Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തരൂരും കുമ്മനവും ഒപ്പത്തിനൊപ്പം; താമര വിരിയാൻ സാധ്യത തലസ്ഥാനത്ത്; രാഹുൽ തരംഗത്തിൽ പിടിച്ച് നിൽക്കുക ആരിഫും സമ്പത്തും എംബി രാജേഷും മാത്രം; ശബരിമല വിഷയം കെ സുരേന്ദ്രനെ എത്തിക്കുന്നത് വിജയത്തിന് തൊട്ടടുത്ത്; യുഡിഎഫിന് 7-13 എൽഡിഎഫ് 3-7 ബിജെപിക്ക് 0-1 സീറ്റുകൾ വരെ ലഭിച്ചേക്കും; കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ച് 24 ന്യൂസ് എക്‌സിറ്റ് പോൾ

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തരൂരും കുമ്മനവും ഒപ്പത്തിനൊപ്പം; താമര വിരിയാൻ സാധ്യത തലസ്ഥാനത്ത്; രാഹുൽ തരംഗത്തിൽ പിടിച്ച് നിൽക്കുക ആരിഫും സമ്പത്തും എംബി രാജേഷും മാത്രം; ശബരിമല വിഷയം കെ സുരേന്ദ്രനെ എത്തിക്കുന്നത് വിജയത്തിന് തൊട്ടടുത്ത്; യുഡിഎഫിന് 7-13 എൽഡിഎഫ് 3-7 ബിജെപിക്ക് 0-1 സീറ്റുകൾ വരെ ലഭിച്ചേക്കും; കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ച് 24 ന്യൂസ് എക്‌സിറ്റ് പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 17ാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ 24 ന്യൂസ് പുറത്ത് വിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ സംസ്ഥാനത്ത് യുഡിഎഫിന് വ്യക്തമായ മേൽക്കൈ. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച്ച തെരഞ്ഞെടുപ്പിൽ മലബാർ മേഖലയിലെ എല്ലാ സീറ്റുകളിലും യുഡിഎഫ് വിജയിക്കും എന്നാണ് 24 പുറത്ത് വിടുന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മലബാറിൽ സിപിഎം കോട്ടകളിൽ പോലും യുഡിഎഫ് വിജയിച്ച് കയറുന്നുവെന്നും അത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും ഒപ്പം തന്നെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്. യുഡിഎഫിന് 13-17 സീറ്റുകൾ വരെയും എൽഡിഎഫിന് 3-7 സീറ്റുകൾ വരേയും ബിജെപിക്ക് ഒരു സീറ്റും ആണ് സാധ്യത കൽപ്പിക്കുന്നത്.

എന്നാൽ ഇതിൽ തിരുവനന്തപുരം ഒഴികെയുള്ള 19 മണ്ഡലങ്ങളിലേയും സാധ്യത പ്രവചിക്കുന്ന 24 പക്ഷേ തിരുവനന്തപുരത്ത് ഒപ്പത്തിനൊപ്പം എന്നും ആര് വിജയിക്കും എന്ന് പ്രവചിക്കാൻ കഴിയില്ല എന്നുമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടുന്നത്. എന്നാൽ ബാക്കി 19 സീറ്റുകളിൽ ചില സ്ഥലങ്ങളിൽ ഫോട്ടോ ഫിനിഷ് ആയിരിക്കുമെന്നും എന്നാൽ ഇതിൽ ആലപ്പുഴ, ആറ്റിങ്ങൽ, പാലക്കാട് എന്നീ മണ്ഡലങ്ങൾ മാത്രമാണ് സിപിഎമ്മിന് ഉറപ്പിക്കാൻ കഴിയുക. ബാ്ക്കി 16 മണ്ഡലങ്ങളിലും യുഡിഎഫിന് ലഭിക്കാനാണ് സാധ്യത എന്നുമാണ് പ്രവചന ഫലം. തിരുവനന്തപുരത്ത് ആര് ജയിക്കും എന്ന് പറയാനാകാത്ത വിധം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു എ്ന്നാണ് പ്രവചനം

കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. പെരിയ ഇരട്ടക്കൊല മണ്ഡലത്തിൽ വലിയ ചർച്ചയായി എന്നാണ് സൂചന. കണ്ണൂർ മണ്ഡലം കഴിഞ്ഞ തവണ കൈവിട്ട യുഡിഎഫ് ഇത്തവണ തിരിച്ച് പിടിക്കും. പികെ ശ്രീമതി കഴിഞ്ഞ തവണ ആറായിരം വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിൽ പക്ഷേ ഇത്തവണ വിജയം ആവർത്തിക്കാൻ കഴിയില്ല എന്നാണ് എക്സിറ്റ് പോൾ ഫലം. മലബാറിലെ ശ്രദ്ധേയമായ മറ്റൊരു മണ്ഡലമായ വടകരയിൽ ശക്തനായ പി ജയരാജനെ കെ മുരളീധരൻ പരാജയപ്പെടുത്തുമെനന്ും ഇതിലൂടെ വട്ടിയൂർക്കാവ് വീണ്ടും പോളിങ് ബൂത്തിൽ ഉപതെരഞ്ഞെടുപ്പിന് അണിനിര്കകും എന്നും സർവ്വേ പറയുന്നു. സിപിഎം ശക്തനായ സ്ഥാനാർത്ഥിയെ ആണ് രംഗത്തിറക്കിയത് എങ്കിലും ആർഎംപി സ്വീകരിച്ച നിലപാടും അക്രമ രാഷ്ട്രീയത്തിന് എതിരായ വിധിയെഴുത്തും സിപിഎമ്മിനും ജയരാജനും തിരിച്ചടിയാകും.

കോഴിക്കോട് മണ്ഡലമാണ് പിന്നീട് ശ്രദ്ധേയമായ മത്സരം നടന്നത്. ജനകീയരായ എ പ്രദീപ് കുമാർ എംഎൽഎയും സിറ്റിങ് എംപി എംകെ രാഘവനും മാറ്റുരച്ചപ്പോൾ കോഴ വിഷയവും ഉൾപ്പടെ വലിയ ചർച്ചയായെങ്കിലും ഫോട്ടോ ഫിനിഷിൽ എംകെ രാഘവൻ ഹാട്രിക് വിജയം നേടും എന്നാണ് സൂചന. രാഹുൽ ഗാന്ധിയുടെ തൊട്ടടുത്ത മണ്ഡലത്തിലെ സാന്നിധ്യമാണ് പാർട്ടിക്ക് കോഴിക്കോട് മണ്ഡലത്തിൽ ഗുണകരമായത്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും എന്നും സർവ്വേ റിപ്പോർട്ട് പറയുന്നു. പൊന്നാനി മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ ശക്തമായ പോരാട്ടം നടത്തിയ പിവി അൻവർ പക്ഷേ പരാജയം ഉറപ്പിച്ചുവെന്നാണ് സർവ്വേ പറയുന്നത്.

ഇടത്പക്ഷത്തിന്റെയും സിപിഎമ്മിന്റേയും പുന്നാപുരം കോട്ടയായ പാലക്കാട് പക്ഷേ ഇടത് കരുത്തിന് ഒരു കുറവും സംഭവിച്ചില്ല എന്ന സൂചന നൽകി കൊണ്ട് എംബി രാജേഷ് വൻ വിജയം നേടുമെന്നും സർവ്വേ പറയുന്നു. വികെ ശ്രീകണ്ഠനും സി കൃഷണകുമാറും തമ്മിൽ പോരാട്ടം രണ്ടാം സ്ഥാനത്ത് മാത്രമാണ് എന്നും സർവ്വേ ഫലം പറയുന്നു. പാലക്കാട് ജില്ലയിലെ രണ്ടാമത്തെ മണ്ഡലമായ ആലത്തൂരിൽ പികെ ബിജുവിനെ അട്ടിമറിച്ച് രമ്യ ഹരിദാസ് ഡൽഹിക്ക് ടിക്കറ്റ് ഉറപ്പിച്ചു എന്നതാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്. പ്രചാരണത്തിൽ വളരെ മുന്നോട്ട് പോയ രമ്യ ഇടത് കോട്ടയിൽ വിള്ളലുണ്ടാക്കും എന്ന് തന്നെയാണ് സൂചന

ഇടുക്കിയി മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥികൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ഇത്തവണ ഫലം തിരിഞ്ഞ് വരികയാണ്. കഴിഞ്ഞ തവണ ഹൈറേഞ്ച് സമരസമിതിയുടെ സ്ഥാനാർത്ഥിയെന്ന ഖ്യാതിയിൽ വിജയിച്ച ജോയ്‌സ് ജോർജ് ഇത്തവണ പരാജയപ്പെടും എന്നാണ് സർവ്വേ ഫലം. ചാലക്കുടിയിൽ സിറ്റിങ് എംപിയും സിനിമ താരവുമായ ഇന്നസെന്റ്ിനെ തോൽപ്പിച്ച് ബെന്നി ബെഹ്നാൻ വിജയിക്കും. എറണാകുളത്ത് ഹൈബി ഈഡനും കോട്ടയത്ത് തോമസ് ചാഴിക്കാടനും വിജയിക്കുമെന്ന് സർവ്വേ പറയുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും ആലപ്പുഴയിൽ എഎം ആരിഫ്, കൊല്ലത്ത് പ്രേമചന്ദ്രനും വിജയിക്കുമ്പോൾ പത്തനംതിട്ടയിൽ ആന്റോ ആന്റണിയും ആറ്റിങ്ങലിൽ എ സമ്പത്തിനും വിജയം പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP