Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു വെടിക്ക് രണ്ട് പക്ഷിയെ ലക്ഷ്യമിട്ട് സിപിഎം പത്തനംതിട്ടയിൽ കളി തുടങ്ങി; ശബരിമല വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന പത്മകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത് ഒരേ സമയം ഭക്തരുടെ പിന്തുണ തേടിയും അതേ സമയം ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിവാദങ്ങൾ ഇല്ലാതെ രാജിവയ്‌പ്പിക്കാനും; പത്തനംതിട്ടയിൽ സിപിഎം പത്മകുമാറിനെ പരിഗണിക്കുന്നത് ഇരുമൂർച്ചയുള്ള വാളു പോലെ; ചിരിച്ചുകൊണ്ടുള്ള കൊലച്ചതിയെന്ന് തിരിച്ചറിഞ്ഞ് സമ്മതം മൂളാൻ ഉറച്ച് പിണറായിയുടെ മുൻ വിശ്വസ്തനും

ഒരു വെടിക്ക് രണ്ട് പക്ഷിയെ ലക്ഷ്യമിട്ട് സിപിഎം പത്തനംതിട്ടയിൽ കളി തുടങ്ങി; ശബരിമല വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന പത്മകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത് ഒരേ സമയം ഭക്തരുടെ പിന്തുണ തേടിയും അതേ സമയം ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിവാദങ്ങൾ ഇല്ലാതെ രാജിവയ്‌പ്പിക്കാനും; പത്തനംതിട്ടയിൽ സിപിഎം പത്മകുമാറിനെ പരിഗണിക്കുന്നത് ഇരുമൂർച്ചയുള്ള വാളു പോലെ; ചിരിച്ചുകൊണ്ടുള്ള കൊലച്ചതിയെന്ന് തിരിച്ചറിഞ്ഞ് സമ്മതം മൂളാൻ ഉറച്ച് പിണറായിയുടെ മുൻ വിശ്വസ്തനും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഒരു വെടിക്ക് രണ്ട് പക്ഷിയെ ലക്ഷ്യം ഇട്ട് സിപിഎം പത്തനംതിട്ടയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കാൻ ചർച്ചകൾ സജീവം. ശബരിമല വിഷയത്തിൽ ഇടഞ്ഞ് നിൽക്കുന്ന പത്മകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നത് ഒരേ സമയം ഭക്തരുടെ പിന്തുണ തേടിയും അതേ സമയം ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിവാദങ്ങൾ ഇല്ലാതെ രാജിവയ്‌പ്പിക്കാനുമാണെന്നാണ് സൂചന. ഇരുമൂർച്ചയുള്ള വാളു പോലെയാണ് ഈ നീക്കം നടത്തുന്നത്. ചിരിച്ചുകൊണ്ടുള്ള കൊലച്ചതിയെന്ന് തിരിച്ചറിഞ്ഞ് പിണറായിയുടെ മുൻ വിശ്വസ്തനും ലോക്‌സഭയിലേക്ക് മത്സരിക്കാൻ സമ്മതം മൂളിയിട്ടുണ്ട്. അന്തിമ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാകും. എല്ലാ ഘടകങ്ങളും പരിഗണിച്ചാകും അന്തിമ തീരുമാനം എടുക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ പത്തനംതിട്ടയിലെ അതിവിശ്വസ്താനായിരുന്നു എ പത്മകുമാർ. ശബരിമലയുമായി ആത്മബന്ധമുള്ള വിശ്വാസിയായ സിപിഎമ്മുകാരൻ. അതുകൊണ്ടാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ ചോദിച്ച് വാങ്ങിയത്. ഏറെ പ്രമുഖർ ചരടുവലികൾ നടത്തിയിട്ടും പത്മകുമാറിന് തന്നെ പിണറായി സ്ഥാനം നൽകി. എന്നാൽ ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയോടെ എല്ലാം മാറി മറിഞ്ഞു. പിണറായിയും പത്മകുമാറും രണ്ട് വഴിക്കായി. ദേവസ്വം ബോർഡ് പ്രസിഡന്റിന് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനൊപ്പം പത്മകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനും മുഖ്യമന്ത്രി തീരുമാനിച്ചു. എന്നാൽ പുറത്താക്കുകയെന്നത് വിവാദങ്ങൾ കൂട്ടും. അതുകൊണ്ട് തന്നെ കരുതലോടയാണ് നീക്കം. അതിന് വേണ്ടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുന്നതും.

പത്തനംതിട്ടയിൽ സിപിഎമ്മിന് വിജയ സാധ്യത തീരെ കുറവാണ്. സ്ഥാനാർത്ഥി നിർണ്ണയം പോലും ബുദ്ധിമുട്ടുള്ളതും. ഈ സാഹചര്യത്തിൽ ഒരു ബലിയാട് സ്ഥാനാർത്ഥിയെ സിപിഎമ്മിന് വേണം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കോന്നിയിലെ മുൻ എംഎൽഎ കൂടിയായ പത്മകുമാറിനെ മത്സരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ പത്മകുമാറിന്റെ തോൽവിക്കാണ് സാധ്യത. ഇതിനൊപ്പം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമ്പോൾ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്‌പ്പിക്കുകയും ചെയ്യാം. ഇതിലൂടെ പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ നിയമിക്കാനും സർക്കാരിന് കഴിയും. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷിയെയാണ് പിണറായി പത്തനംതിട്ടയിൽ ലക്ഷ്യമിടുന്നത്.

ഇത് പത്മകുമാറിനും അറിയാം. എന്നാൽ എതിർക്കാനുള്ള കരുത്തിൽ. പിണറായിയെ ധിക്കരിച്ചാൽ പിന്നെ പാർട്ടിയിൽ ഒന്നും അല്ലാതെയാകും. ഈ സാഹചര്യത്തിൽ പത്തനംതിട്ട ലോക്‌സഭയിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ പത്മകുമാർ അതിന് തയ്യാറാകും. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പോയാൽ അതിന് പകരമെന്തെങ്കിലും പാർട്ടി തന്നെ തരുമെന്ന പ്രതീക്ഷയിലാണ് പത്മകുമാറും. ഏതായാലും പാർട്ടി നിർദ്ദേശം അംഗീകരിക്കുമെന്ന നിലപാടിൽ തന്നെയാണ് പത്മകുമാർ. കോന്നിയിലെ എംഎൽഎയായ അടൂർ പ്രകാശ് ആറ്റിങ്ങലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവിടെ അടൂർ പ്രകാശ് ജയിച്ചാൽ കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വരും. അതിനാൽ പാർട്ടിയെ പിണക്കാതെ ഒപ്പം നിന്നാൽ കോന്നിയിൽ വീണ്ടും മത്സരിക്കാമെന്ന പ്രതീക്ഷയും പത്മകുമാറിനുണ്ട്.

അതിനിടെ പത്തനംതിട്ട ലോക്‌സഭയിൽ മത്സരിക്കാൻ ജനതാദള്ളും തയ്യാറാണ്. കോട്ടയം സീറ്റ് വിട്ടു കൊടുത്ത് പത്തനംതിട്ട വാങ്ങാനാണ് നീക്കം. ഇത് ഫലം കണ്ടാൽ പത്മകുാർ രക്ഷപ്പെടും. എങ്കിലും ദേവസ്വം ബോർഡിലെ നിർണ്ണായ കാര്യങ്ങളിൽ ഇടപെടാനാകില്ല. നിലവിൽ കെപി ശങ്കരദാസാണ് ശബരിമലയിലെ ദൈനംദിന ഭരണം നടത്തുന്നത്. ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചത് കോട്ടയം എസ് പിയും ശങ്കരദാസിന്റെ മകനുമായ ഹരിശങ്കറാണ്. ഇതോടെയാണ് പിണറായിയും ശങ്കരദാസും കൂടുതൽ അടുത്തത്. ഇതിനൊപ്പം യുവതി പ്രവേശനത്തെ പത്മകുമാർ എതിർക്കുകയും ചെയ്തു. ഇതും ദേവസ്വം ബോർഡ് പ്രസിഡന്റിന് പ്രതിസന്ധിയാവുകയും ചെയ്തു.

അയ്യപ്പനെ തൊട്ടുകളിച്ചാൽ വിവരം അറിയുമെന്ന് എ.പത്മകുമാർ പറഞ്ഞിരുന്നു. അയ്യപ്പനോട് കളിച്ചാൽ എന്താണ് ഫലമെന്ന് നന്നായി അറിയാമെന്നും കാണിക്കയിടേണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ പിരിവുമായി ഇറങ്ങിയിട്ടുണ്ട്. ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല, പലതും തുടങ്ങിയതേ ഉള്ളു എന്നും പത്മകുമാർ പറഞ്ഞു. നടവരുമാനത്തിലെ കുറവ് ദേവസ്വം ബോർഡിനെയോ ജീവനക്കാരേയോ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ബജറ്റിൽ ദേവസ്വം ബോർഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. സർക്കാർ ഗ്യാരണ്ടി നിൽക്കുന്നിടത്തോളം കാലം ദേവസ്വം ബോർഡിന് ഒരു ഭയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാർത്തകളേയും പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂർത്തിയാക്കും വരെ കാണുമെന്നും പത്മകുമാർ പറഞ്ഞിരുന്നു. ഇതെല്ലാം പിണറായിയെ ചൊടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പത്മകുമാറിനെ തന്ത്രപരമായി മാറ്റുന്നതിന് പിണറായി തീരുമാനം എടുത്തത്. വിവാദമൊഴിവാക്കാൻ ലോക്‌സഭാ തെരഞ്ഞെടുപ്പ് സാഹചര്യമാക്കാനാണ് ശ്രമം.

പത്തനംതിട്ടയിൽ കോൺഗ്രസിന്റെ ആന്റോ ആന്റണിയാണ് സിറ്റിങ് എംപി. ഇവിടെ ശബരിമല വികാരം ഉയർത്തി പന്തളം രാജപ്രതിനിധി ശശികുമാര വർമ്മയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ശബരിമല വിശ്വാസിയെന്ന് അറിയപ്പെടുന്ന പത്മകുമാറിനെ സിപിഎം മത്സരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP