Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

'ഇന്ത്യയിലെ ഹിന്ദുക്കൾ സംഘപരിവാറിനെ പോലെ കപട ദേശീയവാദികളല്ല: ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കികളുമല്ല': പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരുമിച്ചു ചേർക്കുമ്പോൾ കൃത്യമായ മതവിവേചനം നടപ്പിലാകുകയാണ്; പൗരത്വ പ്രമേയത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് വിഡി സതീശൻ

'ഇന്ത്യയിലെ ഹിന്ദുക്കൾ സംഘപരിവാറിനെ പോലെ കപട ദേശീയവാദികളല്ല:  ബ്രിട്ടീഷുകാരുടെ ചെരിപ്പുനക്കികളുമല്ല': പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരുമിച്ചു ചേർക്കുമ്പോൾ കൃത്യമായ മതവിവേചനം നടപ്പിലാകുകയാണ്; പൗരത്വ പ്രമേയത്തിൽ സംഘപരിവാറിനെ കടന്നാക്രമിച്ച് വിഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തോടൊപ്പം രാജ്യത്തെ ഹിന്ദുക്കളും കൂടെയുണ്ടാവുമെന്ന് വി.ഡി സതീശൻ എംഎ‍ൽഎ. സംഘപരിവാറിനെതിരെ രൂക്ഷവിമർശനമുന്നയിച്ചാണ് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ സഭയിൽ രംഗത്തെത്തിയത്. ഇന്ത്യയിലെ ഹിന്ദുക്കൾ സംഘ്പരിവാറുകാരെ പോലെ കപട ദേശീയവാദികളല്ല. അവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണ്. ജയിൽ മോചനത്തിനായി ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കിയിട്ട്, എല്ലാ ഔദാര്യവും ചെയ്ത്, കോൺഗ്രസിന്റെ സന്നദ്ധ ഭടന്മാരെ ഒറ്റു കൊടുത്ത അഞ്ചാം പത്തികളല്ല രാജ്യത്തെ ഹിന്ദുക്കൾ. ഏതെങ്കിലും ഒരു വിഭാഗത്തിലെ ഒരാളോട് ഇന്ത്യവിട്ട് പോകാൻ ആരെങ്കിലും ആജ്ഞാപിച്ചാൽ തിരിഞ്ഞു നിന്ന് ഇത് എന്റെ ഇന്ത്യ, ഞങ്ങളുടെ ഇന്ത്യ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന യുവതലമുറയാണ് വളർന്നുവരുന്നത് എന്നതാണ് ആവേശകരമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Stories you may Like

പൗരത്വ ഭേദഗതി നിയമയത്തിൽ മതപരമായ വിവേചനമുണ്ട്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരു വിഭാഗം ആളുകളെ മാറ്റി നിർത്തുന്നു. പൗരത്വ പട്ടിക ഒരു വലയാണ്. ആ വലയിൽ കുടുങ്ങാൻ പോകുന്ന മത്സ്യങ്ങൾ ഇപ്പോൾ പൗരത്വ നിയമത്തിലൂടെ പുറത്താക്കപ്പെട്ട ആളുകളാണ്. 'ഇന്ത്യൻ ഭരണഘടനയിലെ മൂന്നു വകുപ്പുകളുടെ നഗ്‌നമായ ലംഘനമാണു പൗരത്വ നിയമം .

ഭരണഘടനാ നിർമ്മാണ സമിതിയിലെ 296 അംഗങ്ങളിൽ 211 പേർ കോൺഗ്രസുകാർ ആയിരുന്നു. ഈ അംഗങ്ങളുടെ ബലത്തിൽ ഇഷ്ടമുള്ള ഭരണഘടന ഉണ്ടാക്കാൻ കോൺഗ്രസിനാകുമായിരുന്നു. എന്നാൽ ഒരു രാജ്യത്തും ഇല്ലാത്ത ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസത്തെയും ഉയർത്തിപ്പിടിക്കുന്ന, ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത, ഒരു തുള്ളിവെള്ളം പോലും ചേർക്കാത്ത ഉജ്ജ്വലമായ ഒരു ഭരണഘടനയാണു ജവഹർലാൽ നെഹ്റുവിന്റെ, അംബേദ്കറുടെ നേതൃത്വത്തിൽ,മഹാത്മാ ഗാന്ധിയുടെ ആശയപരമായ പിന്തുണയോടെ പാസ്സാക്കിയെടുത്തതെന്ന് സതീശൻ വ്യക്തമാക്കിയത്.

എൻഡിഎ പാളയംവിട്ട ജനപക്ഷം നേതാവ് പി സി ജോർജ്ജ് ബിജെപിക്കും കേന്ദ്രസർക്കാറിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തിൽ ഒരു സമരം ചെയ്യാൻ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സാധിച്ചിട്ടുണ്ടോ എന്നതിൽ സംശയമുണ്ടെന്ന് പി.സി ജോർജ് പറഞ്ഞു. ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിർപ്പാണ് ജനങ്ങളിലുള്ളത്. കേന്ദ്ര സർക്കാറിന് മനസിലാക്കുന്ന തരത്തിലുള്ള സമരത്തിന് സംസ്ഥാനം തയാറാകണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായാണ് എം സ്വരാജും രംഗത്തുവന്നത്. ആർ.എസ്.എസും ബിജെപിയും ഇന്ത്യയുടെ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നതെന്നും പൗരത്വ നിയമത്തെ കുറിച്ച് പച്ചക്കള്ളമാണ് സംഘപരിവാരം ഇന്ത്യ മുഴുവൻ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് എം സ്വരാജ് എഎൽഎ നിയമസഭയിൽ പറഞ്ഞു.

പതിറ്റാണ്ടുകളായി ഇന്ത്യൻ മണ്ണിൽ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യൻ പൗരന്മാർ അല്ലാതായി കാർഗിലിൽ അതിർത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡൽ വാങ്ങിയ മുഹമ്മദ് സനാവുള്ള ഖാൻ എങ്ങിനെ ഇന്ത്യൻ പൗരനല്ലാതായി മാറി ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മൽ ഹക്ക് എങ്ങനെ ഇന്ത്യൻ പൗരനല്ലാതായി മാറി ഇതിനെല്ലാം നിങ്ങൾ മറുപടി പറയണം. ബോധപൂർവം ഈ രാജ്യത്തെ ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടങ്കൽ പാളയത്തിലേക്ക് ആനയിക്കാനും കൊണ്ടുവന്ന നിയമമാണ് ഇത്. സ്വരാജ് പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകർക്കുന്ന പൗരത്വനിയമം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു എന്ന പ്രമേയമാണ് പിണറായി വിജയൻ അവതരിപ്പിച്ചത്.

ചട്ടം 118 അനുസരിച്ചുള്ള സർക്കാർ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. പൗരത്വഭേദഗതി നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിർണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമാണ്. പൗരത്വനിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിയമം ലക്ഷ്യം വെക്കുന്നത് മതരാഷ്ട്രമെന്ന സങ്കൽപ്പമാണ്. ഭരണഘടനാമൂല്യം തകർന്നാൽ രാഷ്ട്രം ശിഥിലമാകുമെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ പ്രമേയത്തിനെതിരെ ബിജെപി എംഎൽഎ രാജഗോപാൽ രംഗത്തെത്തിയിരുന്നു.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP