Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ജനാധിപത്യ മഹിളാ അസോസിയേഷനേയും ഡിവൈഎഫ്‌ഐയെ കണ്ടില്ല; തേങ്ങിക്കരയുന്ന ഇരയുടെ മുറിപാടിൽ മുളക് പുരട്ടുകയായിരുന്നു മുഖ്യമന്ത്രി; ഇരട്ടചങ്കിനെയും നിഷ്പ്രഭമാക്കുന്ന വിധത്തിൽ ലങ്കാപുരിയെ ചുട്ടുകത്തിക്കും; നടിയ്‌ക്കെതിരായ അക്രമത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ പോലും അനുവദിക്കാതെ പിടി തോമസ്; സഭയിൽ പ്രതിപക്ഷം നിറഞ്ഞാടിയത് ഇങ്ങനെ

ജനാധിപത്യ മഹിളാ അസോസിയേഷനേയും ഡിവൈഎഫ്‌ഐയെ കണ്ടില്ല; തേങ്ങിക്കരയുന്ന ഇരയുടെ മുറിപാടിൽ മുളക് പുരട്ടുകയായിരുന്നു മുഖ്യമന്ത്രി; ഇരട്ടചങ്കിനെയും നിഷ്പ്രഭമാക്കുന്ന വിധത്തിൽ ലങ്കാപുരിയെ ചുട്ടുകത്തിക്കും; നടിയ്‌ക്കെതിരായ അക്രമത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ പോലും അനുവദിക്കാതെ പിടി തോമസ്; സഭയിൽ പ്രതിപക്ഷം നിറഞ്ഞാടിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട കേസിൽ സർക്കാർ ഇരയ്‌ക്കൊപ്പമല്ലെന്ന് നിയമസഭയിൽ പ്രതിപക്ഷ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി സത്യം മറച്ച് വച്ച് സംസാരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ എംഎ‍ൽഎമാർ സഭയിൽ ആരോപിച്ചു. അതിശക്തമായ ഇടപെടലാണ് ഈ വിഷയത്തിൽ പിടി തോമസ് എംഎൽഎ നടത്തിയത്. സർക്കാരിന്റെ എല്ലാ പ്രതിരോധത്തെയും തകർക്കുന്ന രീതിയിലായിരുന്നു പിടി തോമസിന്റെ ഇടപെടൽ.

കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ എം എൽ എമാർ സഭയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നാശ്യപ്പെട്ട് എം എൽ എമാരായ പി ടി തോമസ്, അനൂപ് ജേക്കബ്, ടി എ അഹമ്മദ് എന്നിവർ സഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന് അനുതി നിഷേധിച്ചതോടെയാണ് സഭയിൽക്കുള്ളിൽ തന്നെയിരുന്നുകൊണ്ട് പ്രതിഷേധിക്കാരൻ പ്രതിപക്ഷ എം എൽ എമാർ തീരുമാനിച്ചത്. തുടർന്ന് പ്രതിപക്ഷ ബഹളത്തിൽ ഉച്ചയോടെ സഭ നിർത്തിവച്ചു. പിന്നീട് സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി.

Stories you may Like

നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദുരൂഹതയുണ്ടാക്കാന്നതാണെന്ന് സഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി താൻ അഭിപ്രായം പറഞ്ഞത് മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണെന്നാണ് ഇപ്പോൾ പറയുന്നത്. ഇങ്ങനെ ഏതെങ്കിലും മാദ്ധ്യമം നൽകുന്ന വാർത്തയുടെ അടിസ്ഥാനത്തിലാവരുതായിരുന്നു രാജ്യം ശ്രദ്ധിക്കപ്പെട്ട ഒരു കേസിൽ ആഭ്യന്തരവകിപ്പിന്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി പ്രതികരിക്കേണ്ടിയിരുന്നത്. ഇത് കേസിൽ കൂടുതൽ സംശയമുണ്ടാക്കിയെന്നും രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞു.

എന്നാൽ കൊച്ചിയിലെ സംഭവം രാഷ്ട്രീയ വൽക്കരിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ മറുപടി പറഞ്ഞ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് സർക്കാരിന് അഭിപ്രായം ഇല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞെങ്കിലും സത്യം മറച്ച് വച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത് എന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഭയിൽ കറുത്ത ബാനറുകളും മുദ്രാവാക്യം വിളികളുമായി ശക്തമായ പ്രതിഷേധം തന്നെയായിരുന്നു എം എൽ എ മാർ നടത്തിയത്. നടി ആകമിക്കപ്പെട്ട സംഭവത്തിലും തുടർന്ന് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളിലും സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കി നിയമസഭയിൽ പിടി തോമസിന്റെ അടിയന്തര പ്രമേയ ഔദ്യോഗിക ചർച്ചയ്ക്ക് തുടക്കമിട്ടത്.

പിങ്ക് പൊലീസും നൂറുകണക്കിന് നിരീക്ഷണ ക്യാമറകളുമുള്ള നഗരത്തിലാണ് സ്ത്രീസരസുരക്ഷയുടെ പേരിൽ അധികാരമേറ്റെടുത്ത സർക്കാരിന് കീഴിൽ ഒരു പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വാർത്തയറിഞ്ഞ് കേരളം ഞെട്ടിത്തെരിച്ച് നിൽക്കുമ്പോൾ സർക്കാരിന്റെ ഔദ്യോഗിക മാദ്ധ്യമെന്ന് പോലും പറയാൻ പറ്റുന്ന കൈരളി ചാനൽ നടിയെ അധിക്ഷേപിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഉപേദശകനായ ജോൺ ബ്രിട്ടാസ് മാപ്പ് പറഞ്ഞ് തലയൂരി. ഇരയുള്ള പക്ഷമാണെന്ന് പറയുന്നവർ ഇതിലൂടെ ആരെയാണ് സഹായിക്കുന്നത്. മുഖ്യന്ത്രിയിൽനിന്നും സമാനമായ പരാമർശമുണ്ടായി. 'നടിയുടെ ഡ്രൈവറോ, നടിയുടെ നേരത്തേയുള്ള ഡ്രൈവറോ' എന്ന പരാമർശം മുഖ്യമന്ത്രി നടത്തി ഇരയെ അധിക്ഷേപിച്ചു.

ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇത് ചെയ്തത്. കുറ്റവാളികളെ വെള്ളപൂശാനാണ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാർട്ടിയും ശ്രമിച്ചത്. നടിയെ അപകീർത്തിപ്പെടുത്താനും കുറ്റവാളികളെ വെള്ളപൂശാനും ശ്രമിച്ചതാണ്. ജോൺബ്രിട്ടാസ് പരസ്യമായി പറഞ്ഞിട്ടും മുഖ്യമന്ത്രി മാപ്പ് പറഞ്ഞില്ല. പെൺകുട്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണം. അതിന് പകരം കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഈ സംഭവം നടന്നപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷനെ കണ്ടില്ല, ഡിവൈഎഫ്‌ഐയെ കണ്ടില്ല, ഒരു പൊളിറ്റ് ബ്യൂറോ അംഗം മാനഭംഗപ്പെട്ട നിലയിലാണ് അവർ ഇതിനെ കണ്ടത് എന്ന് പിടി തോമസ് പറഞ്ഞു. ഈ പരാമർശം വന്നതോടെ ഭരണപക്ഷം ഭരണപക്ഷം ബഹളം വച്ചു.

സ്ത്രീ രക്ഷയുടെ പ്രവാചകനെന്ന് പറയുന്ന വി എസ് അച്യുതാനന്ദൻ സഭ ചേരുന്നതിന് മുമ്പെങ്കിലും നടിയെ വിളിച്ചതിൽ സന്തോഷം. അങ്ങ് ഈ സഭയിൽ മിണ്ടണം മഹാമുനേ. അന്വേഷണം പൂർത്തിയാകും മുമ്പ് ഗൂഢാലോചയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണോ മുൻ മുഖ്യമന്ത്രിയായ വി എസ് എന്ന് വ്യക്തമാക്കണം. സാംസ്‌കാരിക മന്ത്രി എകെ ബാലനും മുൻ മന്ത്രി ഗണേശ് കുമാറും പറഞ്ഞ സിനിമയിലെ മാഫിയാ ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ നിലപാട് എന്താണ്. അതൊന്നും അന്വേഷിക്കേണ്ട എന്നല്ലേ മുഖ്യമന്ത്രി പറയുന്നത്. അങ്ങയുടെ ഭരണപാടവത്തെയും ഇരട്ടചങ്കിനെയും നിഷ്പ്രഭമാക്കുന്ന വിധത്തിൽ ലങ്കാപുരിയെ ചുട്ടുകത്തിക്കും വിധം കേരളം ആളിക്കത്തും വിധം പ്രക്ഷോഭം ഉയരുമെന്നും പിടി തോമസ് പറഞ്ഞു.

ആരെങ്കിലും ഭാവനയിൽ പറയുന്ന പ്രതിയെ പിടിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നു. തേങ്ങിക്കരയുന്ന ഇരയുടെ മുറിപാടിൽ മുളക് പുരട്ടുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതിയിൽ പൾസറിന്റെ അഭിഭാഷകൻ ഉപയോഗപ്പെടുത്തി. കേന്ദ്ര ഏജൻസി വരുന്നത് തടയുന്നത് ഗൂഢാലോചനയുള്ളവരുടെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പത്രം കണ്ടാണോ മുഖ്യമന്ത്രി അഭിപ്രായം പറയേണ്ടത്. മൊബൈൽ ഫോൺ പോലും കണ്ടെത്തും മുമ്പാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ഇതെല്ലാം നാടകമാണെന്ന് എല്ലാവരും തിരിച്ചറിയും. കിളിരൂർ, കവിയൂർ വടക്കാഞ്ചേരി എന്നിങ്ങനെ ഏത് കേസ് വന്നാലും എന്തുകൊണ്ടാണ് സിപിഐഎഎം പ്രതിസ്ഥാനത്ത് നിൽക്കുന്നത്. സ്ത്രീ സുരക്ഷയായിരുന്നില്ലേ നിങ്ങളുടെ ലക്ഷ്യം.

ഒരു ഇര നീതിക്കുവേണ്ടി പേരാടുന്നപോൾ, രാജ്യം മുഴുവൻ നീതിതേടുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് കേസ് അന്വേഷണത്തെ സ്വാധീനിക്കും വിധം പെരുമാറിയതെ ന്നും പിടി തോമസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP