Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റേഷൻ കടകളുടെ പേര് ഇനി മുതൽ കെ-സ്റ്റോർ എന്നാക്കി മാറ്റും; റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റം; കുടിവെള്ളത്തിൽ പലയിടത്തും കക്കൂസ് മാലിന്യം; മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങൾ തീരുമാനിക്കുന്നത് ശരിയല്ല; നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്

റേഷൻ കടകളുടെ പേര് ഇനി മുതൽ കെ-സ്റ്റോർ എന്നാക്കി മാറ്റും; റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റം; കുടിവെള്ളത്തിൽ പലയിടത്തും കക്കൂസ് മാലിന്യം; മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങൾ തീരുമാനിക്കുന്നത് ശരിയല്ല; നിയമസഭയിൽ ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ പേര് 'കെ-സ്റ്റോർ' എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അർഹരായ എല്ലാവർക്കും ലൈഫ് മിഷൻ വഴി വീട് നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ വീട് നൽകിയതെല്ലാം അർഹതപ്പെട്ടവർക്കാണ്. കെ ഫോൺ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാൻ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബിപിഎൽ വിഭാഗത്തിന് നൽകുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മാലിന്യനിർമ്മാർജനത്തിൽ അഭിമാനിക്കേണ്ട ഘട്ടത്തിൽ കേരളം എത്തിയെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ സമ്പൂർണ മാലിന്യ നിർമ്മാർജനം പ്രാവർത്തികമായിട്ടില്ല. മാലിന്യം നാടിന് ദോഷം വരുത്തുന്ന പൊതുവായ കാര്യമാണ്. മാലിന്യപ്ലാന്റ് വേണ്ടെന്ന് അതത് പ്രദേശത്തുള്ളവർ തീരുമാനിക്കുന്നത് ശരിയല്ല. അതിനെതിരെ വികാരമുണ്ടായാൽ ശമിപ്പിക്കുകയാണ് എല്ലാവരും ചേർന്ന് ചെയ്യേണ്ടത്. ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് കോതി, ആവിക്കൽ മാലിന്യ പ്ലാന്റുകൾക്കെതിരായ സമരങ്ങളിലാണ് മുഖ്യമന്ത്രി പരോക്ഷ പരാമർശം നടത്തിയത്. മാലിന്യ നിർമ്മാർജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിർപ്പാണ്. പ്ലാന്റ് വേണ്ടെന്ന് ജനങ്ങൾ തീരുമാനിക്കുന്നു. അത് ശരിയല്ലെന്ന് മുഖ്യമന്ത്രി പരഞ്ഞു. നമ്മൾ കുടിക്കുന്ന വെള്ളം പരിശോധിച്ചാലാണ് ഏതു തരത്തിലുള്ള വെള്ളമാണെന്ന് മനസ്സിലാക്കാൻ കഴിയുക. പലയിടത്തും കുടിവെള്ളത്തിൽ മനുഷ്യവിസർജ്ജ്യത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്. അത്ര വലിയ കുഴപ്പം നമ്മുടെ നാടിന് വന്നു ഭവിക്കുന്നു എന്നത് കാണാതിരുന്നുകൂടാ. അതുണ്ടാക്കുന്ന രോഗങ്ങൾ എത്രയാണെന്നും അദ്ദേഹം ാേദിച്ു.

ഒരു ഭാഗത്ത് ആരോഗ്യസമ്പുഷ്ടമായ കേരളത്തിനായി സർക്കാർ ശ്രമിക്കുന്നു. അതേസമയം മാലിന്യം പലയിടത്തും നിറഞ്ഞുനിൽക്കുന്നു. ഇത് നാടിന് അഭിമാനിക്കാൻ വക നൽകുന്നതല്ല. പ്രശ്നം പരിഹരിക്കുന്നതിന് മാലിന്യമുക്ത കേരളം പദ്ധതിയാണ് പ്രധാനം. അതിനായി മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ആവശ്യമാണ്.

മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പദ്ധതികൾ എവിടെ നടപ്പാക്കാൻ ശ്രമിക്കുമ്പോഴും, സ്വാഭാവികമായുള്ള എതിർപ്പ് ആ പ്രദേശത്തു നിന്നും ഉയർന്നു വരും. മാലിന്യ സംസ്‌കരണ കേന്ദ്രം ആളുകളൊന്നുമില്ലാത്ത സ്ഥലത്തു വേണമെന്നു പറഞ്ഞാൽ, അതിന് വന്നുചേരാനുള്ള പ്രയാസമുണ്ട്. ഇങ്ങനെ പോയാൽ എവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കാൻ സാധിക്കും. പ്ലാന്റ് വേണ്ടെന്ന് അവിടത്തെ ജനങ്ങൾ കൂടിച്ചേർന്ന് തീരുമാനിക്കുന്ന അവസ്ഥയല്ല വേണ്ടത്. അവിടെ അത്തരമൊരു വികാരമുണ്ടായാൽ അത് ശമിപ്പിക്കുന്നതിന്, ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും എല്ലാം ചേർന്ന് ശ്രമിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP