Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202228Saturday

സ്ത്രീകളെ അടിച്ചമർത്തലിന് എതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചത്; പുരുഷ മേധാവിത്വം ഇല്ലാതായിട്ടില്ല; ലിംഗനീതി ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്; ഹരിത വിഷയം സഭയിൽ ഉയർത്തി മുസ്ലിംലീഗിനെ കുത്തി മുഖ്യമന്ത്രി

സ്ത്രീകളെ അടിച്ചമർത്തലിന് എതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചത്; പുരുഷ മേധാവിത്വം ഇല്ലാതായിട്ടില്ല; ലിംഗനീതി ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്; ഹരിത വിഷയം സഭയിൽ ഉയർത്തി മുസ്ലിംലീഗിനെ കുത്തി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹരിത വിഷയം സഭയിൽ ഉന്നയിച്ച് ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ. സ്ത്രീകളുടെ നീതിക്ക് വേണ്ടിയും ആത്മാഭിമാനക്ഷതത്തിനെതിരേയും പ്രതികരിച്ചതിന്റെ പേരിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം ആ പാർട്ടിയിൽപെട്ട വനിതാ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തോടെ സമൂഹത്തിൽ ഉണ്ടായ തെറ്റായ പൊതുബോധം മാറ്റിയെടുക്കാൻ പ്രചരണം സംഘടിപ്പിക്കാൻ സർക്കാർ തയ്യാറാകുമോയെന്നായിരുന്നു ഭരണപക്ഷ എംഎൽഎയുടെ ചോദ്യം.

ചോദ്യത്തിൽ മറുപടിയായി സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ മാറി നിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള പദ്ധതികൾ സർക്കാർ നടത്തുന്നുവെന്നും സ്ത്രീകളെ ഉന്നത പദവിയിലേക്ക് ഉയർത്തികൊണ്ടുവരാൻ എല്ലാവരും ശ്രമിക്കണം, ഏതെങ്കിലും ആളുകൾക്ക് എന്തെങ്കിലും അപഭ്രംശം വന്നിട്ടുണ്ടെങ്കിൽ തിരുത്തുന്ന സമീപനം തിരുത്തണം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ശക്തമായി തന്നെ സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: സംസ്ഥാനം സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെയുള്ള പൊതുനിലപാട് നവോത്ഥാന കാലം തൊട്ടേ ആരംഭിച്ചതാണ്. അടുക്കളയിൽ കഴിഞ്ഞിരുന്ന സ്ത്രകൾ അരങ്ങിലേക്ക് വരികയെന്ന സന്ദേശത്തോടെയുള്ള നാടകങ്ങളും മറ്റും അക്കാലത്ത് അവതരിപ്പിക്കപ്പെട്ടത്. ഇക്കാര്യത്തിൽ മറ്റുസംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലാണ്. അഭിമാനിക്കാനുതകുന്ന കുറേ കാര്യങ്ങൾ ഉണ്ട്. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള നീക്കങ്ങൾ, പുരുഷമേധാവിത്വ സമീപനങ്ങൾ സമൂഹത്തിൽ ഇപ്പോഴും ഇല്ലാതായിട്ടില്ല. അംശങ്ങൾ ബാക്കി നിൽക്കെയാണ്. കക്ഷിവ്യത്യാസം അന്യേ അപലപിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സ്ത്രീകളെ ഉയർത്തികൊണ്ടുവരാൻ പഴയകാലത്ത് നമ്മൾ സ്വീകരിച്ച പൊതുസമീപനത്തിനത്തിന്റെ തുടർച്ച ഉണ്ടാവുകയെന്ന പ്രധാനമാണ്. അതിൽ നിന്നും വ്യത്യസ്തമായ നിലയുണ്ടാവുമ്പോൾ അതിനെ വിമർശനാത്മകമായി കാണണം. ഇവിടെ സ്ത്രീകളെ ഉയർത്തികൊണ്ടുവരുന്നതിനുള്ള ലിംഗനീതി ശരിയായ രീതിയിൽ അംഗീകരിക്കപ്പെടുന്നതിനുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. ഇത് സർക്കാർ മാത്രം ചെയ്യേണ്ടതല്ല. നമ്മുടെ സംസ്ഥാനത്ത് വിവിധ രാഷ്ട്രീയപാർട്ടികൾ, സംഘടനകളും പ്രസ്ഥാനങ്ങളും കൂട്ടായ്മകളും ഒരേ മനസോടെ പ്രവർത്തിക്കണം.

ഏതെങ്കിലും ആളുകൾക്ക് എന്തെങ്കിലും അപഭ്രംശം വന്നിട്ടുണ്ടെങ്കിൽ തിരുത്തുന്ന സമീപനം തിരുത്തണം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ശക്തമായി തന്നെ സർക്കാർ മുന്നോട്ട് പോകും. അതേസമയം പ്ലസ് വൺ സീറ്റുകൾ കൂടുതലായി അനുവദിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഈ സഭാ സമ്മേളനകാലയളവിലെ ആദ്യ അടിയന്തരപ്രമേയ നോട്ടീസ് ആണിത്. പ്ലസ് വൺ സീറ്റുകൾ കുറവാണെന്നും അധിക സീറ്റുകൾ അനുവദിക്കണമെന്നും സമ്മേളനം ഈ വിഷയം ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം ചർച്ചചെയ്യണമെന്ന് ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.

എന്നാൽ അധിക ബാച്ചുകൾ അനുവദിക്കാൻ കഴിയില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സഭയിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ഏകജാലക സംവിധാനം വഴി 2,71,736 സീറ്റുകളിലേക്ക് 4,69,219 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ സ്പോർട്ട്സ് ക്വാട്ട അടക്കമുള്ള സീറ്റുകളിൽ ഒഴിവ് വരുന്ന സീറ്റുകൾ ജനറലിലേക്ക് മാറ്റുന്നതിലൂടെ 1,92,959 സീറ്റുകൾ പുതുതായി ലഭ്യമാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി സഭയെ അറിയിച്ചു.

നിയമനിർമ്മാണത്തിനായിമാത്രമാണ് ഈ നിയമസഭാ സമ്മേളനത്തിന്റെ അജണ്ട. നാല്പത്തഞ്ചോളം ഓർഡിനൻസുകൾ നിയമമാക്കുന്നതിനാവും മുൻഗണന. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് അടക്കമുള്ള വിഷയങ്ങൾ സമ്മേളനത്തിന്റെ തുടക്കത്തിൽ സഭയിൽ ഉയരുമെന്നാണ് കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP