Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202205Monday

ടിപിയുടെ കൊലപാതകം വിധിയല്ല, വിധിച്ചതാണ്; തെറ്റുതിരുത്താൻ തയ്യാറാകാത്ത മഹാനും ആ മഹാനെ ശരിവെച്ച മഹാനുഭാവനും ചേർന്നപ്പോൾ എല്ലാം പൂർണം; തന്റെ ഭർത്താവിന്റെ വിയോഗശേഷം ഈ മഹാൻ പറഞ്ഞ വാചകങ്ങൾ മറന്നിട്ടില്ല; രമയ്ക്ക് ശേഷം ഉമയും; പ്രതിരോധിക്കാനുള്ള ഷംസീർ; നിയമസഭയിൽ ഉമാ തോമസും പിണറായിക്ക് തലവേദന

ടിപിയുടെ കൊലപാതകം വിധിയല്ല, വിധിച്ചതാണ്; തെറ്റുതിരുത്താൻ തയ്യാറാകാത്ത മഹാനും ആ മഹാനെ ശരിവെച്ച മഹാനുഭാവനും ചേർന്നപ്പോൾ എല്ലാം പൂർണം; തന്റെ ഭർത്താവിന്റെ വിയോഗശേഷം ഈ മഹാൻ പറഞ്ഞ വാചകങ്ങൾ മറന്നിട്ടില്ല; രമയ്ക്ക് ശേഷം ഉമയും; പ്രതിരോധിക്കാനുള്ള ഷംസീർ; നിയമസഭയിൽ ഉമാ തോമസും പിണറായിക്ക് തലവേദന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രമയ്ക്ക് ശേഷം ഉമ. പിണറായി സർക്കാരിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുകയാണ് കെകെ രമയ്ക്ക് പിന്നാലെ ഉമയും. കെ.കെ. രമയെ അധിക്ഷേപിച്ച എം.എം. മണിയെയും മണിയെ പിന്തുണച്ച മുഖ്യമന്ത്രിയെയും നിയമസഭയിൽ രൂക്ഷമായി വിമർശിച്ച് ഉമാതോമസ് എത്തുമ്പോൾ പ്രതികൂട്ടിലായത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കൃത്യമായ വാക്കുകളിലൂടെ കൃത്യമായ വിമർശനം. അതാണ് രമ നിയമസഭയിൽ നടത്തിയത്. ഉമയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഭരണപക്ഷം ബഹളംവെച്ചു.

ടിപി ചന്ദ്രശേഖരന്റെ രക്ഷിസാക്ഷിത്വത്തിനൊപ്പം തന്റെ ഭർത്താവിന്റെ മരണത്തെ പരിഹസിച്ചവർക്കും രമ മറുപടി നൽകി. ടി.പി. ചന്ദ്രശേഖരനെ ക്വട്ടേഷൻ നൽകി 51 വെട്ടുവെട്ടി കൊന്നത് സിപിഎമ്മാണെന്നും അന്നത്തെ പാർട്ടിസെക്രട്ടറിയുടെ ഒത്താശയിൽ ചെയ്ത നരഹത്യയെന്നുമാണ് ഉമ ആരോപിച്ചത്. മുഖ്യമന്ത്രിയെ വിമർശിക്കുന്ന വനിതാ ജനപ്രതിനിധികളെ ആക്രമിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണെന്നും അവർ പറഞ്ഞു.

സിപിഎം സെക്രട്ടറി വിധിച്ച ക്വട്ടേഷൻ ആയിരുന്നു ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്നാണ് ഉമ തോമസിന്റെ പരാമർശം. എന്റെ ഭർത്താവിന്റെ വിയോഗത്തിന് ശേഷവും ഈ മഹാനുഭാവൻ പുറത്ത് പറഞ്ഞത് ജനത്തിന് അറിയാമെന്നും മടിയിൽ കനം ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ഉമ തോമസ് പറഞ്ഞു. ഉമ തോമസിന്റെ പരാമർശത്തിൽ എതിർപ്പ് ഉന്നയിച്ച ഭരണപക്ഷം, ഇത് രേഖയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. പിണറായിക്കെതിരായ ഉമാ തോമസിന്റെ പരാമർശം പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകി.

''മഹതി, വിധി, വിധവ എന്നിങ്ങനെയുള്ള വാക്കുകൾ അൺപാർലമെന്ററിയല്ല. എന്നാൽ, ഇതെല്ലാം കോർത്തിണക്കി കഴിഞ്ഞദിവസം പ്രത്യേക ശരീരഭാഷയോടെ ഒരുമഹാൻ പറഞ്ഞതൊന്നും ശരിയല്ല. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം വിധിയല്ല, വിധിച്ചതാണ്. തെറ്റുതിരുത്താൻ തയ്യാറാകാത്ത മഹാനും ആ മഹാനെ ശരിവെച്ച മഹാനുഭാവനും ചേർന്നപ്പോൾ എല്ലാം പൂർണമായി''. -ഉമ പറഞ്ഞു. തന്റെ ഭർത്താവ് പി.ടി. തോമസിന്റെ വിയോഗശേഷം ഈ മഹാൻ പറഞ്ഞ വാചകങ്ങൾ മറന്നിട്ടില്ലെന്നും അവർ പറഞ്ഞു.

ധനാഭ്യർഥന ചർച്ചയിലാണ് ഉമ ആരോപണം ഉന്നയിച്ചത്. നിയമസഭയിൽ എന്തും പറയാമെന്നാണോ എന്നുചോദിച്ച് ഭരണപക്ഷ അംഗങ്ങൾ ബഹളമുണ്ടാക്കി. എ.എൻ. ഷംസീർ ക്രമപ്രശ്‌നം ഉന്നയിച്ചു. അന്നത്തെ പാർട്ടിസെക്രട്ടറി ഇന്ന് മുഖ്യമന്ത്രിയാണ്. യു.ഡി.എഫ്. സർക്കാർ പല അന്വേഷണങ്ങൾ നടത്തിയിട്ടും പാർട്ടിസെക്രട്ടറിയുടെ പങ്ക് കണ്ടെത്തിയിട്ടില്ല. അന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. തിരുവഞ്ചൂരിന് ഈ അഭിപ്രായമുണ്ടോ? പരാമർശം രേഖകളിൽനിന്ന് നീക്കംചെയ്യണമെന്നും ഷംസീർ ആവശ്യപ്പെട്ടു. എന്നാൽ പരിശോധിക്കാമെന്ന ഉത്തരത്തിൽ എല്ലാം സ്പീക്കർ ഒതുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP