Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല; സഭാ സമ്മേളനത്തിൽ മാണിയുടെ സീറ്റ് പി.ജെ.ജോസഫിന് തന്നെയെന്ന് സ്പീക്കർ; കക്ഷി നേതാക്കളെ അതാത് പാർട്ടികൾക്ക് തീരുമാനിക്കാം; സ്പീക്കറുടെ തീരുമാനം നിർണായകമായത് പാർട്ടിയിൽ നിന്നുരണ്ടുതരത്തിലുള്ള കത്തുകൾ കിട്ടിയതോടെ

നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല; സഭാ സമ്മേളനത്തിൽ മാണിയുടെ സീറ്റ് പി.ജെ.ജോസഫിന് തന്നെയെന്ന് സ്പീക്കർ; കക്ഷി നേതാക്കളെ അതാത് പാർട്ടികൾക്ക് തീരുമാനിക്കാം; സ്പീക്കറുടെ തീരുമാനം നിർണായകമായത് പാർട്ടിയിൽ നിന്നുരണ്ടുതരത്തിലുള്ള കത്തുകൾ കിട്ടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ മുൻ നിരയിലെ സീറ്റ് പി.ജെ. ജോസഫിന് നൽകുമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് ഒഴിച്ചിടാനാകില്ല. നിലവിലെ ഉപനേതാവായ പി.ജെ. ജോസഫിന് ആ സീറ്റ് നൽകും. കക്ഷിനേതാക്കളെ അതത് പാർട്ടിക്ക് തീരുമാനിക്കാമെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.നിയമസഭാ കക്ഷിനേതാവിനെ തിരഞ്ഞെടുക്കാൻ സാവകാശം വേണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎ‍ൽഎ നേരത്തെ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. പി ജെ ജോസഫിന് ചുമതല നൽകണം എന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎ‍ൽഎയും സ്പീക്കർക്ക് കത്ത് നൽകി. കെ.എം മാണിയുടെ അഭാവത്തിൽ നിയമസഭ കക്ഷി നേതാവെന്ന നിലയിൽ മുൻനിരയിലുള്ള അദ്ദേഹത്തിന്റ ഇരിപ്പിടം ഉപനേതാവായ പി.ജെ ജോസഫിന് നൽകണമെന്നാണ് മോൻസ് ജോസഫ് സ്പീക്കർക്ക് നൽകിയ കത്തിലെ ആവശ്യം. പുതിയ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. നിലവിലുള്ളയാൾ ഇല്ലെങ്കിൽ ഉപനേതാവായിരിക്കും കക്ഷിനേതാവ് എന്നതാണ് പാർട്ടി ചട്ടമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.ഈ സാഹചര്യത്തിലാണ് സ്പീക്കർ വിഷയത്തിൽ വ്യക്തത വരുത്തിയത്.

ജോസഫ് മാണി വിഭാഗത്തിന്റെ നിയമസഭാ കക്ഷി നേതാവല്ലെന്ന കാട്ടിയാണ് ഇടുക്കി എംഎ‍ൽഎ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്തുനൽകിയത്. പാർട്ടി വിപ്പ് എന്ന നിലയിലാണ് റോഷി അഗസ്റ്റിൻ കത്ത് നൽകിയത്. മോൻസ് ജോസഫ് സ്പീക്കർക്ക് നൽകിയ കത്ത് തള്ളിയാണ് റോഷി അഗസ്റ്റിന്റെ കത്ത്. രണ്ട് കത്ത് കിട്ടിയ സാഹചര്യത്തിലാണ് സ്പീക്കറുടെ തീരുമാനം നിർണായകമായത്. ചെയർമാൻ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാാൻ പി.ജെ. ജോസഫ് ശ്രമിക്കുന്നുവെന്നാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്. ചെയർമാൻ സ്ഥാനവും നിയമസഭാ കക്ഷിനേതൃസ്ഥാനവും താൻ തന്നെ വഹിക്കുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP