Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുഡിഎഫ് കുളം കലക്കി മീൻ പിടിക്കുന്നു; വികസനത്തിന്റെ പേരിൽ നാടിന്റെ മുഖച്ഛായ മാറുന്നത് പ്രതിപക്ഷം എതിർക്കുന്നു; സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ്; വിഴിഞ്ഞം തുറമുഖം വന്നാൽ ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാൾ വരുമാനമുള്ള തുറമുഖമായി മാറും; പ്രതിപക്ഷത്തിനെതിരെ സജി ചെറിയാൻ

യുഡിഎഫ് കുളം കലക്കി മീൻ പിടിക്കുന്നു; വികസനത്തിന്റെ പേരിൽ നാടിന്റെ മുഖച്ഛായ മാറുന്നത് പ്രതിപക്ഷം എതിർക്കുന്നു; സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ്; വിഴിഞ്ഞം തുറമുഖം വന്നാൽ ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാൾ വരുമാനമുള്ള തുറമുഖമായി മാറും; പ്രതിപക്ഷത്തിനെതിരെ സജി ചെറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം പ്രക്ഷോഭത്തിന്റെ പേരിൽ പ്രതിപക്ഷത്തിനെതിരെ സജി ചെറിയാൻ എംഎൽഎ. തുറമുഖ വിഷയത്തിൽ പ്രതിപക്ഷം കുളം കലക്കി മീൻ പിടിക്കുകയാണെന്ന് സജി ചെറിയാൻ പറഞ്ഞു. തുറമുഖ നിർമ്മാണം തുടരണോ നിർത്തിവെക്കണമോ എന്ന് യുഡിഎഫ് തുറന്നു പറയണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം വിഷയത്തിൽ സഭയിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ എം വിൻസന്റ് എംഎൽഎയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വികസനത്തിന്റെ പേരിൽ നാടിന്റെ മുഖച്ഛായ മാറുന്നത് പ്രതിപക്ഷം എതിർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം കാലത്ത് മാത്രം വികസനം മതിയെന്ന വൈകല്യമാണ് യുഡിഎഫിന്. വിഴിഞ്ഞം തുറമുഖം വന്നാൽ ദുബായ് അടക്കമുള്ള തുറമുഖങ്ങളേക്കാൾ വരുമാനമുള്ള തുറമുഖമായി മാറും. അന്താരാഷ്ട്രതലത്തിൽ തന്നെ സംസ്ഥാനത്തിന് നേട്ടമുണ്ടാകും. വികസനവിരുദ്ധ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും സജി ചെറിയാൻ ആരോപിച്ചു.

'കരാറിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എൽഡിഎഫ് അല്ല. എല്ലാ പരിസ്ഥിതി പഠനങ്ങളും അനുമതികളും യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ലഭിച്ചതെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകില്ലെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. തീരശോഷണം ഉണ്ടാകില്ലെന്ന് യുഡിഎഫ് കാലത്ത് സഭയിൽ അറിയിച്ചിരുന്നു. പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നത് യുഡിഎഫ് ആണ്. പദ്ധതിക്ക് എല്ലാ അനുമതിയും നൽകിയത് കോൺഗ്രസുകാരാണ്.

വിഷയത്തിൽ അന്നും ഇന്നും ഇടതുപക്ഷത്തിന് ഒരേ നിലപാടാണ്. തുറമുഖം വേണം എന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഐഎം എതിർത്തത് കരാറിലെ അഴിമതിയെയായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ എല്ലാ ജനകീയ മുഖവും സൃഷ്ടിച്ചത് എൽഡിഎഫ് ആണ്. ചരിത്രത്തിൽ ഇതുവരെ തീരത്തിന്റെ കണ്ണീർ ഒപ്പിയ സർക്കാർ വേറെ ഉണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികളെ ഇന്നും കേരളത്തിന്റെ സൈന്യമായാണ് സർക്കാർ കാണുന്നത്. തുറമുഖ നിർമ്മാണം നടത്തുകയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. ഏഴ് ആവശ്യങ്ങളിൽ ആറ് ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കും', അദ്ദേഹം അറിയിച്ചു.

ലത്തീൻ സമുദായത്തെ വിനയത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിരവധി തവണ ചർച്ച നടത്തി. വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിൽ മാത്രമാണ് തർക്കം നിലനിൽക്കുന്നത്. സമരസമിതിയുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷം പാരവെയ്ക്കുകയാണ്. സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും പാരവെയ്ക്കരുതെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.പ്രശ്നങ്ങൾക്ക് കാരണം ചർച്ചയുടെ അഭാവമാണെന്നാണ് ചർച്ചയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷ എംഎൽഎ എം വിൻസന്റ് പറഞ്ഞത്.

വിഴിഞ്ഞം സംഘർഷത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണം. ഇതിന് സർക്കാർ നടപടി സ്വീകരിക്കണം. മന്ത്രിമാർ സമരക്കാരെ രാജ്യദ്രോഹികളും തീവ്രവാദികളുമായി ചിത്രീകരിക്കുകയാണ്. പ്രളയകാലത്ത് സൈന്യം എന്ന് വിളിച്ച മത്സ്യത്തൊഴിലാളികൾ സമരവുമായി വരുമ്പോൾ കുറ്റപ്പെടുത്തുകയാണ്. അവരുടെ സങ്കടങ്ങൾക്ക് പരിഗണന നൽകാൻ സർക്കാർ തയ്യാറാകണമെന്നും തുറമുഖനിർമ്മാണത്തിന് യുഡിഎഫ് എതിരല്ലെന്നും എം വിൻസന്റ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP