Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

അലനും താഹയും ഉൾപ്പെട്ട യുഎപിഎ കേസിൽ പിണറായി സർക്കാരിന്റെ നാടകീയ പിന്മാറ്റം; പന്തീരാങ്കാവ് കേസ് എൻഐഎയിൽ നിന്ന് തിരിച്ചെടുക്കാൻ തീരുമാനം; പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; കേസ് സംസ്ഥാന പൊലീസിനെ തിരികെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്; അമിത് ഷായുടെ കാല് പിടിക്കണമോയെന്ന് ചൊവ്വാഴ്ച ചോദിച്ച മുഖ്യമന്ത്രി വഴങ്ങിയത് പ്രതിപക്ഷസമ്മർദ്ദത്തെ തുടർന്ന്

അലനും താഹയും ഉൾപ്പെട്ട യുഎപിഎ കേസിൽ പിണറായി സർക്കാരിന്റെ നാടകീയ പിന്മാറ്റം; പന്തീരാങ്കാവ് കേസ് എൻഐഎയിൽ നിന്ന് തിരിച്ചെടുക്കാൻ തീരുമാനം; പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ; കേസ് സംസ്ഥാന പൊലീസിനെ തിരികെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്; അമിത് ഷായുടെ കാല് പിടിക്കണമോയെന്ന് ചൊവ്വാഴ്ച ചോദിച്ച മുഖ്യമന്ത്രി വഴങ്ങിയത് പ്രതിപക്ഷസമ്മർദ്ദത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അലനും താഹയും ഉൾപ്പെട്ട പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎയിൽ നിന്ന് തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി. കേസ് സംസ്ഥാന പൊലീസിനെ തിരികെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. നിയമസഭയിലാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.

പന്തീരാങ്കാവ് കേസ് എൻഐഎക്ക് വിട്ടതല്ലെന്നും കേസ് സ്വമേധയാ ഏറ്റെടുത്തതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ ഇന്നലെ പറഞ്ഞിരുന്നു. പ്രശ്‌നം മഹത്വവൽക്കരിക്കാൻ ശ്രമിച്ചാൽ മാവോയിസം വർധിക്കുമെന്നും തെറ്റു ചെയ്തവരെ നേർവഴിക്കു കൊണ്ടുവരുകയാണ് വേണ്ടതെന്നും മുഖമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ, കേസ് എൻഐഎക്ക് വിട്ട തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സർക്കാർ പരിശോധിക്കും മുമ്പാണ് പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കാര്യങ്ങളെല്ലാം അലന്റെയും താഹയുടെയും കുടുംബത്തെയും അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അലനും താഹക്കും ഒപ്പം ഉണ്ടായിരുന്ന ഉസ്മാൻ നേരത്തെ യുഎപിഎ കേസിലെ പ്രതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ യു എ പി എ ചുമത്തിയതു കൊണ്ടു മാത്രമാണ് എൻഐഎ ഇടപെട്ടതെന്നും ഉത്തരവാദിത്തം കേരള പൊലീസിനും സർക്കാരിനുമാണെന്നും എം കെ മുനീർ പറഞ്ഞു. എന്തു തെറ്റാണ് അവർ ചെയ്തത്. നിങ്ങൾക്ക് അവരെ തിരുത്താമായിരുന്നില്ലേയെന്നും മുനീർ ചോദിച്ചു.
എൻഐഎയ്ക്ക് എവിടെയും ചെന്ന കേസെടുക്കാനുള്ള സ്വതന്ത്ര്യമില്ല. അങ്ങനെ എങ്കിൽ ഇവിടെ ആർക്കും ജീവിക്കാൻ പറ്റുന്ന സാഹചര്യമുണ്ടോയെന്നും എംകെ മുനീർ ആരാഞ്ഞു. മാത്രമല്ല, ഷെഡ്യൂൾഡ് ഒഫൻസ് വിഭാഗത്തിൽപ്പെട്ട കുറ്റം ചുമത്തിയത് കേരള പൊലീസാണ് എന്നുള്ളത് മറക്കരുത്. തെളിവുണ്ടോ ഇല്ലയോ എന്നുള്ളതിൽ വ്യക്തമായ മറുപടി പറയാൻ കേരള പൊലീസിന് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു. നാല് വർഷമായി നിരീക്ഷണത്തിലായിരുന്നുവെന്നാണ് പാർട്ടി നേതാക്കൾ അടക്കം പറയുന്നത്. എന്നാൽ, എന്തുകൊണ്ട് ഇയാളെ തിരുത്താൻ പാർട്ടി തയാറായില്ല എന്നും അദ്ദേഹം ചോദിച്ചു. പി മോഹൻ അടക്കം നിരവധി പേർ ഈ അവസ്ഥയെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായി. എൻഐഎയിൽ നിന്ന് കേസ് കേരളം ഏറ്റെടുക്കണം എന്നാണ് എംകെ മുനീർ പ്രധാനമായും മുന്നോട്ട് വച്ച നിർദ്ദേശം.

എന്നാൽ എൻഐഎ കേസ് ഏറ്റെടുത്തത് പുനഃപരിശോധിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. അതിനുവേണ്ടി ഉള്ള അമിത് ഷായുടെ കാലു പിടിക്കണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവർണറുടെ കാലു പിടിക്കുന്നതിനെക്കാൾ നല്ലത് അതാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. അവർ മാവോയിസ്റ്റുകളെന്നു പറയാൻ മുഖ്യമന്ത്രിക്ക് എന്തിന് ദുരഭിമാനവും പിടിവാശിയുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതിനാൽ കൂടുതൽ ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചൊവ്വാഴ്ച സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP