Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തെ കുറിച്ചുള്ള വിയോജിപ്പ് നിയമസഭാ രേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ; 'തനിക്ക് ഇതിൽ വിയോജിപ്പുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് ഖണ്ഡിക വായിക്കുന്നു' എന്നുമുള്ള പരാമർശം നീക്കം ചെയ്യും; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ബലപ്രയോഗം നടത്താൻ വാച്ച് ആൻഡ് വാർഡിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്പീക്കർ; നിയമസഭയിൽ നേരിട്ട് ഒരു പോര് സഭയിൽ ഒഴിവായതിൽ ആശ്വാസത്തിൽ സർക്കാർ

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തെ കുറിച്ചുള്ള വിയോജിപ്പ് നിയമസഭാ രേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ; 'തനിക്ക് ഇതിൽ വിയോജിപ്പുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് ഖണ്ഡിക വായിക്കുന്നു' എന്നുമുള്ള പരാമർശം നീക്കം ചെയ്യും; പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ബലപ്രയോഗം നടത്താൻ വാച്ച് ആൻഡ് വാർഡിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സ്പീക്കർ; നിയമസഭയിൽ നേരിട്ട് ഒരു പോര് സഭയിൽ ഒഴിവായതിൽ ആശ്വാസത്തിൽ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടെ സി.എ.എ പരാമർശങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാവില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പ്രസംഗത്തിന്റെ 18ാം ഖണ്ഡികയിലാണ് സി.എ.എക്കെതിരായ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നത്. തനിക്ക് ഇതിൽ വിയോജിപ്പുണ്ടെന്നും എന്നാൽ മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് ഖണ്ഡിക വായിക്കുന്നുമെന്നുമാണ് ഗവർണർ പറഞ്ഞത്. ഗവർണറുടെ ഈ വിയോജിപ്പ് സഭാരേഖകളിൽ ഉണ്ടാവില്ലെന്നാണ് സ്പീക്കർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ അംഗീകരിച്ചതാണ്. ഗവർണർ അത് വായിക്കുകയും ചെയ്തു. ഗവർണർക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം നിയമപ്രകാരമുള്ളതാണ്. കാര്യോപദേശക സമിതിക്ക് ശേഷം പ്രമേയത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എംഎ‍ൽഎമാർക്കെതിരെ ബലപ്രയോഗം നടത്താൻ വാച്ച് ആൻഡ് വാർഡിനോട് ആവശ്യപ്പെട്ടിട്ടില്ല. വഴിയൊരുക്കാൻ മാത്രമാണ് ആവശ്യപ്പെട്ടത്. വാച്ച് ആൻഡ് വാർഡ് കൈയേറ്റം ചെയ്തുവെന്ന പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കും. പ്രതിപക്ഷം ഗവർണറെ തടഞ്ഞ നടപടി ശരിയായില്ലെന്നും സ്പീക്കർ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്ക് എതിരായ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് നേരത്തേ തന്നെ സർക്കാരിനെ രേഖാമൂലം അറിയിക്കുക വഴി ഒരു പോരിനില്ലെന്ന് ഗവർണർ നിലപാടെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അനുരഞ്ജനത്തിന്റെ പാതയായിരുന്നു സർക്കാരും സ്വീകരിച്ചത്. ഗവർണർക്കെതിരെ പ്രതിഷേധമില്ലെന്നും, മര്യാദയോടെ തന്നെ സ്വീകരിക്കുമെന്നും, ഭരണപക്ഷവും തീരുമാനിച്ചു.

ഗവർണർ വായിക്കാതെ വിട്ടാലും നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ ഈ ഖണ്ഡികയടക്കം തന്നെയാകും സഭാ രേഖകളിൽ സ്ഥാനം പിടിക്കുക. മന്ത്രിസഭ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന് ചട്ടമുണ്ട്. വേണമെങ്കിൽ വായിക്കാതെ വിടാമെന്ന് മാത്രം. അതുമായി ഗവർണർക്ക് മുന്നോട്ട് പോയേ പറ്റൂ. അതിനാൽതന്നെ, വിയോജിപ്പുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ഈ ഖണ്ഡിക താൻ വായിക്കുകയാണെന്നും, ഇതിനോട് വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നുമാണ് ഗവർണർ വ്യക്തമാക്കിയത്.

ഈ വിയോജിപ്പ് രേഖപ്പെടുത്തുന്ന പരാമർശം രേഖപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് സ്പീക്കർ കൈക്കൊണ്ടത്. തനിക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞ കാര്യം സഭാ രേഖകളിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കറോട് ഗവർണർക്ക് ആവശ്യപ്പെടാം. അത് സ്പീക്കറുടെ വിവേചനാധികാര പരിധിയിലുള്ള കാര്യമാണ്. അതേസമയം നേരിട്ട് ഒരു പോര് സഭയിൽ ഒഴിവായതിൽ സർക്കാരിന് ആശ്വസിക്കാം. ഗവർണറുമായി അനുരഞ്ജനത്തിൽ പോകാനായത് സർക്കാരിന് നേട്ടവുമാകും. ഇതിന്റെ പേരിൽ പ്രതിപക്ഷം ആക്രമണം കടുപ്പിക്കുമെങ്കിലും പൗരത്വ നിയമഭേദഗതിക്ക് എതിരെ ശക്തമായ നിലപാടിലാണ് സർക്കാർ നിൽക്കുന്നതെന്നും, അത് സഭാ നടപടികളെ ബാധിക്കാതിരിക്കാനാണ് അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചതെന്നും സർക്കാരിന് വാദിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP