Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യഘട്ട വോട്ടെടുപ്പ് നടക്കും മുമ്പ് രണ്ട് നിയമസഭാ സീറ്റുകൾ നേടി ബിജെപിയുടെ ഗംഭീര തുടക്കം; അരുണാചൽ പ്രദേശിലെ രണ്ട് നിയമസഭാ സീറ്റുകളിൽ ബിജെപി ഒഴികെയുള്ള സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിപോയി; രാം മാധവിന്റെ അവകാശവാദം ഔദ്യോഗികമായി അംഗീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; എതിർക്കാൻ പോലും സ്ഥാനാർത്ഥികളില്ലെന്ന പ്രചരണം കൊഴുപ്പിച്ച് ആദ്യ വിജയം ആഘോഷമാക്കാൻ ബിജെപി

ആദ്യഘട്ട വോട്ടെടുപ്പ് നടക്കും മുമ്പ് രണ്ട് നിയമസഭാ സീറ്റുകൾ നേടി ബിജെപിയുടെ ഗംഭീര തുടക്കം; അരുണാചൽ പ്രദേശിലെ രണ്ട് നിയമസഭാ സീറ്റുകളിൽ ബിജെപി ഒഴികെയുള്ള സ്ഥാനാർത്ഥികളുടെ നോമിനേഷൻ തള്ളിപോയി; രാം മാധവിന്റെ അവകാശവാദം ഔദ്യോഗികമായി അംഗീകരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; എതിർക്കാൻ പോലും സ്ഥാനാർത്ഥികളില്ലെന്ന പ്രചരണം കൊഴുപ്പിച്ച് ആദ്യ വിജയം ആഘോഷമാക്കാൻ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഇറ്റാനഗർ: പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനം. നോർത്ത് ഈസ്റ്റിലെ വിജയക്കുതിപ്പ് വോട്ടെടുപ്പിന് മുമ്പേ ബിജെപി തുടങ്ങുകയാണ്. ഇവിടെ ബിജെപിയുടെ രണ്ട് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആലോ ഈസ്റ്റ്, യാചുലി മണ്ഡലങ്ങളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ആലോ ഈസ്റ്റിൽ നിന്ന് കെന്റോ ജിനി, യാചുലിയിൽ നിന്ന് തബ ടെദിർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ബിജെപി ജനറൽ സെക്രട്ടറി രാം മാധവാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ബിജെപിയുടെ വിജയക്കുതിപ്പ് അരുണാചൽ പ്രദേശിൽ നിന്ന് തുടങ്ങിയെന്നും ആലോ ഈസ്റ്റ്, യാചുലി മണ്ഡലങ്ങളിൽ ബിജെപി എതിരില്ലാതെ വിജയിച്ചുവെന്നും രാംമാധവ് ട്വീറ്റ് ചെയ്തു. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 11നാണ് അരുണാചൽ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. എതിർ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതയായിരുന്നു ഇതിന് കാരണം. ഇതോടെ ബിജെപിക്കാർ ആഘോഷവും തുടങ്ങി. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ അവകാശവാദം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

എതിരാളികളുടെ പത്രിക തള്ളിയെങ്കിലും അവയിൽ അപ്പീൽ കേൾക്കാൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഈ അപ്പീലിന് ശേഷം മാത്രമേ ഈ വിജയത്തിന് ഔദ്യോഗിക സ്ഥിരീകരണം കിട്ടൂ. അരുണാചലിൽ എല്ലാ കാലത്തും എതിരില്ലാതെ ആളുകൾ ജയിക്കാറുണ്ട്. കഴിഞ്ഞ തവണ 11 പേരാണ് ഇത്തരത്തിൽ ജയിച്ചത്. എന്നാൽ ബിജെപി ഇതിന് എതിരായിരുന്നു. ജനാധിപത്യത്തിന്റെ ശക്തി തെരഞ്ഞെടുപ്പിലാണെന്നായിരുന്നു ബിജെപി നിലാപാട്. ഇത് ചർച്ചയാക്കുമ്പോഴാണ് രണ്ട് പേർ എതിരില്ലാതെ ജയിച്ചത്. ഇതിനിടെ ആഘോഷവും തുടങ്ങി. എതിർക്കാൻ പോലും സ്ഥാനാർത്ഥികളില്ലെന്ന പ്രചരണം കൊഴുപ്പിച്ച് ആദ്യ വിജയം ആഘോഷമാക്കാൻ ബിജെപി നീക്കം. ഈ വിജയങ്ങൾ നോർത്ത് ഈസ്റ്റിൽ മുഴവൻ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

അരുണാചൽ പ്രദേശിലെ അലോംഗ് ഈസ്റ്റ് സീറ്റിലാണ് ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അലോംഗ് ഈസ്റ്റ് സീറ്റിൽ രണ്ട് സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥി മിൻകിർ ലോല്ലെന്റെ നാമനിർദ്ദേശ പത്രിക തള്ളുകയായിരുന്നു. ബിജെപിയുടെ കെന്റോ ജിനി ഒരേ ഒരു യോഗ്യനായ സ്ഥാനാർത്ഥിയായി മാറുകയായിരുന്നു- അരുണാചൽ പ്രദേശ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കലിങ് തയേംഗ് പറഞ്ഞു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ മാർച്ച് 28ന് ശേഷമേ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ഔദ്യോഗികമായി അറിയിക്കാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

60 അംഗ നിയമസഭയിലേക്കാണ് അരുണാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് ലോക്സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങ് ഏപ്രിൽ 11 നാണ് നടക്കുന്നത്. അരുണാചൽപ്രദേശ് ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ടവോട്ടിങ്ങ്. 7.94 ലക്ഷം വോട്ടർമാരുള്ള അരുണാചലിൽ ഈ ദിവസം ഒരുവോട്ടർക്ക് വേണ്ടി ബൂത്തൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. തീരുമാനിച്ചതും ചർച്ചയായിരുന്നു.

രണ്ടു ലോക്സഭ മണ്ഡലങ്ങളും 60 നിയമസഭാ മമണ്ഡലങ്ങളുമുള്ള അരുണാചൽ ചൈന, മ്യാന്മർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ്. അരുണാചലിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം മാലോഗാമിലെ ബൂത്തിൽ ഒരേയൊരു വനിതാ വോട്ടർ മാത്രമാണുള്ളത്. അവർക്കുവേണ്ടിയാണ് കമ്മീഷൻ പോളിങ് ബൂത്തൊരുക്കുന്നത്. ഏഴുഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 11 ന് ഒന്നാം ഘട്ടം, ഏപ്രിൽ 18 രണ്ടാം ഘട്ടം, ഏപ്രിൽ 23 മൂന്നാം ഘട്ടം, ഏപ്രിൽ 24 നാലാംഘട്ടം, മെയ് 6 അഞ്ചാം ഘട്ടം, മെയ് 12 ആരാം ഘട്ട, മെയ് 19 ഏഴാം ഘട്ടം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പുകൾ. മെയ് 23 നാണ് 29 സംസ്ഥാനങ്ങളിലെ 543 ലോക്സഭാ മണ്ഡലങ്ങളിലെയും ഫലം പുറത്തുവരിക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP