ്ദിഖ് ഇനി വടക്കേ അറ്റത്ത് വരില്ല; ഉറച്ച വോട്ടുകളുള്ള ബിജെപിയും കോൺഗ്രസും നോക്കിയും കണ്ടും സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ കാസർഗോഡ് ഇടത്തോട്ട് തന്നെയെന്ന് അഡ്വക്കേറ്റ് ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: ലോക്‌സഭ തെരഞ്ഞെടുപ്പിന് 38 നാളുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ശക്തമായ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ഇടത് പക്ഷം കേരളത്തിൽ കരുത്ത് കാണിക്കാനുള്ള പടപ്പുറപ്പാടിലാണ്. സിറ്റിങ് സീറ്റുകളിലൊന്നായ കാസർഗോഡ് മണ്ഡലത്തിൽ എൽഡിഎഫിന് തന്നെയാണ് മേൽക്കൈയെന്നും വിജയസാധ്യത വളരെ കൂടുതലാണ് എന്നും രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കർ പറയുന്നു. മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായം തുറന്ന് പറഞ്ഞത്.

കാസർഗോഡ് ഊർജ്ജസ്വലനായ സ്ഥാനാർത്ഥി സതീശ് ചന്ദ്രൻ ഇടതുപക്ഷത്തെ നയിക്കുകയണ്.. ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലമാണ് കാസർഗോഡ്.. കോൺഗ്രസും ബിജെപിയും ഇതുവരെ് സ്ഥാനാർത്ഥികളെ നിർണ്ണയിക്കാത്തനിൽ മണ്ഡലം പ്രവചനാതീതമാണെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ.. കാസർഗോഡിന്റെ വടക്കേ അറ്റം ഭാഷാ ന്യൂനപക്ഷങ്ങളാണ്.സാമൂദായികമായി സംഘർഷത്തിൽ നിൽക്കുന്ന ഒരു പ്രദേശംകൂടിയാണിത്.. ഇവിടെ ബിജെപിക്ക് ഉറച്ച വോട്ടാണെന്നും കോൺഗ്രസിന്റെ സുബ്ബറായി മത്സരിക്കുകയാണെങ്കിൽ ഭാഷാ ന്യൂനപ്ക്ഷ വോട്ടുകൾ അദ്ദേഹത്തിന് ലഭിക്കാൻ സാധ്യതയുണ്ടെന്നും ജയശങ്കർ കൂട്ടിചേർത്തു..

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിദ്ദിഖ് ജയത്തിന്റെ വക്കിലെത്തിയ വ്യക്തിയാണെങ്കിലും ഇത്തവണ അദ്ദേഹം വേറെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് സാധ്യതയെന്നും ജയശങ്കർ മറുനാടനോട് പ്രതികരിച്ചു..വടകരയും കോഴിക്കോടും കഴിഞ്ഞാൽ ജയസാധ്യതാ മണ്ഡലം കൂടിയാണ് കാസർഗോഡെന്നും ജയശങ്കർ പ്രതികരിച്ചു.

മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്ല്യാശ്ശേരി എന്നീ നിയമസഭ മണ്ഡലങ്ങളുൾപ്പെട്ടതാണ് കാസർഗോഡ് മണ്ഡലം. മണ്ഡലത്തിൽ മുൻ ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. മൂന്ന് തവണ എംപിയായ കരുണാകരന് പകരമാണ് സതീഷ് ചന്ദ്രൻ എത്തുന്നത്. 2004ൽ ഒരുലക്ഷം വോട്ടിന് ജയിച്ച കരുണാകരൻ 2009ൽ 65000 വോട്ടുകൾക്കും 2014ൽ വെറും 6921 വോട്ടുകൾക്കാണ് രക്ഷപ്പെട്ടത്. കാസർഗോഡ് പോലൊരു മണ്ഡലത്തിൽ ഇത് തോൽവിക്ക് സമമാണ്.

എന്നാൽ അത് മറികടക്കാനാണ് ഇപ്പോൾ ജനകീയനായ സ്ഥാനാർത്ഥിയെ തന്നെ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. മുൻപ് രണ്ട് തവണ 1996, 2001 വർഷങ്ങളിൽ തൃക്കരിപ്പൂർ എംഎൽഎയായിരുന്നു. എസ്എഫ്‌ഐ രംഗത്തിലൂടെയാണ് സതീഷ് ചന്ദ്രൻ പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. എൽഡിഎഫ് ജില്ലാ കൺവീനറും, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് കെ.പി സതീഷ്ചന്ദ്രൻ. രണ്ടുതവണ തൃക്കരിപ്പൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. പത്തുവർഷം സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP