സിൽവർ ലൈൻ നിയമസഭയിൽ; അടിയന്തര പ്രമേയത്തിൽ ചർച്ച; സർക്കാരിന്റെ പൊങ്ങച്ച പദ്ധതി; സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്നും പ്രമേയം അവതരിപ്പിച്ച് പി സി വിഷ്ണുനാഥ്; നടന്നത് സാമൂഹിക അതിക്രമമെന്നും പ്രതിപക്ഷം; ആരെതിർത്താലും നടപ്പാക്കുമെന്ന് ഷംസീർ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നിയമസഭയിൽ. അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്കു സർക്കാർ തയാറായതോടെയാണ് സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യുന്നത്. പി സി വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നൽകുകയായിരുന്നു.
വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്ന് പ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് പറഞ്ഞു. 14 പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഒരു മണി മുതൽ മൂന്നുമണിവരെയാണ് ചർച്ചയ്ക്ക് സ്പീക്കർ സമയം അനുവദിച്ചിരിക്കുന്നത്.
കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് സർക്കാരിന്റെ പൊങ്ങച്ച പദ്ധതിയാണെന്നും ജനകീയ പ്രതിഷേധം കടുത്തതോടെ സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നതായും പി സി വിഷ്ണുനാഥ് പറഞ്ഞു. പദ്ധതിയിൽ അടിമുടി ദുരൂഹതയാണുള്ളത്.
സംസ്ഥാനത്ത് കെ-ഗുണ്ടായിസം നടക്കുന്നുവെന്നും സ്വകാര്യ ഭൂമിയിൽ കയറി പൊലീസ് അഴിഞ്ഞാടുന്നുവെന്നും വിഷ്ണുനാഥ് ആരോപിച്ചു. സർക്കാരിന്റേത് ഗുണ്ടായിസമാണ്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു. അടുക്കളയിൽ വരെ മഞ്ഞക്കല്ലുകൾ കുഴിച്ചിടുകയാണ്. കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ്. ഭരണപരാജയം മറച്ചുവയ്ക്കാനുള്ള പദ്ധതിയാണിത്.
ജനകീയ പ്രതിഷേധത്തെ മനുഷ്യത്വ രഹിതമായി അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. കേരളത്തിൽ പലയിടത്തും ജനകീയ പ്രതിഷേധത്തിനിടെ പൊലീസിന്റെ അതിക്രമം ഉണ്ടായി. സ്്ത്രീകളും കുട്ടികളെന്നും പരിഗണനയില്ലാതെയാണ് പൊലീസ് തല്ലിച്ചതച്ചത്. കേരളത്തിൽ പൊലീസിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. കേരളാ പൊലീസ് ആറാടുകയാണ്.
കുട്ടികളുടെ മുന്നിൽവച്ച് മാതാപിതാക്കൾക്ക് പൊലീസ് മർദദ്ദനം ഏൽക്കുന്ന സാഹചര്യം ഉണ്ടായി. സാമൂഹിക അതിക്രമം നടത്തിയിട്ടാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനമല്ല, സാമൂഹിക അതിക്രമമാണ് നടക്കുന്നത്. ഇപ്പോൾ നിയമസഭയിൽ നടക്കുന്ന ചർച്ച ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ്.
സമാധാനത്തോടെ ജീവിക്കുന്ന ജനങ്ങൾക്ക് ഇടയിലേക്ക് വികസനത്തിന്റെ പേരിൽ പൊലീസിനെ കൂട്ടുപിടിച്ച് ആക്രമണം നടത്തുകയാണ്. സമ്പന്ന വർഗത്തിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. സർക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്ക്കുന്നതിനായാണ് പ്രായോഗികമല്ലാത്ത പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും പി സി വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് ആരോപിച്ചു.
കുഞ്ഞുങ്ങളുടെ മുന്നിൽ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു. സാമൂഹികാഘാതപഠനമല്ല മറിച്ച് സാമൂഹിക അതിക്രമമാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെ കണ്ണീരിനപ്പുറം എന്ത് സാമൂഹികപഠനമാണ്. വെൽവയൽ നികത്തേണ്ടി വരുമെന്ന് ഡിപിആറിൽ തന്നെ പറയുന്നു. പ്രതിഷേധിക്കുന്നവർക്കെതിരേ സർക്കാരിന്റെ ഗുണ്ടായിസമാണ് നടക്കുന്നത്. ഗുണ്ടകൾ വിലസുമ്പോൾ പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലാണ്. പദ്ധതിക്കുള്ള വിഭവങ്ങൾ എവിടെനിന്ന് കൊണ്ടുവരുമെന്ന് അറിയില്ലെന്നും പറഞ്ഞു.
സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നവരെ കുട്ടികളുടെ മുന്നിൽവച്ച് പൊലീസ് വലിച്ചിഴക്കുകയാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. പദ്ധതിയുടെ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണ്. പൊലീസ് ഉൾപ്പെടുന്ന സംഘം വീട്ടിലേക്കു കയറിവന്ന് മാനദണ്ഡം പാലിക്കാതെ മഞ്ഞക്കല്ലിടുകയാണ്. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ സാമൂഹിക അതിക്രമമാണ് നടക്കുന്നത്. അടുക്കളയിൽവരെ പദ്ധതിക്കായി കല്ലിടുന്നു. പദ്ധതി സമ്പന്നർക്കായി മാത്രമുള്ളതാണെന്നും പി.സി.വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ പാത പദ്ധതിക്കെതിരെ സമരം ചെയ്യുന്ന സിപിഎം ഇവിടെ പദ്ധതിയെ അനുകൂലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തി ജനത്തെ പദ്ധതിക്കെതിരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനപത്രികയിൽ പറഞ്ഞ സിൽവർലൈൻ ആരൊക്കെ പറഞ്ഞാലും നടപ്പിലാക്കുമെന്ന് എ.എൻ.ഷംസീർ മറുപടിയിൽ പറഞ്ഞു. എന്തിനെയും ഏതിനെയും എതിർക്കുന്നതാണ് പ്രതിപക്ഷ രീതി. കേരളത്തിൽ മണിക്കൂറിൽ 57 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ ഓടിക്കാൻ കഴിയൂ. ഇതിനാൽ പദ്ധതി കേരളത്തിന് അനിവാര്യമെന്നും എ.എൻ.ഷംസീർ പറഞ്ഞു.
ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ അടക്കം കടുത്ത ജനകീയ പ്രതിഷേധം ഉയരുന്നതിനിടെയാണ് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിനു വേണ്ടപ്പെട്ട പദ്ധതിയാണെന്നും വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകാത്തതുമായ സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ് പി.സി.വിഷ്ണിനാഥാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടുമണിക്കൂർ ചർച്ച ചെയ്യാനാണ് തീരുമാനിച്ചത്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് അടിയന്തരപ്രമേയം ചർച്ചചെയ്യുന്നത്.
കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെ റെയിൽ പരിസ്ഥിതി നാശമുണ്ടാക്കുന്നതും സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതുമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ സംസ്ഥാന വികസനത്തിലെ അത്യന്താപേക്ഷിതമായ പദ്ധതിയെന്നാണ് മുഖ്യമന്ത്രി കെ റെയിലിനെ വിശേഷിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- നാട്ടിലുണ്ടായിട്ടും മകന്റെയും ഭർത്താവിന്റെയും മുഖം അവസാനമായി ഒന്നു കാണാൻ അവർ എത്തിയില്ല; സഹോദരനെ പറഞ്ഞു വിട്ട് മൂഡ് മനസിലാക്കാനും ശിവകലയുടെ ശ്രമം; അളിയന്റെയും സഹോദരി പുത്രന്റെയും സംസ്ക്കാരത്തിനെത്തിയ ശിവകലയുടെ അനുജനെ ഓടിച്ചു വിട്ട് നാട്ടുകാർ. ആ മാഡം നാട്ടിലുണ്ട്! ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ അറസ്റ്റിന് സാധ്യത
- അസംബന്ധ ചോദ്യങ്ങൾ പിണറായി വിജയനോട് ചോദിച്ചാൽ മതി.. വാർത്താസമ്മേളനം തടസപ്പെടുത്താൻ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകൻ ഇരുന്നാൽ ഞാൻ മാന്യനായതിനാലാണ് നിങ്ങളെ ഇറക്കിവിടാത്തത്... അത് എന്നെ ക്കൊണ്ട് ചെയ്യിക്കരുത്! വാർത്താസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് വി.ഡി സതീശൻ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ശേഖരൻകുട്ടിക്ക് വേണ്ടി ജാക്കി കടത്തിയതും സ്വർണം! നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ വന്നപ്പോൾ 'ഇരുപതാം നൂറ്റാണ്ടിൽ' മറ്റൊരു വിഷയം ഉണ്ടാക്കിയ അധോലോക നായകൻ; വയനാട്ടിലെ രാഹുൽ ഗാന്ധി ഓഫീസ് ആക്രമവും സിനിമാ തിരക്കഥയ്ക്ക് സമാനമായി നിയമസഭാ സമ്മേളനത്തിന് തൊട്ടു മുമ്പ്; എസ് എഫ് ഐ അതിക്രമത്തിന് പിന്നിൽ ടിപിയെ കൊന്ന ബുദ്ധിയോ?
- മദ്യത്തിന് പുറമേ ഇറക്കുമതി ചെയ്ത മിഠായികളും ബ്രാൻഡഡ് പെർഫ്യൂമുകളും ട്രാവൽ ആക്സസറികളും; വൈറലായി എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്; ഫ്ളമിഗോ കമ്പനിയുടെ 75 ശതമാനം ഓഹരിയും വാങ്ങിയുള്ള അദാനിയുടെ ബിസിനസ് നീക്കം; തിരുവനന്തപുരം വിമാനത്താവളത്തിന്റെ തലവര മാറുമ്പോൾ
- മൊറോക്കോ അതിർത്തിയിലെ വേലി ചാടിക്കടന്ന് ആഫ്രിക്കൻ കുടിയേറ്റക്കാർ സ്പെയിനിലേക്ക്; 2000 പേർ വേലിചവിട്ടി പുറത്തിറങ്ങിയപ്പോൾ മരിച്ചത് അഞ്ചുപേർ; യൂറോപ്യൻ രാജ്യങ്ങൾ സ്വയം പണി ചോദിച്ചു വാങ്ങുന്നതിങ്ങനെ
- റെയിൽവെ ജോലി എന്നുപറഞ്ഞ് വിവാഹം; എന്നും ഭർത്താവ് ജോലിക്കായി കൊണ്ടുവിടും; കാണാതായെന്ന പരാതി പൊലീസ് അന്വേഷിച്ചപ്പോൾ റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് പതിവെന്ന് കണ്ടെത്തൽ; കണ്ണൂരിൽ യുവതി അറസ്റ്റിൽ
- ശങ്കു ടി ദാസിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; രക്തസമ്മർദ്ദം സാധാരണ നിലയിലാകാത്തത് ആശങ്ക; അപകടത്തെ കുറിച്ച് വിശദ അന്വേഷണം വേണമെന്ന ആവശ്യം ചർച്ചയാക്കി ടിപി സെൻകുമാർ; വാഹനാപകടത്തിൽ പരിക്കേറ്റ പ്രിയ സഹപ്രവർത്തകന് വേണ്ടി പ്രാർത്ഥിക്കണമെന്ന് കെ സുരേന്ദ്രന്റെ പോസ്റ്റ്; ശങ്കുവിന് വേണ്ടി പ്രാർത്ഥന തുടരുമ്പോൾ
- ഇന്ത്യയിൽ ഇസ്ലാമിക ഭരണം ആവണമെന്ന് കാത്തിരിക്കുന്നവർ ഇറാനിലെ പുതിയ വിശേഷം അറിയുക; സ്കേറ്റ് ബോർഡ് മത്സരത്തിനിടയിൽ തലമുണ്ട് മറ്റിയതിനു കൗമാരക്കാരായ പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ഇറാനിലെ മത പൊലീസ്
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- 'മോനെ ശിഹാബെ, കാസർകോട്ട് എത്തിയ നിന്റെ നടത്തം തിരിച്ച് വീട്ടിലേക്ക് നടക്കുമോനെ; നീ ഇനി ഓരോ സറ്റെപ്പ് വെക്കുന്നതും അള്ളാക്ക് പൊരുത്തമില്ല മോനെ; നീ വിമാനത്തിൽ കയറി, ഹജ്ജ് ചെയ്യ് മോനെ''; മലപ്പുറത്തു നിന്ന് മക്കത്തേക്ക്നടന്ന് ഹജ്ജിനുപോകുന്ന ശിഹാബിനെതിരെ മുജാഹിദ് ബാലുശ്ശേരി
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- സ്പ്രിങ്കളറിൽ ഡാറ്റ മുഴുവൻ ശിവശങ്കർ സ്വകാര്യകമ്പനിക്ക് വിറ്റു; വിവരം അറിഞ്ഞതോടെ ഷൈലജ ടീച്ചർ പൊട്ടിത്തെറിച്ചു; ശിവശങ്കർ തന്നോട് പറഞ്ഞത് നടന്നതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന്; മുഖ്യമന്ത്രി അദാനിക്കെതിരെ പറയുന്നത് കേട്ട് ഞെട്ടി; അദാനിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് തന്നെ മുഖ്യമന്ത്രി; വിവാദ ഇടപാടുകളുടെ ഉള്ളറകൾ വെളിപ്പെടുത്തി സ്വപ്ന സുരേഷ്
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍