Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'ഇപ്പോൾ സാറിനെ കണ്ടാൽ ഒരു കല്യാണ ചെറുക്കനെ പോലെയുണ്ട്'; വനിത പ്രവർത്തകരുടെ കമന്റിന് നാണിച്ച് മുഖം പൊത്തി അടൂർ പ്രകാശ്; ശശി തരൂർ പത്രിക കൊടുക്കുന്നത് നേരിൽ കാണാൻ കളക്റ്റ്രേറ്റിന്റെ ഓരോ നിലയിലേയും ബാൽക്കണിയിൽ കൂടിനിന്ന് നാട്ടുകാരും ജീവനക്കാരും; തിരുവനന്തപുരത്തേയും ആറ്റിങ്ങലിലേയും യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പികാനെത്തിയത് ആഘോഷമാക്കി പ്രവർത്തകരും; എല്ലാം രാഹുൽ മാജിക്കെന്ന് പ്രതികരിച്ച് തരൂരും പ്രകാശും

'ഇപ്പോൾ സാറിനെ കണ്ടാൽ ഒരു കല്യാണ ചെറുക്കനെ പോലെയുണ്ട്'; വനിത പ്രവർത്തകരുടെ കമന്റിന് നാണിച്ച് മുഖം പൊത്തി അടൂർ പ്രകാശ്; ശശി തരൂർ പത്രിക കൊടുക്കുന്നത് നേരിൽ കാണാൻ കളക്റ്റ്രേറ്റിന്റെ ഓരോ നിലയിലേയും ബാൽക്കണിയിൽ കൂടിനിന്ന് നാട്ടുകാരും ജീവനക്കാരും; തിരുവനന്തപുരത്തേയും ആറ്റിങ്ങലിലേയും യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പികാനെത്തിയത് ആഘോഷമാക്കി പ്രവർത്തകരും; എല്ലാം രാഹുൽ മാജിക്കെന്ന് പ്രതികരിച്ച് തരൂരും പ്രകാശും

അരുൺ ജയകുമാർ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ ആവേശത്തിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ. സ്ഥാനാർത്ഥികൾ ജംഗ്ഷനുകൾ സന്ദർശിച്ച് വോട്ട് ചോദിക്കുമ്പോഴും, കൺവെൻഷനുകളിൽ പങ്കെടുക്കാനെത്തുമ്പോഴുമെല്ലാം തന്നെ കേഡർ പാർട്ടിയായ സിപിഎമ്മിനെ പിന്നിലാക്കുന്ന ജനപങ്കാളിത്തമാണ് കേരളത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലേയും കാഴ്‌ച്ച. ഇപ്പോഴത്തെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കളക്റ്റ്രേറ്റുകളിൽ എത്തുമ്പോൾ പോലും സ്ഥിതി അത്തരത്തിലായി മാറുകയാണ്. വൻ ജനാവലിയാണ് തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ തലസ്ഥാനത്തെ കളക്ടറേറ്റിൽ കണ്ടത് ആവേശം അണപ്പൊട്ടിയ തരത്തിലുള്ള പ്രകടനങ്ങളായിരുന്നു. രാഹുൽ ഗാന്ധിക്കും സ്ഥാനാർത്ഥികൾക്കും മുദ്രാവാക്യം വിളിച്ചുകൊണ്ട് കളക്ടറേറ്റിന്റെ പ്രധാന കവാടം മുതൽ വിവിധ കോണുകളിൽ പ്രവർത്തകർ ഒത്തകൂടിയിരുന്നു.

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ആണ് പത്രിക സമർപ്പിക്കാൻ ആദ്യം എത്തിയത്. 12 മണിക്കാണ് സ്ഥാനാർത്ഥി വരണാധികാരിയായ കളക്ടർക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത്. രാവിലെ 11 മണി കഴിഞ്ഞപ്പോൾ തന്നെ അടൂർ പ്രകാശ് കളക്ടറേറ്റിൽ എത്തിയിരുന്നു. ആറ്റിങ്ങലിലേയും തിരുവനന്തപുരത്തേയും കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് അടൂർ പ്രകാശിനെ സ്വീകരിച്ചത്. കോന്നി എംഎൽഎ കൂടിയായ അടൂർ പ്രകാശിന് സ്വന്തം നിയമസഭ മണ്ഡലത്തിലും ജന്മസ്ഥലമായ അടൂരിലും വലിയ ജനകീയ അടിത്തറയുണ്ട്. പ്രിയ നേതാവ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ അന്ന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. എല്ലാവരോടും വളരെ അധികം നേരം സംസാരിച്ച അടൂർ പ്രകാശ് കോന്നിയിൽ നിന്ന് തന്നെ പിന്തുണയ്ക്കാനെത്തിയവരോട് നന്ദി അറിയിക്കുകയും ചെയ്തു.

കോന്നിയിലും അടൂരും നിന്ന് എത്തിയവരോട് വിശേഷങ്ങൾ തിരക്കിയത് ഒരു മുതിർന്ന കാരണവരെ പോലെയാണ്. ഇതിനിടെ ചില വനിത പ്രവർത്തകർ നേതാവിനെക്കുറിച്ച് നേരിട്ട് പറഞ്ഞത് കൂടിനിന്നവരിലും സ്ഥാനാർത്ഥിയിലും ചിരി പടർത്തിയിരുന്നു. കുറി ഒക്കെ ഇട്ട് നിൽക്കുന്ന സാറിനെ കണ്ടാൽ ഒരു കല്യാണചെറുക്കനെ പോലെ ഉണ്ടെന്ന് വനിതാ പ്രവർത്തകർ പറഞ്ഞപ്പോൾ നാണിച്ച് മുഖം പൊത്തിയായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം. തന്റെ പോസ്റ്റർ കണ്ട ഒരാൾ നേരിട്ട് കണ്ടപ്പോൾ ചോദിച്ചത് ഇത് ആ ചിത്രത്തിൽ തന്നെ കാണുന്ന ആളാണോ എന്നായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. പിന്നീട് കോൺഗ്രസ് നേതാക്കളായ വർക്കല കഹാർ, പാലോട് രവി എന്നിവർക്ക് ഒപ്പമാണ് അടൂർ പ്രകാശ് പത്രിക സമർപ്പിച്ചത്.

രണ്ടാം ഘട്ട പ്രചരണം സമാപിക്കുകയും മൂന്നാം ഘട്ടത്തിലേക്ക് പോവുകയും ചെയ്തതോടെ താൻ പൂർണ വിജയപ്രതീക്ഷയിലാണ് എന്ന് അടൂർ പ്രകാശ് പറഞ്ഞു. ഓരോ ദിവസം കഴിയും തോറും കൂടുതൽ പ്രവർത്തകർ പ്രചാരണത്തിന് ഒപ്പം എത്തുന്നുണ്ടെന്നും ഇത് തന്നെയാണ് വിജയ പ്രതീക്ഷ ഉയർത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് ശശി തരൂർ എത്തിയത്. കളക്ടറേറ്റിലെ നിരവധി ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തിയവരും ഓരോ നിലയുടേയും ബാൽക്കണികളിൽ ശശി തരൂരിനെ കാണാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. വന്നിറങ്ങിയതോടെ തരൂർ കൈവീശിക്കാണിച്ചപ്പോൾ പലരും തിരിച്ചും കൈവീശി കാണിച്ചു. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയും മുദ്രാവാക്യം വിളിച്ചുമാണ് തരൂരിനെ സ്വീകരിച്ചത്.

12:15 കഴിഞ്ഞപ്പോൾ തന്നെ ശശി തരൂർ പത്രിക സമർപ്പിച്ചു. ഇതിന് പിന്നാലെ ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ശശി തരൂർ രാഹുൽ ഗാന്ധി കേരളത്തിലെത്തി മത്സരിക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ സീറ്റിലും വിജയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു എന്നും പറഞ്ഞു. താൻ നേരിടുന്നത് ശക്തമായ ത്രികോണ മത്സരത്തെയാണെന്നും ഒപു മുൻ മന്ത്രിയെയും മുൻ ഗവർണറേയും നേരിടുമ്പോൾ അത് വലിയ മത്സരമായിരിക്കുമല്ലോ എന്നും ഇതിൽ ആര് വിജയിച്ചാലാണ് അന്താരാഷ്ട്ര തലത്തിൽ ഉൾപ്പടെ തിരുവനന്തപുരത്തിനായി വാദിക്കാൻ കഴിയുക എന്ന് ഈ നാട്ടുകാർക്ക് അറിയാമെന്നും കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇത്തവണ അത് വീണ്ടും കൂടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP