Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരുപത് മന്ത്രിമാർക്കുമായി 480 പേഴ്സണൽ സ്റ്റാഫുകൾ! ചെലവിടുന്നത് പ്രതിമാസം 2 കോടി രൂപ; കാർ വാങ്ങലിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വകവയ്ക്കാതെ വീണ്ടും കാറുകൾ വാങ്ങി കൂട്ടുന്നു; എത്ര കാറുകൾ ഉണ്ടെന്ന് പ്രതിപക്ഷം തുടർച്ചയായി നാലുവർഷം ചോദിച്ചിട്ടും മറുപടിയില്ല; മന്ത്രിമാരുടെ ഇടക്കിടെയുള്ള വിദേശയാത്രകളും ഇരട്ടി ബാധ്യത; പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോഴും ചർച്ച ധൂർത്തിനെ ചൊല്ലി

ഇരുപത് മന്ത്രിമാർക്കുമായി 480 പേഴ്സണൽ സ്റ്റാഫുകൾ! ചെലവിടുന്നത് പ്രതിമാസം 2 കോടി രൂപ; കാർ വാങ്ങലിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വകവയ്ക്കാതെ വീണ്ടും കാറുകൾ വാങ്ങി കൂട്ടുന്നു; എത്ര കാറുകൾ ഉണ്ടെന്ന് പ്രതിപക്ഷം തുടർച്ചയായി നാലുവർഷം ചോദിച്ചിട്ടും മറുപടിയില്ല; മന്ത്രിമാരുടെ ഇടക്കിടെയുള്ള വിദേശയാത്രകളും ഇരട്ടി ബാധ്യത; പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുമ്പോഴും ചർച്ച ധൂർത്തിനെ ചൊല്ലി

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ധനമന്ത്രി ഡോ: ടിഎം തോമസ് ഐസക് വെള്ളിയാഴ്ച സഭയിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഏവരും ഒരു പോലെ ഉറ്റു നോക്കുന്ന ബജറ്റ് കൂടിയാണ് ഇത്. ഇതിനിടയിൽ കേന്ദ്രം കേരളത്തിന്റെ വിഹിതം കൂടി വെട്ടികുറച്ചതും കേരളത്തിന് തിരിച്ചടിയായി മാറിയിട്ടുണ്ട്.അതിനാൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാനായിട്ടുള്ള പദ്ധതികൾ ഈ ബഡ്ജറ്റിൽ ഉണ്ടാകുമെന്നുമെന്നുതന്നെയാണ് റിപ്പോർട്ടുകൾ .

സംസ്ഥാന ബജറ്റ് സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് മന്ത്രിമാരുടെയും വകുപ്പുകളുടെയും ധൂർത്തുകളെ കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചെലവിന് ഒരു നിയന്ത്രണവുമില്ലാതെയാണ് പല വകുപ്പുകളും പെരുമാറുന്നത് എന്നാണ് പൊതുവെ ഉള്ള ആക്ഷേപം. ഇത് കൂടാതെ കാർ വാങ്ങലിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വകുപ്പുകൾ അത് വകവെക്കാതെ വീണ്ടും കാറുകൾ വാങ്ങി കൂട്ടുന്നു എന്നതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷത്തെ നിയമസഭാ സമ്മേളനങ്ങളിലും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ഒരു ചോദ്യമാണ് സർക്കാരിന്റെ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്നത്. എന്നാൽ നാളിതുവരെ ഇതിന്റെ ഉത്തരം കൊടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനു പകരം വിവരം ശേഖരിച്ചുവരുന്നു എന്ന ഉത്തരം മാത്രമാണ് കൊടുക്കാൻ കഴിയുന്നത്.
എണ്ണി തീരാത്ത അത്രയും വാഹനങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉണ്ടോ എന്നാണ് പ്രതിപക്ഷത്തിന്റെ മറു ചോദ്യം.

സർക്കാർ നാലു വർഷം തികയ്ക്കാൻ ഇനി തൊണ്ണൂറു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ഇരുപത് മന്ത്രിമാർക്കുമായി നാനൂറ്റി എൺപതു പേഴ്സണൽ സ്റ്റാഫുകളാണ് ഉള്ളത്. പേഴ്‌സണൽ സ്റ്റാഫുകൾക്ക് മാത്രമായി ഖജനാവിൽ നിന്ന് പ്രതിമാസം 2 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചുരുക്കത്തിൽ ധൂർത്തിന്റെ കുത്തരങ്ങു ആകുകയാണ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം. ഇതിന്റെ പ്രധാന കാരണം വേണ്ടപ്പെട്ടവരെ കുത്തിത്തിരുകാനുള്ള മത്സരമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് വഴിവെച്ചിരിക്കുന്നത് എന്നതാണ്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഏറ്റവും കൂടുതൽ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ചിരിക്കുന്നത്. ഇരുപത്തിയാറു പേർ. ഏറ്റവും കുറവ് പേഴ്‌സണൽസ്റ്റാഫുകൾ ഉള്ളത് വൈദ്യുതവകുപ്പു മന്ത്രി എം എം മണിയാണ് ഇരുപതു പേരാണ് മണിയാശാന് ഉള്ളത്.

ഇതിനിടയിൽ ചില വകുപ്പുകൾ അനാവശ്യ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നുവെങ്കിലും എത്ര തസ്തികകൾ ഒഴിവാക്കേണ്ടി വരും എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും വകുപ്പുകൾക്ക് ഇല്ല. ഉദാഹരണമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കാൻ കേരളത്തിലെ പതിനാലു ജില്ലകളിലും ഡെപ്യൂട്ടി കളക്ടർമാരെ നിയമിക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം വന്നപ്പോൾ, തസ്തിക ഒഴിവാക്കാൻ ഉദ്ദേശിച്ചിരുന്ന പണി
ഇല്ലാതിരുന്ന ഡെപ്യൂട്ടി കളക്ടർമാരെ ദുരന്തനിവാരണ ചുമതല ഏൽപ്പിച്ചിരിക്കയാണ സർക്കാർ ചെയ്തത്. ചുരുക്കത്തിൽ തസ്തിക ഒഴിവാക്കാൻ ഉദ്ദേശിച്ചിരുന്നു എങ്കിലും അത് നിലനിർത്തേണ്ട അവസ്ഥയാണ് സർക്കാരിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഇത് കൂടാതെ മന്ത്രിമാരും വകുപ്പ് മേധാവികളും അടിക്കടി വിദേശയാത്രകൾ നടത്തുകയും ചെയ്യുന്നതു സർക്കാരിന്ഇരട്ടി ബാധ്യതയാണ് വരുത്തി വെക്കുന്നത്; എന്നാൽ ഈകാര്യത്തിൽ നിയന്ത്രണമേർപ്പെടുത്തേണ്ട ധനമന്ത്രി മൗനം ഭജിക്കുകയാണ് എന്ന ആക്ഷേപവും ഉയർന്നു വന്നിരിക്കുകയാണ്. കഴിഞ്ഞ ബഡ്ജറ്റിൽ ഭൂമിയുടെ ന്യായവില 10 % ശതമാനം വർധിപ്പിച്ചിട്ടും രെജിസ്ട്രേഷൻ ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടിഇനത്തിലും വരുമാനവളർച്ച ഉണ്ടായിട്ടില്ല. നോട്ട് നിരോധനത്തിന് ശേഷം തകർന്നടിഞ്ഞ റിയൽ എസ്റ്റേറ്റ്മേഖല ഇനിയുംഉണർന്നിട്ടില്ല കൂടാതെകഴിഞ്ഞരണ്ടു വർഷത്തെപ്രളയവും റിയൽ എസ്റ്റേറ്റ് മേഖലയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ന്യായവിലവർധിപ്പിക്കുന്നതു മേഖലയെ ഒന്ന് കൂടിക്ഷീണിപ്പിക്കും. അതിനാൽ ഈ മേഖല കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാകും എന്ന് സാരം.

പുതിയ ബഡ്ജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുമ്പോൾ കഴിഞ്ഞ ബഡ്ജറ്റിൽ നീക്കി വെച്ച പദ്ധതി വിഹിതത്തിൽ 55 % ശതമാനം മാത്രമാണ് സർക്കാരിന് ചിലവഴിക്കാൻ സാധിച്ചത്. അതായത് 39 ,982 കോടിരൂപയുടെ പദ്ധതികളിൽ 21 , 880 കോടിരൂപയാണ് സർക്കാർ ചിലവഴിച്ചത് ബാക്കിയുള്ള 17 , 902 കോടിരൂപയും ചിലവഴിച്ചില്ല. ഇതിൽ 30 % വെട്ടികുറയ്ക്കുന്നു എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചുരുക്കത്തിൽ പദ്ധതികൾ ഒന്നും ഇനി നടപ്പാകില്ല എന്ന് സാരം. ധൂർത്തിന്റെയും പ്രതിസന്ധിയുടെയും ഇടയിൽ നിന്ന് വെള്ളിയാഴ്‌ച്ച ധനമന്ത്രി അവതരിപ്പിക്കുന്ന സമ്പൂർണ ബഡ്ജറ്റിൽ പദ്ധതി വിഹിതത്തിൽ വൻ കുറവ് ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP