Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളുകൾക്കിടയിലൂടെ നടന്നു നീങ്ങിയ ആളെന്ന് പറഞ്ഞിട്ട് ഇപ്പോൾ മീറ്റർ ഒന്നിന് ഒരു പൊലീസ്; മുഖ്യമന്ത്രിക്ക് സഭയിൽ പരിഹാസിച്ചു എൻ ഷംസുദ്ദീൻ എംഎൽഎ; ഇവർക്ക് വേണ്ടത് പിണറായി വിജയന്റെ ശിരസാണ്; ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് പ്രതിപക്ഷമെന്ന് പി ബാലചന്ദ്രൻ എംഎൽഎ

വാളുകൾക്കിടയിലൂടെ നടന്നു നീങ്ങിയ ആളെന്ന് പറഞ്ഞിട്ട് ഇപ്പോൾ മീറ്റർ ഒന്നിന് ഒരു പൊലീസ്; മുഖ്യമന്ത്രിക്ക് സഭയിൽ പരിഹാസിച്ചു എൻ ഷംസുദ്ദീൻ എംഎൽഎ; ഇവർക്ക് വേണ്ടത് പിണറായി വിജയന്റെ ശിരസാണ്; ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് പ്രതിപക്ഷമെന്ന് പി ബാലചന്ദ്രൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി കാണിക്കുന്നതെല്ലാം ചെപ്പടി വിദ്യയെന്ന് പ്രതിപക്ഷം നിയമസഭയിൽ. പ്രതിപക്ഷ എം എൽ എയായ എൻ. ഷംസുദ്ദീൻ ആണ് അടിയന്തര പ്രമേയ ചർച്ചയിൽ ഇക്കാര്യം ഉന്നയിച്ചത്. എല്ലാം തകർന്ന് തെളിവുകളെല്ലാം തനിക്കെതിരായി വരുമ്പോഴും വലിയ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. ഇത്രയുമായിട്ടും മുഖ്യമന്ത്രി രാജി വയ്ക്കാത്തത് രാഷ്ട്രീയ ധാർമ്മികതയില്ലാത്തതുകൊണ്ടാണെന്ന് ഷംസുദ്ദീൻ ആരോപിച്ചു.

വാളുകൾക്കിടയിലൂടെ നടന്നു നീങ്ങിയ ആളാണെന്ന് പറഞ്ഞിട്ട് ഒരു മീറ്ററിൽ ഒരു പൊലീസ് എന്ന കണക്കിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും ഷംസുദ്ദീൻ പരിഹസിച്ചു.അതേസമയം, മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്ഷേപമാണ് ഷംസുദ്ദീൻ ഉയർത്തിയതെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ചട്ടം 132 പ്രകാരം ആവശ്യമില്ലാത്ത വിഷയം ഉന്നയിക്കാൻ പാടില്ലെന്നും പരാമർശം സഭാ രേഖയിൽ നിന്ന് നീക്കം ചെയ്യണമെന്നും പോയിന്റ് ഓഫ് ഓർഡറായി അദ്ദേഹം പറഞ്ഞു. ഇത് പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകി.

അതേസമയം ഷാഫി പറമ്പിൽ അവതരിപ്പിച്ച പ്രമേയത്തിന് മറുപടിയുമായി പി ബാലചന്ദ്രൻ എംൽഎയും സംസാരിച്ചു. 'ഷാഫി പറമ്പിൽ അൽപ്പം മുമ്പ് അടുക്കളയിൽ ദം ബിരിയാണി പൊട്ടിച്ചു. പക്ഷെ അവിടെ ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. കാരാസ്‌ക്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്‌പ്പ് ശമിപ്പതുണ്ടോ? ഇതാണ് എനിക്ക് ഷാഫിയോട് ചോദിക്കാനുള്ളത്.

കെപിസിസിയുടെയും ബിജെപിയുടെയും ഓഫീസിന്റെ താക്കോൽ കണ്ടാൽ കൊള്ളാവുന്ന ഒരു വനിതയുടെ പാവാട ചരടിൽ കെട്ടിയിരിക്കുകയാണ്. കേരളത്തിൽ മാന്യമായി മുന്നോട്ട് കൊണ്ടുപോകുന്ന മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രിയുടെ ജീവനെടുക്കാൻ പോലുമുള്ള നീക്കം നടത്തിയ പ്രതിപക്ഷമാണ് ഇവിടെയിരിക്കുന്നത്. ഹറോദോസിന്റെ രാജധാനിയിൽ നൃത്തം ചെയ്ത ശേഷം പാരിദോഷികമായി സലോമി ചോദിച്ചത് സ്‌നാപകയോഹന്നാന്റെ തലയാണ്. അതുപോലെ ഇവർക്ക് വേണ്ടത് പിണറായി വിജയന്റെ ശിരസാണ്.' - പി ബാലചന്ദ്രൻ പറഞ്ഞു.

'ആകാശയാത്രയിൽ പോലും അണികളെവിട്ട് മുഖ്യമന്ത്രിയെ വേട്ടയാടുകയാണ് കോൺഗ്രസും ബിജെപിയും. അതിന് ഞാനും നിങ്ങളും സാക്ഷികളല്ലേ. രാഹുൽ ഗാന്ധിയെക്കാളുമൊക്കെ ഇവർ പ്രാധാന്യ നൽകുന്നത് സ്വപ്നയ്ക്കും സരിതയ്ക്കുമാണ്. മാതൃകാപരമായി കേരളത്തിലെ സർക്കാരിനെ വിമർശിച്ചാൽ അതിന് അർത്ഥമുണ്ട്. പക്ഷെ കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഇവർ. '- പി ബാലചന്ദ്രൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP