Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരുന്നൂറ് കോടിയുടെ അധിക വരുമാനത്തിനായി ഭൂമിയുടെ ന്യായവില വർധിപ്പിച്ചത് പത്ത് ശതമാനം: വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കും; വില്ലേജ് ഓഫീസിൽ നിന്നും നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് ഇരുന്നൂറ് രൂപ ഫീ്‌സ് വർധിപ്പിച്ചു; തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്; സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ കുടിശ്ശിക തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

ഇരുന്നൂറ് കോടിയുടെ അധിക വരുമാനത്തിനായി ഭൂമിയുടെ ന്യായവില വർധിപ്പിച്ചത് പത്ത് ശതമാനം: വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കും; വില്ലേജ് ഓഫീസിൽ നിന്നും നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് ഇരുന്നൂറ് രൂപ ഫീ്‌സ് വർധിപ്പിച്ചു; തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്; സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ കുടിശ്ശിക തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി ബജറ്റ് ആമുഖ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന സാഹചര്യമാണിത്. അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടമെന്നും. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സാധാരണക്കാർക്കു പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്. 2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ധനമന്ത്രി തോമസ് ഐസക്കിന്റെ വികസന പ്രാധാന്യം നൽകിയുള്ള ബജറ്റെന്ന് പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനത്തെ ഭൂമിവിലയിൽ ന്യായവില കൂടി ബജറ്റ്.

ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, ചുറ്റുപാടുള്ള ഭൂമിയിൽ ഗണ്യമായ വിലവർധനയുണ്ടാകും. അതുകൊണ്ട് വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ മുപ്പതുശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൊക്കേഷൻ മാപ്പിന് 200 രൂപയായി ഫീസ് വർധിപ്പിച്ചു. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്. കെട്ടിട നികുതി വർധിപ്പിച്ചു, 30 ശതമാനം വർധിക്കാത്ത തരത്തിൽ ഇത് ക്രമീകരിക്കും. തണ്ടപ്പേർ പകർപ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടി. ഇതിലൂടെ 16 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

കൂടാതെ, വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ളം 2020-21 മുതൽ പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തി. 118 കോടി രൂപ നെൽകൃഷിക്കായി വകയിരുത്തി. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്സിഡിയായി നൽകും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 300 കോടി രൂപ വായ്പയായി നൽകും. പലിശ സർക്കാർ നൽകും. ASAP ന് 50 കോടി രൂപ വകയിരുത്തും. കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കും. സ്‌കൂൾ യൂണിഫോം അലവൻസ് 600 രൂപയാക്കി. ചെലവ് ചുരുക്കാൻ കാറുകൾ മാസ വാടകയ്ക്ക് എടുക്കും.

കെ എം മാണി സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ മാറ്റിവച്ചു. പൊന്നാനിയിൽ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്്്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി മാറ്റിവച്ചു. ഉണ്ണായിവാര്യർ സാംസ്‌കാരിക നിലയത്തിന് ഒരുകോടി രൂപയും മാറ്റിവച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. യേശുദാസ് ഡിജിറ്റൽ ലൈബ്രറി നിർമ്മിക്കാൻ എഴുപത്തിയഞ്ച് ലക്ഷം മാറ്റിവച്ചതായി അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനർജന്മം നൽകും. അമ്പലപ്പുഴ, ചേർത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കും. 2021ൽ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ സമ്പൂർണ ശുചിത്വ പദ്ധതി കൈവരിക്കും.നദീപുനരുജ്ജീവന പദ്ധതികൾക്ക് 20 കോടി. 50,000 കിണറുകൾ റീച്ചാർജ് ചെയ്യും.

ക്ഷേമപദ്ധതികളിൽ നിന്നും അനർഹരെ ഒഴിവാക്കും 4.98 ലക്ഷം അനർഹരെ ഒഴിവാക്കി ക്ഷേമപെൻഷനുകളിൽ 700 കോടി ലാഭിക്കും 17614 കോടി തസ്തികകൾ ഈ സർക്കാരിന്റെ കാലത്ത് നികത്തി എയ്ഡഡ് സ്‌കൂളുകളിൽ അന്യായമായി സൃഷ്ടിച്ച അദ്ധ്യാപക തസ്തികകൾ റദ്ദാക്കും സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിലെ 234 ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും സംസ്ഥാന തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ ഉദ്യോഗസ്ഥരേയും പുനർവിന്യസിക്കും കമ്പ്യൂട്ടർവത്കരണം വ്യാപകമായതിനാൽ ഉദ്യോഗസ്ഥരുടെ വിന്യാസം അതിനനുസരിച്ച് പുനക്രമീകരിക്കും വിവിധ പദ്ധതികൾ കഴിഞ്ഞിട്ടും തുടരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും ഇലക്ട്രിക്ക് കാറുകൾ വാടകയ്ക്ക് എടുത്ത് ആയിരം കാറിന് ഏഴരക്കോടി വീതം ലാഭിക്കാം മൊത്തം നടപടികളിലൂടെ 1500 കോടി വരെ ലാഭിക്കാനാവും എന്നു കരുതുന്നു.

അതിർത്തിയിൽ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്കുവാഹനങ്ങളെ നിരീക്ഷിക്കും ഇ വേ ബില്ലുമായി വാഹനങ്ങളുടെ വിവരങ്ങൾ ഒത്തുനോക്കി നികുതി വെട്ടിപ്പ് തടയും പുതിയ കാറുകൾ വാങ്ങില്ല, പകരം മാസവാടകയ്ക്ക് കാറുകളെടുക്കും വാറ്റിൽ 13000 കോടി കുടിശ്ശിക, അൻപത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വർഷത്തെ നികുതി പൂർണമായും എടുത്തു കളഞ്ഞു പുതുതായി വാങ്ങുന്ന ഡീസൽ-പെട്രോൾ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വർഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കി.

പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണനികുതി അഞ്ച് ശതമാനമായി കുറച്ചു. 75 ശതമാനം ഉദ്യോഗസ്ഥരേയും നികുതി പിരിവിനായി രംഗത്തിറക്കും. സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയർത്തി. വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷൻ 25000 ആയി ഉയർത്തി. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വർധിപ്പിച്ചു. സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു. ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റൽ പരസ്യങ്ങൾക്ക് 40 രൂപയും നികുതി കൂട്ടി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP