Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കർഷക വിരുദ്ധ സർക്കാർ' എന്ന ചീത്തപ്പേര് വരുമോ എന്ന ഭയത്തിന് പിന്നാലെ അനുനയ ശ്രമം തുടർന്ന് ബിജെപി നേതാക്കൾ; മോദിക്കെതിരെ മത്സരിക്കുന്നതിൽ നിന്നും പിന്മാറില്ലെന്ന് 111 കർഷകരും ഒരേ സ്വരത്തിൽ; മോദിയോടല്ല സർക്കാരിന്റെ നയത്തോടാണ് എതിർപ്പെന്നും 'സ്ഥാനാർത്ഥികൾ'; മോദിയുടെ മണ്ഡലത്തിൽ വിജയക്കൊടി നാട്ടാൻ കർഷകർ

'കർഷക വിരുദ്ധ സർക്കാർ' എന്ന ചീത്തപ്പേര് വരുമോ എന്ന ഭയത്തിന് പിന്നാലെ അനുനയ ശ്രമം തുടർന്ന് ബിജെപി നേതാക്കൾ; മോദിക്കെതിരെ മത്സരിക്കുന്നതിൽ നിന്നും പിന്മാറില്ലെന്ന് 111 കർഷകരും ഒരേ സ്വരത്തിൽ;  മോദിയോടല്ല സർക്കാരിന്റെ നയത്തോടാണ് എതിർപ്പെന്നും 'സ്ഥാനാർത്ഥികൾ';  മോദിയുടെ മണ്ഡലത്തിൽ വിജയക്കൊടി നാട്ടാൻ കർഷകർ

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: കർഷക രോഷത്തിൽ നിന്നും രക്ഷയില്ലാതെ ബിജെപി. ഭരണത്തിന്റെ അവസാന നാളുകളിൽ പ്രഖ്യാപിച്ച പദ്ധതികൾ കർഷകരുടെ രോഷം ശമിപ്പിക്കുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തമിഴ്‌നാട്ടിലെ 111 കർഷകർ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നതാണ് ബിജെപിക്ക് പുതിയ തലവേദനയാകുന്നത്. കർഷകരെ അനുനയിപ്പിക്കാൻ ബിജെപി നേതാക്കൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം നേരിട്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചത് കർഷകരായിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രക്ഷോഭങ്ങളാണ് കർഷകർ സംഘടിപ്പിച്ചത്. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടമാകുന്നതിന് കർഷക പ്രക്ഷോഭങ്ങൾ വലിയപങ്കാണ് വഹിച്ചത്.

തമിഴ്‌നാട്ടിലെ കർഷകരും കാർഷിക നയങ്ങളുടെ ഫലമായി ദുരിതം അനുഭവിക്കുകയാണ്. കഴിഞ്ഞ നവംബറിൽ അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതി നടത്തിയ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ തമിഴ്‌നാട്ടിലെ കർഷകർ പച്ച വസ്ത്രം ധരിച്ച് തലയോട്ടികളുമായി എത്തിയതും വലിയ വാർത്തയായിരുന്നു.

തങ്ങൾ മോദിക്കോ മറ്റ് ഏതെങ്കിലും രാഷ്ട്രീയക്കാർക്കോ എതിരല്ല എന്നാണ് വാരണാസിയിൽ മത്സരിക്കാനൊരുങ്ങുന്ന കർഷകരുടെ നിലപാട്. സർക്കാരിന്റെ നയത്തോടാണ് തങ്ങൾക്ക് എതിർപ്പ്. കർഷകരുടെ വായ്‌പ്പകൾ എഴുതിത്ത്ത്ത്തള്ളുക, കാർഷികോല്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക, കർഷകർക്ക് പ്രതിമാസ പെൻഷനായി 5000 രൂപ നൽകുക തുടങ്ങിയവയാണ് തമിഴ് കർഷകർ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ.

ബിജെപി അധ്യക്ഷൻ അമിത്ഷാ കർഷകരുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നും ഈ ആവശ്യങ്ങൾ ബിജെപിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നും തങ്ങളെ അറിയിച്ചിട്ടുണ്ട് എന്ന് കർഷക നേതാവ് പി.അയ്യാക്കണ്ണ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അങ്ങനെയെങ്കിൽ കർഷകർ മത്സരരംഗത്തു നിന്നും പിന്മാറും. കർഷകർ മത്സരിക്കുന്നത് വാരണാസിയിലെ മോദിയുടെ വിജയത്തെ ബാധിക്കില്ല എന്ന് ബിജെപിക്ക് വ്യക്തമായി അറിയാം.

എന്നാൽ രാജ്യത്തെ കർഷകർ മുഴുവൻ ബിജെപിക്ക് എതിരാണെന്നും കർഷക വിരുദ്ധ സർക്കാരായിരുന്നു ബിജെപിയുടേത് എന്നുമുള്ള ചർച്ച തെരഞ്ഞെടുപ്പിൽ കൊണ്ടുവരാൻ കർഷകരുടെ സ്ഥാനാർത്ഥിത്വം വഴിവെക്കും. ഇത് ഒഴിവാക്കാനാണ് ബിജെപി നേതാക്കാൾ കർഷകരുമായി ചർച്ച നടത്തുന്നത്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളാണ് കർഷകരുമായി ചർച്ച നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP