കർണാടകയിൽ ഭരണമാറ്റം സുനിശ്ചിതം; കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തുമെന്ന് സർവേ; മുഖ്യമന്ത്രിയായി ഡി കെയേക്കാൾ പിന്തുണ സിദ്ധരാമയ്യക്ക്; ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖകളിൽ കോൺഗ്രസ് മുന്നേറ്റം പ്രകടം; ബിജെപി പ്രതീക്ഷ തീരമേഖലയിൽ; പോരാട്ടം മുറുകവേ കോൺഗ്രസിന് ഊർജ്ജമായി സർവേ ഫലങ്ങൾ

മറുനാടൻ ഡെസ്ക്
ബംഗളുരു: കർണാടകയിൽ ഭരണം തിരികെ പിടിക്കുക എന്നത് കോൺഗ്രസിനെ സമ്മതിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് കരുത്തു കാട്ടുമെന്ന പ്രതീക്ഷിക്കുന്ന സംസ്ഥാനത്ത് ബിജെയെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചാൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറും. ഇങ്ങനെ സംഭവിച്ചാൽ അത് ബിജെപിക്ക് ദക്ഷിണേന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ അധികാര പങ്കാളിത്തം ഇല്ലാതെയാകും. പോണ്ടിച്ചേരിയാകും അവശേഷിക്കുന്ന തുരുത്ത്.
തെരഞ്ഞെടുപ്പിൽ പ്രചരണം മുറുകവേ കോൺഗ്രസ് ആശ്വാസാകുന്നതാണ് പുറത്തുവരുന്ന അഭിപ്രായ സർവേ ഫലങ്ങൾ. മിക്ക സർവേകളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രവചിച്ച് എ.ബി.പിസി വോട്ടർ അഭിപ്രായ സർവേയും പുറത്തുവന്നു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നും സർവേ പറയുന്നു. കോൺഗ്രസ് മികച്ച വിജയം നേടുമെന്ന് തന്നെയാണ് സർവേ പറയുന്നത്.
224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസ് 107 മുതൽ 119 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. ബിജെപി 74 മുതൽ 86 വരെ സീറ്റുകളിൽ ഒതുങ്ങും. ജെ.ഡി.എസ് 23 മുതൽ 35 വരെ മണ്ഡലങ്ങളിൽ ജയിക്കും. മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും. ഗ്രേറ്റർ ബംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണ് മുൻതൂക്കം. പഴയ മൈസൂരുവിൽ ജെ.ഡി.എസ് ഒപ്പത്തിനൊപ്പമുണ്ട്. തീരദേശ കർണാടകയിൽ മാത്രമാണ് ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനാവുകയെന്നും സർവേ പറയുന്നു.
കോൺഗ്രസ് 40 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ ബിജെപിക്ക് 35 ശതമാനവും ജെ.ഡി.എസിന് 17 ശതമാനവും മറ്റുള്ളവർക്ക് എട്ട് ശതമാനം വരെയുമാണ് ലഭിക്കുകയെന്നും സർവേ പറയുന്നു. 17,772 പേരാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ പങ്കെടുത്ത 52 ശതമാനം പേരും നിലവിലെ ഭരണം മോശമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ മികച്ചതാണെന്ന് പറഞ്ഞത് 29 ശതമാനം പേരായിരുന്നു. 19 ശതമാനം പേർ ശരാശരിയെന്നും വിലയിരുത്തി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രകടനം മോശമാണെന്ന് 51 ശതമാനം പേരും മികച്ചതാണെന്ന് 24 പേരും ശരാശരിയാണെന്ന് 25 ശതമാനം പേരും വിലയിരുത്തി.
അതേസമയം കർണാടകത്തിൽ കോൺഗ്രസിന്റെ തലവരമാറ്റുന്ന വിധത്തിൽ പ്രവർത്തിച്ചത് ഡികെ ശിവകുമാറാണ്. അദ്ദേഹത്തേക്കാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിന്തുണയ്ക്കുന്നത് സിദ്ധരാമയ്യയെയാണ്. 41 ശതമാനം പേർ അദ്ദേഹത്തെ അനുകൂലിച്ചപ്പോൾ ബസവരാജ് ബൊമ്മെയെ 31 ശതമാനം പേരും എച്ച്.ഡി. കുമാരസ്വാമിയെ 22 ശതമാനം പേരും പിന്തുണച്ചു. ഡി.കെ ശിവകുമാറിന് മൂന്ന് ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് സർവേ പറയുന്നത്. ഇത് കോൺസ് വിജയിച്ചാൽ തന്നെ പാർട്ടിക്കുള്ളിൽ പ്രശ്നമായി മാറിയേക്കാം.
അതേസമയം പധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനം മികച്ചതാണെന്ന് 49 ശതമാനം പേരും വിലയിരുത്തിയപ്പോൾ 33 ശതമാനം മോശമാണെന്നും 18 ശതമാനം ശരാശരിയാണെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രാദേശിക അഭിപ്രായ സർവേയിലും കോൺഗ്രസ് വലിയ വിജയം നേടുമെന്നാണ് പുറത്തുവന്ന വാർത്ത.
ഈദിന എന്ന കന്നഡ മാധ്യമ സ്ഥാപനം നടത്തിയ സർവേയിൽ കോൺഗ്രസ് 134 മുതൽ 140 വരെ സീറ്റുകൾ നേടുമെന്നും ബിജെപി 57-65 സീറ്റുകളിൽ ഒതുങ്ങുമെന്നും പറയുന്നു. കോൺഗ്രസ് 43 ശതമാനം വോട്ട് വിഹിതം നേടുമ്പോൾ ബിജെപിക്ക് 33 ശതമാനമേ ലഭിക്കൂവെന്നും പറയുന്നു. മെയ് 10ന് ഒറ്റഘട്ടമായാണ് കർണാടകയിലെ തെരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയുമെല്ലാം പ്രചാരണത്തിൽ സജീവമായിട്ടും ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനം നഷ്ടമാകമോയെന്ന ആശങ്കയിലാണ് ബിജെപി.
അതേസമയം അവസാന ഘട്ടത്തിൽ മോദിയെയും അമിത്ഷായെയും കളത്തിലിറക്കി മത്സരം മുറുക്കുകയാണ് ബിജെപിയും കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർണാടകയിൽ കലാപമുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞതും ഏറെ വിവാദമായിരുന്നു. കോൺഗ്രസ് ഭരണത്തിലേറിയാൽ കുടുംബ രാഷ്ട്രീയം ഉത്തുംഗതയിലാവും. ഇത് കർണാടകയിൽ കലാപങ്ങൾക്കാണ് വഴിവെക്കുക. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ വികസനം റിവേഴ്സ് ഗിയറിലാവും. അഴിമതി വർധിക്കും. ബിജെപിക്ക് മാത്രമാണ് പുതിയ കർണാടകയിലേക്ക് നയിക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. മതാടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ബിജെപി സർക്കാർ മുസ്ലിം സംവരണം എടുത്തുകളഞ്ഞു. അധികാരത്തിൽ വന്നാൽ ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ പ്രധാന നേതാക്കളായ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി എന്നിവരെക്കൊണ്ട് കോൺഗ്രസിന് ഗുണമുണ്ടാവില്ല. കോൺഗ്രസ് എല്ലാ കാലത്തും ലിംഗായത്ത് സമുദായത്തെ അവഗണിച്ചവരാണ്. ദീർഘകാലം കർണാടകയിൽ കോൺഗ്രസ് ഭരിച്ചിട്ടും രണ്ട് ലിംഗായത്ത് നേതാക്കളാണ് മുഖ്യമന്ത്രിമാരായത്. എസ്. നിജലിംഗപ്പയും വീരേന്ദ്ര പാട്ടീലും. ഇരുവരെയും കോൺഗ്രസ അപമാനിച്ച് പുറത്താക്കിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജെ.ഡി-എസിന് വോട്ടു നൽകരുതെന്നും അവർക്കു നൽകുന്ന ഓരോ വോട്ടും കോൺഗ്രസിനാണ് ഫലം ചെയ്യുകയെന്നും അമിത് ഷാ പറഞ്ഞു.
അതിനിടെ കർണാടകയിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ജെഡിഎസ് നേതാവ് മല്ലികാർജുന സ്വാമിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത ബിജെപി നേതാവും മന്ത്രിയുമായി വി സോമനയ്ക്കെതിരെ കേസ്. സോമനയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ചാമരാജനഗർ മണ്ഡലത്തിൽ തനിക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറാൻ സോമന മല്ലികാർജുന സ്വാമിയോട് ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സർക്കാർ വാഹനവും പണവുമായിരുന്നു സോമന വാഗ്ദാനം ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഐപിസി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരം ചാമരാജനഗറിലെ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
പോർവിളികളുമായി പോരു മുറുകുന്നു.
കർണാടകയിൽ തെരഞ്ഞെടുപ്പ് ഗോദയിൽ മുതിർന്ന നേതാക്കളുടെ പോർവിളി തുടങ്ങി. ബിജെപി നേതാവ് നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചത് വിവാദമായപ്പോൾത്തന്നെ കോൺഗ്രസ് നേതാവ് സോണിയക്ക് നേരെ വിഷകന്യക പ്രയോഗവുമായി ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. 'ബിജെപിയുടെ ആശയത്തെ കുറിച്ചായിരുന്നു താൻ പറഞ്ഞത്' എന്ന് ഖാർഗെ വിശദീകരിച്ചപ്പോൾ രാജ്യം ഒന്നാമത് എന്നാണ് ബിജെപിയുടെ ആശയം. അപ്പോൾ ഖാർഗെ കടന്നാക്രമിച്ചത് ഇന്ത്യയെ ആണോ' എന്നാണ് സ്മൃതി ഇറാനി ചോദിച്ചത്.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മല്ലികാർജുൻ ഖാർഗെയുടെ 'വിഷപ്പാമ്പ്' പരാമർശത്തിന് മറുപടിയുമായെത്തി. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അവർ വിളിച്ച പേരുകളുടെ ലിസ്റ്റ് ആരോ ഉണ്ടാക്കിയിട്ടുണ്ട്. ഓരോ തവണ എന്നെ അധിക്ഷേപിക്കുമ്പോഴും തകരുന്നത് അവർ തന്നെയാണെന്നും മോദി പറഞ്ഞു. കർണാടകയിലെ കർഷകർക്കും ജനങ്ങൾക്കും കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് നല്‍കിയത്. പ്രീണന രാഷ്ട്രീയം മാത്രമാണ് കോൺഗ്രസിനുള്ളതെന്നും മോദി പറഞ്ഞു.
ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. സൗജന്യ വാഗ്ദാനങ്ങൾ നല്കി തെരഞ്ഞെടുപ്പ് ജയിക്കുന്ന രീതിയെ നേരത്തെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. ജനങ്ങളിൽ നിന്ന് 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരിന് എങ്ങനെയാണ് സൗജന്യം വാഗ്ദാനം ചെയ്യാനാവുകയെന്ന് രാഹുൽ ചോദിച്ചു. ആരുടെ സർക്കാരാണ് രൂപീകരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബിജെപി എംഎൽഎമാരെ തട്ടിയെടുക്കും. 40 ശതമാനം കമ്മിഷൻ നിങ്ങളിൽ നിന്ന് തട്ടിയെടുക്കും. അതുകൊണ്ട് സൂക്ഷിച്ച് വോട്ട് ചെയ്യണം- രാഹുൽ പറഞ്ഞു.
അതിനിടെ സൂപ്പർ താരം കമൽഹാസനെ കോൺഗ്രസ് പ്രചാരണത്തിനായി ഇറക്കുമെന്ന് റിപ്പോർട്ടുണ്ട്. രാഹുൽ ഗാന്ധിയുമായി നല്ല ബന്ധമാണ് കമലിനുള്ളത്. കോൺഗ്രസിന്റെ ക്ഷണം കമൽഹാസൻ പരിഗണിക്കുമെന്നാണ് താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. നേതാവ് പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ചക്കിടെ ഏറ്റുമുട്ടൽ; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർ
- കൊച്ചിയിൽ നിന്നും പറന്നുയരേണ്ട ഗാട്വിക് എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തിരികെ വിളിച്ചു; ചിറകിൽ വിള്ളൽ കണ്ടെത്തിയത് പൈലറ്റ്; യാത്രക്കാർ വിമാനത്തിൽ തന്നെ; വിമാനം എൻജിനിയർമാർ പരിശോധിക്കുന്നു; പറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- ബലുചിസ്ഥാൻ പ്രവശ്യയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍