Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചോദ്യോത്തര വേളയിൽ സ്പീക്കർക്ക് നൽകാൻ ജീവനക്കാരനെ കുറിപ്പ് ഏൽപ്പിച്ച് പൂഞ്ഞാർ എംഎൽഎ; കത്ത് കൈമാറാൻ വൈകിയതോടെ നിയമസഭാ ജീവനക്കാരന് നേരെ തട്ടിക്കയറി പിസി ജോർജ്; ജീവനക്കാരെ 'എടോ പോടോ' എന്നൊന്നും വിളിക്കേണ്ടെന്നും ഇരിക്കവിടെ എന്നും ജോർജിന് നേരെ ഉഗ്രശാസനയുമായി സ്പീക്കറും; ജോർജിന്റെ നടപടി ശരിയല്ലെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളും; പിസി ജോർജ് വീണ്ടും നിയമസഭയിൽ ശാസന നേരിടുമ്പോൾ

ചോദ്യോത്തര വേളയിൽ സ്പീക്കർക്ക് നൽകാൻ ജീവനക്കാരനെ കുറിപ്പ് ഏൽപ്പിച്ച് പൂഞ്ഞാർ എംഎൽഎ; കത്ത് കൈമാറാൻ വൈകിയതോടെ നിയമസഭാ ജീവനക്കാരന് നേരെ തട്ടിക്കയറി പിസി ജോർജ്; ജീവനക്കാരെ 'എടോ പോടോ' എന്നൊന്നും വിളിക്കേണ്ടെന്നും ഇരിക്കവിടെ എന്നും ജോർജിന് നേരെ ഉഗ്രശാസനയുമായി സ്പീക്കറും; ജോർജിന്റെ നടപടി ശരിയല്ലെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളും; പിസി ജോർജ് വീണ്ടും നിയമസഭയിൽ ശാസന നേരിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ ചോദ്യോത്തരവേള നടക്കുന്നതിനിടെ പി.സി. ജോർജ് ജീവനക്കാരനോടു ക്ഷുഭിതനായി 'എടോ പോടോ'യെന്നു വിളിച്ചതിനെ അതിരൂക്ഷമായി ശാസിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത് എത്തിയപ്പോൾ ഒറ്റപ്പെട്ടത് പൂഞ്ഞാർ എംഎൽഎ.

നിയമസഭയിൽ സ്പീക്കർക്ക് നൽകാൻ ജീവനക്കാരനെ പി സി ജോർജ് ഒരു കുറിപ്പ് ഏൽപ്പിച്ചു. ഇത് കൈമാറാൻ വൈകിയതാണ് ജോർജിനെ ചൊടിപ്പിച്ചത്. സ്പീക്കറെ കത്ത് വേഗത്തിൽ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടാണ് പി സി ജോർജ് നിയമസഭാ ജീവനക്കാരന് നേരെ തട്ടിക്കയറിയത്. ഇത് ശ്രദ്ധയിൽപ്പെട്ട സ്പീക്കർ പ്രശ്നത്തിൽ ഇടപെടുകയും പരാമർശം വിലക്കുകയുമായിരുന്നു. ജീവനക്കാരനെ 'എടാ പോടാ' എന്ന് വിളിക്കരുതെന്നും നിയമസഭയിൽ ഇത്തരം പരാമർശം പാടില്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങളും ജോർജിന്റെ നടപടി ശരിയല്ലെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

കെ.എൻ.എ. ഖാദർ സംസാരിക്കുന്നതിനിടെയാണു സംഭവം. താൻ നൽകിയ കത്ത് നിയമസഭാ ഉദ്യോഗസ്ഥൻ സ്പീക്കർക്കു കൈമാറിയില്ലെന്നാരോപിച്ച് ക്ഷുഭിതനായി പി.സി. ജോർജ് സീറ്റിൽനിന്ന് എഴുന്നേറ്റു. ഉടൻ, എന്താണു കാര്യമെന്ന് സ്പീക്കർ ചോദിച്ചു. കത്ത് നൽകിയില്ലെന്ന് ജോർജ് പറഞ്ഞു. ജീവനക്കാരെ 'എടോ പോടോ' എന്നൊന്നും വിളിക്കേണ്ട. കത്തൊക്കെ അവർ തന്നോളും. ഇതൊന്നും ശരിയല്ല. താങ്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എഴുതിത്ത്ത്തന്നാൽ മതി. ഇരിക്കവിടെ എന്ന് സ്പീക്കർ മുന്നറിയിപ്പും നൽകി.

ജീവനക്കാരോട് എന്തും വിളിച്ചുപറയരുത്. അവർ ഒരുപാട് ജോലികൾ ഒരുമിച്ചാണു ചെയ്യുന്നത്. ചിലപ്പോൾ താങ്കൾ നൽകിയ കത്ത് തനിക്ക് തരാൻ വൈകിയിട്ടുണ്ടാകും. കത്ത് മാത്രമല്ല, ഇവിടെ സ്പീക്കറുമായി അംഗങ്ങൾക്ക് സംസാരിക്കാൻ ചാറ്റ് സംവിധാനമുണ്ട്. അതുപയോഗിക്കാമെന്നും സ്പീക്കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP