Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാരും അദാനിയും തമ്മിൽ ധാരണ ആയിരുന്നോ? വിഴിഞ്ഞത്ത് കേസും അറസ്റ്റും വഴി സർക്കാരാണ് പ്രകോപനമുണ്ടാക്കിയത്; ദീർഘ കാല പുനരധിവാസത്തിനു പദ്ധതി വേണം; സിമന്റ് ഗോഡൗണിൽ നരക തുല്യമായ ജീവിതം നയിക്കുകയാണ് കുടുംബങ്ങൾ; വർഗീയ വിഭജനത്തിന് ഇടവരാത്ത വിധം സമരം തീർക്കാൻ സർക്കാരിന് ബാധ്യത ഉണ്ടായിരുന്നു; കുറ്റപ്പെടുത്തി വി ഡി സതീശൻ

സർക്കാരും അദാനിയും തമ്മിൽ ധാരണ ആയിരുന്നോ? വിഴിഞ്ഞത്ത് കേസും അറസ്റ്റും വഴി സർക്കാരാണ് പ്രകോപനമുണ്ടാക്കിയത്; ദീർഘ കാല പുനരധിവാസത്തിനു പദ്ധതി വേണം; സിമന്റ് ഗോഡൗണിൽ നരക തുല്യമായ ജീവിതം നയിക്കുകയാണ് കുടുംബങ്ങൾ; വർഗീയ വിഭജനത്തിന് ഇടവരാത്ത വിധം സമരം തീർക്കാൻ സർക്കാരിന് ബാധ്യത ഉണ്ടായിരുന്നു; കുറ്റപ്പെടുത്തി വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ സമരങ്ങളേയും നേരിടുന്ന ലാഘവത്തോടെ തീരദേശ സമരങ്ങളെ കാണരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വിഴിഞ്ഞം സമരവും സംഘര്ഷസാഹചര്യവും സംബന്ധിച്ച അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരത്തുകാരുടെ പ്രതിഷേധത്തിനു തീവ്രത കൂടും. തീരത്തുനിന്നും മാറ്റി താമസിക്കപ്പെട്ടവർ സിമന്റ് ഗോഡൗണിൽ നരക തുല്യമായ ജീവിതം നയിക്കുകയാണ്. തീരശോഷണം മൂലം വീട് നഷ്ടമാകുന്നവരെ പൂർണ്ണമായും പുനരധിവസിപ്പിക്കും എന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ് .അത് ഇപ്പോൾ പാലിക്കുന്നില്ല.ആർച്ച് ബിഷപ്പിനെതിരെ എന്ത് അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

വർഗീയ വിഭജനത്തിന് ഇടവരാത്ത വിധം സമരം തീർക്കാൻ സർക്കാരിന് ബാധ്യത ഉണ്ടായിരുന്നു. കേസും അറസ്റ്റും വഴി പ്രകോപനം ഉണ്ടാക്കിയത് സർക്കാരാണ്..സർക്കാരും അദാനിയും തമ്മിൽ ധാരണ ആയിരുന്നോ? കേന്ദ്ര സേന വേണമെന്ന അദാനിയുടെ ഹർജി വരുമ്പോൾ ആണ് സംഘർഷം ഉണ്ടായത്. ഫാദർ തിയോഡേഷ്യസ് പറഞ്ഞത് തെറ്റാണ്.അത് പിൻ വലിച്ചിട്ടും ആളിക്കത്തിക്കാൻ ശ്രമിച്ചു.ഒരു വിഷയം ഒഴികെ എല്ലാം തീർന്നു എന്ന് പറയുന്നു. മന്ത്രിമാർക്ക് ചർച്ച നടത്താൻ മാൻഡേറ്റ് ഉണ്ടോ.ദീർഘ കാല പുനരധിവാസത്തിനു പദ്ധതി വേണം.അത് സർക്കാരിന്റെ ഉത്തര വാദിത്തമാണ്. തീര ശോഷണം പഠന സമിതിയിൽ എന്തുകൊണ്ട് മത്സ്യ തൊഴിലാളി പ്രതിനിധിയെ ഉൾപെടുത്തുന്നില്ല.മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കണം.എന്തുകൊണ്ട് സമരം തീർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു.

അതേസമയം സമരത്തിന് നാലുമാസമായിട്ടും പരിഹാരം കാണാൻ കഴിയാത്തത് സർക്കാരിന്റെ തികഞ്ഞ പരാജയമാണെന്ന് എം വിൻസന്റും കുറ്റപ്പെടുത്തി. ഉപരോധ സമരം ആരംഭിച്ചതിന് ശേഷം മാത്രമാണ് സർക്കാർ ചർച്ച ആരംഭിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിൻസെന്റ് കരയുന്നെന്ന് ഭരണപക്ഷം പരിഹസിച്ചപ്പോൾ കരയാനും ഒരു മനസ്സു വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സമരക്കാർ രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്നും അവർ രാജ്യദ്രോഹികളാണെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്നും ഒന്നിനുപിറകേ ഒന്നായി മന്ത്രിമാർ ആരോപിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. 2018-ലെ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ വലിയ സഹായമാണ് ചെയ്തത്. അൻപതിനായിരം ജീവനുകളാണ് അവർ രക്ഷിച്ചതെന്ന് സർക്കാർ തന്നെ പിന്നീട് പറയുകയുണ്ടായി. കേരളത്തിന്റെ സ്വന്തം സൈന്യം അവരുടെ സങ്കടവുമായി വരുമ്പോൾ നിങ്ങൾ തീവ്രവാദികളാണ് രാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നതെന്ന് പറയാമോ? അവരുമായി ചർച്ച നടത്തി വിഷയം പരിഹരിക്കാൻ കഴിയുമോ എന്നല്ലേ നോക്കേണ്ടിയിരുന്നത്, വിൻസെന്റ് ആരാഞ്ഞു.

മത്സ്യത്തൊഴിലാളികൾ വലിയതുറയിലെ സിമന്റ് ഗോഡൗണിൽ ഏറെ ബുദ്ധിമുട്ടിലാണ് കഴിയുന്നതെന്നും വിൻസെന്റ് ചൂണ്ടിക്കാണിച്ചു. നാലുവർഷമായി വലിയതുറയിലെ സിമന്റ് ഗോഡൗണിൽ പത്തടി നീളവും വീതിയുമുള്ള ഇടത്ത് അഞ്ചും ആറും ആളുകളാണ് കഴിയുന്നത്. ഒന്നും രണ്ടുമല്ല നാലുവർഷമായി അവർ അവിടെയാണ് കഴിയുന്നത്. മന്ത്രിമന്ദിരം മോടിപിടിപ്പിക്കാനും പുതിയകാറ് വാങ്ങാനും തത്രപ്പെട്ട് ഓടുന്ന മന്ത്രിമാരോട് ഒരുദിവസം അവിടെ കഴിയാനാകുമോ എന്ന് ചോദിക്കുകയാണ്, വിൻസെന്റ് ആരാഞ്ഞു.

ഞങ്ങൾക്കുള്ളത് വികസനത്തിന് അനുകൂലമായ കാഴ്ചപ്പാടാണ്. അല്ലാതെ നാലു മഞ്ഞക്കല്ലെടുത്ത് ജനങ്ങളുടെ തലയ്ക്കടിക്കുന്നതല്ല ഞങ്ങളുടെ വികസനമെന്നും വിൻസെന്റ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP