Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു; ഇഡിക്കെതിരെ വി ഡി സതീശൻ; പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയതിൽ സന്തോഷമെന്ന് മുഖ്യമന്ത്രിയും; ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണ വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചതിൽ സഭയിൽ ബഹളം

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു; ഇഡിക്കെതിരെ വി ഡി സതീശൻ; പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയതിൽ സന്തോഷമെന്ന് മുഖ്യമന്ത്രിയും; ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണ വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചതിൽ സഭയിൽ ബഹളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിൽ ഇഡി അന്വേഷണങ്ങൾക്കെതിരായ നിലപാടുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. അവർക്ക് ഇഷ്ടമുള്ളവരെ ചേർത്തുപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കുകയുണ്ടായി.

അതേസസമയം സ്വർണക്കടത്തുകേസിൽ ഇന്നലെ വരെ ഇഡിക്കൊപ്പമായിരുന്ന പ്രതിപക്ഷ നേതാവ് നിലപാട് മാറ്റിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇഡിയുടെ ലക്ഷ്യം തുറന്നുപറഞ്ഞതിന് നന്ദിയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സ്വർണക്കടത്തുകേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ഇ ഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് പ്രതിപക്ഷം സബ്മിഷനായി സഭയിൽ ഉന്നയിച്ചതിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. കള്ളപ്പണ ഇടപാടു കേസിൽ എഐസിസി പ്രസിഡന്റിനെ വരെ ഇ ഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് മുൻനിലപാടിൽ നിന്നും മാറുന്നത്. ഈ നിലപാടുമാറ്റത്തിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിൽ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് ഇതുവരെ കേന്ദ്ര ഏജൻസികൾ പറഞ്ഞിട്ടില്ല. സിബിഐക്കും കേന്ദ്ര ഏജൻസികളുടേതായ പരിമിതികളുണ്ട്. സ്വർണക്കടത്തുകേസിൽ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായിയുടെ മറുപടിക്ക് പിന്നാലെ, മുഖ്യമന്ത്രിക്ക് സിബിഐയെ ഭയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

സ്വർണക്കടത്തു കേസിൽ സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനും, സർക്കാരിനും പൊലീസിനുമെതിരെ ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങളുടെ നിജസ്ഥിതി ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിനുമായി ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് സബ്മിഷൻ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസ് വേറൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്നാണ് ഇ ഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

പൊലീസും സർക്കാരും ഒന്നു മുതൽ മൂന്നുവരെ പ്രതികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിക്കുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ഉന്നതരുടെ പേര് പറയാതിരിക്കാൻ പൊലീസ്, ജയിൽ അധികൃതർ ഭീഷണിപ്പെടുത്തി. സ്വപ്ന സുരേഷ് ഇഡിക്ക് നൽകിയ മൊഴികൾ പിൻവലിപ്പിക്കാൻ വലിയ സമ്മർദ്ദമുണ്ട്. വ്യാജ ആരോപണങ്ങൾ വഴി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ഹൈക്കോടതി കേസ് റദ്ദു ചെയ്തിട്ടും വീണ്ടും വിവരങ്ങൾ ശേഖരിക്കുന്നു. അന്വേഷണം പരിശോധിക്കാൻ ഏകാംഗ കമ്മീഷനെ സർക്കാർ നിയോഗിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഇ ഡി ഉന്നയിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ സ്വർണക്കടത്തു കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കം കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി പ്രത്യേക കത്തു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി അന്വേഷണത്തിന് വന്നത്. കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനുമെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP