Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലഗേ രഹോ കെജ്രിവാൾ ഗാനം വളരെ നല്ലതായതിനാൽ തിവാരി വരെ നൃത്തം ചെയ്തുപോയി ! തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാർട്ടി ഉപയോഗിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയുടെ വീഡിയോ; തിവാരിയുടെ ഭോജ്പുരി ആൽബത്തിൽ നിന്നുള്ള രംഗം എഡിറ്റ് ചെയ്ത് ഉപയോഗിച്ചത് വിവാദമാക്കി ബിജെപി; ആവശ്യപ്പെടുന്നത് 500 കോടിയുടെ നഷ്ടപരിഹാരം

ലഗേ രഹോ കെജ്രിവാൾ ഗാനം വളരെ നല്ലതായതിനാൽ തിവാരി വരെ നൃത്തം ചെയ്തുപോയി ! തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാർട്ടി ഉപയോഗിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയുടെ വീഡിയോ; തിവാരിയുടെ ഭോജ്പുരി ആൽബത്തിൽ നിന്നുള്ള രംഗം എഡിറ്റ് ചെയ്ത് ഉപയോഗിച്ചത് വിവാദമാക്കി ബിജെപി; ആവശ്യപ്പെടുന്നത് 500 കോടിയുടെ നഷ്ടപരിഹാരം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാർട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇലക്ഷൻ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ആപ്പിന്റെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്രിവാൾ എന്ന ഗാനത്തിനൊപ്പം തിവാരിയുടെ ഭോജ്പുരി ആൽബത്തിൽ നിന്നുള്ള രംഗം എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. ലഗേ രഹോ കെജ്രിവാൾ ഗാനം വളരെ നല്ലതായതിനാൽ തിവാരി വരെ നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആം ആദ്മി തന്നെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഇതാണ് വിവാദമായത്.

തന്റെ വീഡിയോ ഉപയോഗിക്കാൻ ആരാണ് ആം ആദ്മി പാർട്ടിക്ക് അനുവാദം കൊടുത്തത് എന്നാരാഞ്ഞ തിവാരി ഇതുസംബന്ധിച്ച് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയതായി അറിയിച്ചു. 500 കോടി രൂപ നഷ്ടപരിഹാരവും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

കെജ്രിവാളിനേക്കാൾ തിവാരി പ്രശസ്തനായതുകൊണ്ടാണ് തിവാരിയുടെ മുഖം പ്രചാരണത്തിനായി എഎപി ഉപയോഗിച്ചതെന്ന് ഡൽഹി ബിജെപി മീഡിയാറിലേഷൻസ് മേധാവി നീലകണ്ഠ് ബക്ഷി പറഞ്ഞു. എന്നാൽ സംഭവത്തിൽ ഇതുവരെ എഎപി പ്രതികരിച്ചിട്ടില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP