Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ ഈ കസേര കണ്ട് ജനിച്ചതല്ലല്ലോ, അവർ ഉന്നയിക്കട്ടെ; ആരോപണങ്ങൾ വ്യക്തത വരുത്താനാണെങ്കിൽ തന്നോട് ചോദിക്കാമായിരുന്നു; അത് നടന്നിട്ടില്ല, വിശദീകരണം നൽകിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം; സ്പീക്കറെ മാറ്റണമെന്ന ആവശ്യം യുക്തിക്ക് നിരക്കാത്തതെന്ന് പി ശ്രീരാമകൃഷ്ണൻ

ഞാൻ ഈ കസേര കണ്ട് ജനിച്ചതല്ലല്ലോ, അവർ ഉന്നയിക്കട്ടെ; ആരോപണങ്ങൾ വ്യക്തത വരുത്താനാണെങ്കിൽ തന്നോട് ചോദിക്കാമായിരുന്നു; അത് നടന്നിട്ടില്ല, വിശദീകരണം നൽകിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം; സ്പീക്കറെ മാറ്റണമെന്ന ആവശ്യം യുക്തിക്ക് നിരക്കാത്തതെന്ന് പി ശ്രീരാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷം നടത്തുന്ന് രാഷ്ട്രീയ ആരോപണമാണെന്ന് ആവർത്തിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യുക്തിക്ക് നിരക്കാത്തതെന്നു സ്പീക്കർ പറഞ്ഞു. സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു. സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് സഭയിൽ ചർച്ചയ്ക്കെടുക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ വ്യക്തത വരുത്താനാണെങ്കിൽ തന്നോട് ചോദിക്കാമായിരുന്നു. അത് നടന്നിട്ടില്ല. വിശദീകരണം നൽകിയിട്ടും മനസിലാകാത്ത നിലയിലാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.

ഒരാളുടെ ജോലിയെ നിർണയിക്കുന്നത് ആ ജോലി അയാൾ എങ്ങനെ നിർവഹിച്ചു എന്ന് നോക്കിയിട്ടാണ്. അങ്ങനെ നോക്കുമ്പോൾ സ്പീക്കർ ആയിരിക്കുന്നത് സംബന്ധിച്ച് ഒരു ആരോപണവും എന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. പിന്നെ രാഷ്ട്രീയത്തിൽ ഇതൊക്കെ സംഭവിക്കാം. ഡോളർക്കടത്ത് കേസുമായോ സ്വർണക്കടത്ത് കേസുമായോ ബന്ധപ്പെട്ട് ഒരു തെറ്റും ചെയ്തിട്ടില്ല. അക്കാര്യത്തിൽ ഒരു ആശങ്കയുമില്ല.

ശൂന്യതയിൽ നിന്നുണ്ടായ ആരോപണമാണ് എനിക്കെതിരെ ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങളുടെ വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം സഭയിൽ കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് അവരാണ് ആലോചിക്കേണ്ടതെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ സമ്മേളനം കഴിയുന്നതിന് പിന്നാലെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളെയും അദ്ദേഹം തള്ളി. താൻ അങ്ങനെ ഒന്ന് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടും ദൗർഭാഗ്യകരമായ സംഭവമൊന്നുമല്ലിത്. ഞാൻ ഈ കസേര കണ്ട് ജനിച്ചതല്ലല്ലോ, രാഷ്ട്രീയത്തിൽ ഇതെല്ലാം സംഭവിക്കുമെന്നും അവിശ്വാസ പ്രമേയത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് സ്പീക്കർ പറഞ്ഞു. അർഹതയില്ലാത്ത അഭിനന്ദനങ്ങളും ഒരിക്കലും അറിയാത്ത കുറ്റങ്ങളും നമുക്കെതിരെ വന്നെന്നു വരാം. രണ്ടും ഏറ്റുവാങ്ങുക എന്നത് മാത്രമേ നിവൃത്തിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

എതിർപ്പിന്റെയും വിയോജിപ്പിന്റെയും ശബ്ദങ്ങൾ ഉയർത്താൻ സാധിക്കാത്ത രീതിയിൽ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകൾമാറുമ്പോൾ കേരള നിയമസഭ വിയോജിപ്പിന്റെ ശബ്ദം കൂടി കേൾക്കാനുള്ള അവസരം ഒരുക്കുകയാണ്. അവർക്ക് പറയാനുള്ളത് അവർ ഉന്നയിക്കട്ടെ എന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.

സ്പീക്കർക്ക് സ്വന്തമായി രഹസ്യാന്വേഷണ വിഭാഗം ഇല്ല. അതിനാൽ തന്നെ സ്വപ്നയെ കുറിച്ച് അറിയാൻ കഴിഞ്ഞില്ല. അതുകൊണ്ട് സൗഹൃദപരമായാണ് പെരുമാറിയത്. അതിനെ ദുർവ്യാഖ്യാനംചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങളെക്കുറിച്ച് വ്യക്തത തേടാമായിരുന്നു. ജനാധിപത്യത്തിനുള്ള മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നതെന്നും സ്പീക്കർ. താൻ വീണ്ടും മത്സരിക്കുമോയെന്നകാര്യം പാർട്ടി തീരുമാനിക്കുമെന്നും സ്പീക്കർ. അദ്ദേഹം പറഞ്ഞു. സ്പീക്കർക്കെതിരായ പ്രമേയത്തിൽ ഇന്ന് നിയമസഭയിൽ ചർച്ചനടക്കാനിരിക്കെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP