Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എല്ലാ സുരക്ഷയോടും കൂടി മുകളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിച്ചപോലെ ഇനി നടക്കില്ല; സ്പീക്കർ കസേരയിൽ ഇരുന്നതുപോലെ താഴെയിറങ്ങി മന്ത്രിയായിട്ടിരുന്നു എന്നെ നിയന്ത്രിക്കാൻ വരണ്ട'; സഭയിൽ എം.ബി രാജേഷിനോട് കയർത്ത് വി.ഡി സതീശൻ

'എല്ലാ സുരക്ഷയോടും കൂടി മുകളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിച്ചപോലെ ഇനി നടക്കില്ല; സ്പീക്കർ കസേരയിൽ ഇരുന്നതുപോലെ താഴെയിറങ്ങി മന്ത്രിയായിട്ടിരുന്നു എന്നെ നിയന്ത്രിക്കാൻ വരണ്ട'; സഭയിൽ എം.ബി രാജേഷിനോട് കയർത്ത് വി.ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സ്പീക്കറായിരുന്ന സമയത്ത് മുകളിലിരുന്ന് നിയന്ത്രിച്ചതുപോലെ മന്ത്രിയായിരുന്നുകൊണ്ട് തന്നെ നിയന്ത്രിക്കാൻ ശ്രമിക്കണ്ടെന്ന് മന്ത്രി എം.ബി രാജേഷിനോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ ചർച്ചയ്‌ക്കെടുപ്പോഴായിരുന്നു.ഇരുവർക്കുമിടയിൽ നിയമസഭയിൽ വെച്ച് വാക്പോര് നടന്നത്.

ചർച്ചയ്ക്കിടെ തടസ്സവാദം ഉന്നയിച്ചപ്പോൾ മന്ത്രി എം.ബി രാജേഷ് സംസാരിച്ചതാണ് പ്രതിപക്ഷനേതാവിനെ പ്രകോപിപ്പിച്ചത്.എന്നാൽ താൻ കാര്യങ്ങൾ ചെയറിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിച്ചതെന്നും പ്രതിപക്ഷനേതാവിനെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.

അതിനിടെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി. രാജീവാണ് ബിൽ അവതരിപ്പിച്ചത്. അതേസമയം തട്ടിക്കൂട്ടിയ ബില്ലാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.എന്നാൽ ബിൽ യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വിമർശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP