Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശക്തമായ മഴയ്ക്ക് കാരണം ചക്രവാതചുഴികൾ ഇരട്ടന്യൂനമർദ്ദമായി രൂപപ്പെട്ടതിനാൽ; നിയമസഭയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; മഴയിലും ഉരുൾപ്പൊട്ടലിലും 39 പേർ മരിച്ചു, 6 പേരെ കാണാതായി; അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടെന്നും മുഖ്യമന്ത്രി

ശക്തമായ മഴയ്ക്ക് കാരണം ചക്രവാതചുഴികൾ ഇരട്ടന്യൂനമർദ്ദമായി രൂപപ്പെട്ടതിനാൽ; നിയമസഭയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ; മഴയിലും ഉരുൾപ്പൊട്ടലിലും 39 പേർ മരിച്ചു, 6 പേരെ കാണാതായി; അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലുമായി 39 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് പേരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തെരച്ചിൽ നടത്തി വരികയാണെന്ന് ഇന്ന് നിയമസഭയിൽ ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.

തെക്കൻ ജില്ലകളിൽ ദുരന്തം വിതച്ച അതിതീവ്ര മഴക്ക് കാരണം ഇരട്ട ന്യൂനമർദ്ദമാണ്. ഒക്ടോബർ 11 മുതൽ സംസ്ഥാനത്ത് വർധിച്ച തോതിലുള്ള മഴയാണ് ഉണ്ടായത്. ഒക്ടോബർ 13 മുതൽ 17 വരെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തും ചക്രവാതചുഴികൾ ഇരട്ടന്യൂനമർദ്ദമായി രൂപപ്പെട്ടു. സംസ്ഥാനത്തിന്റെ പലഭാഗത്തും അതിന്റെ ഭാഗമായി അതീതീവ്രമായ മഴ ഉണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഴയുടെ തീവ്രതയ്ക്ക് ഒക്ടോബർ 18, 19 തിയതികളിൽ താത്കാലികമായ കുറവുണ്ടായി. എന്നാൽ കിഴക്കൻ കാറ്റിന്റെ സ്വാധീനമുള്ളതിനാൽ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴക്കും മലയോര മേഖലയിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തികൊണ്ടാണ് അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്നത്. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തെ 304 ദുരിതാശ്വാസ ക്യാമ്പുകളിലായി 3851 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ 217 വീടുകൾ പൂർണമായും 1393 വീടുകൾ ഭാഗികമായും തകർന്നു. അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം രണ്ടു ദിവസത്തേക്ക് ഒഴിവാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP