Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷകരുടെ പ്രശ്‌നം പറയാൻ ഇപ്പോഴും ഒറ്റയാൻ പി സി ജോർജ്ജ് തന്നെ വേണം..! 'കൃഷിക്കാർ അദ്ധ്വാനിച്ച് ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു.. എന്നിട്ടും സർക്കാർ അവനോട് അനുകമ്പ കാണിക്കുന്നില്ല'; അൽപമെങ്കിലും നീതി കാണിക്കണം എന്നാവശ്യപ്പെട്ട് പി സി ജോർജ്ജ് നിയമസഭയിൽ

കർഷകരുടെ പ്രശ്‌നം പറയാൻ ഇപ്പോഴും ഒറ്റയാൻ പി സി ജോർജ്ജ് തന്നെ വേണം..! 'കൃഷിക്കാർ അദ്ധ്വാനിച്ച് ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നു.. എന്നിട്ടും സർക്കാർ അവനോട് അനുകമ്പ കാണിക്കുന്നില്ല'; അൽപമെങ്കിലും നീതി കാണിക്കണം എന്നാവശ്യപ്പെട്ട് പി സി ജോർജ്ജ് നിയമസഭയിൽ

തിരുവനന്തപുരം: കേരള നിയമസഭയിൽ കർഷകരുടെ കാര്യം പറയാൻ ഇപ്പോഴും പി സി ജോർജ്ജ് തന്നെ വേണം. രണ്ട് ദിവസം മുമ്പ് കർഷക പ്രശ്‌നം പറഞ്ഞ് തനിക്ക് കിട്ടിയ രണ്ട് മിനിറ്റ് ജോർജ്ജ് സമർത്ഥമായി ഉപയോഗിച്ചു. ധനമന്ത്രി തോമസ് ഐസക്കിനോട് അഭ്യർത്ഥന എന്ന നിലയിൽ പറഞ്ഞു കൊണ്ടാണ് ജോർജ്ജ് വിഷയത്തിൽ ഇടപെട്ടത്.

ഇവിടെ അഞ്ച് ലക്ഷത്തി മുപ്പതിനായിരം വരുന്ന സർ്ക്കാർ ജീവനക്കാരെ തീറ്റിപ്പോറ്റുന്ന ജോലിയാണ് പാവപ്പെട്ട കർഷകനുള്ളതെന്ന് പറഞ്ഞാണ് ജോർജ്ജ് രംഗത്തെത്തിയത്. കർഷകന്റെ ജോലിയാണ് ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുക എന്നത്. റവന്യൂ വരുമാനത്തിൽ 70 ശതമാനം ഈ അഞ്ച് ലക്ഷം ആളുകൾ പുട്ടടിക്കുകയാണ്. ഇങ്ങനെ അടച്ചോട്ടെ, അതിന് തനിക്കൊരു വിരോധവുമില്ലെന്ന് ജോർജ്ജ് പറയുന്നു.

എന്നാൽ, ഇവിടെ കർഷകൻെ പ്രശ്‌നം എവിടെ പോയി നില്ക്കുന്നു എന്ന കാര്യം ആലോചിക്കണമെന്നും ജോർജ്ജ് പരഞ്ഞു. ഭൂമി രജിസ്‌ട്രേഷന് നികുതി ഏർപ്പെടുത്തിയ നടപടി തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകന് മേൽ വീണ്ടും നികുതി ഏർപ്പെടുത്താൻ സർക്കാറ് തുനിയുന്നത് തെറ്റാണ്. പാതകമാണിതെന്നും അത് പിൻവലിക്കുകയാണ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച് പിൻവലിച്ച നികുതി ഏർപ്പെടുത്താനുള്ള നീക്കത്തോട് ജോയിക്കാൻ കഴിയില്ലെന്നും ജോർജ്ജ് പറഞ്ഞു.

പാവപ്പെട്ട കർഷകനോട് ഒരു അനുകമ്പ കാണിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം മൂലവും ജിഎസ്ടി മൂലവും ഐസക്ക് അനുഭവിക്കുന്ന ദുരനുഭവവും സമ്മർദ്ദവും തനിക്ക് അറിവുള്ളതാണ്. ഈ വിമർശനം ഞാൻ മനസിലാക്കുന്നുണ്ട്. ഒരു കാര്യം പറയാം. അതീവ സമ്പന്നരായ സ്വർണ്ണക്കടക്കാരെ സംബന്ധിച്ചിടത്തോളം നികുതി ഏർപ്പെടുത്തുന്നത് ഒരു പ്രശ്‌നമല്ല. എന്നാൽ, പാവപ്പെട്ട കർഷകരുടെ കാര്യം അതല്ലെന്നം ജോർജ്ജ് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP