Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്ഡിപിഐയുടെ ആവശ്യം നിയമസഭയിൽ ഉന്നയിച്ച് കെഎൻഎ ഖാദർ എംഎൽഎ; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനായി ശ്രദ്ധ ക്ഷണിക്കൽ; എസ്ഡിപിഐ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് പറഞ്ഞ് ഉടക്കുമായി ആര്യാടൻ മുഹമ്മദ്; യുഡിഎഫിനുള്ളിൽ ഉടക്കു തുടരുമ്പോൾ വിഷയം ഉന്നയിച്ച ഖാദറിനെതിരെ ലീഗിനുള്ളിലും എതിർപ്പ്; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഹകരണത്തിനുള്ള പ്രത്യുപകാരമെന്നും വിമർശനം

എസ്ഡിപിഐയുടെ ആവശ്യം നിയമസഭയിൽ ഉന്നയിച്ച് കെഎൻഎ ഖാദർ എംഎൽഎ; മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിനായി ശ്രദ്ധ ക്ഷണിക്കൽ; എസ്ഡിപിഐ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോൺഗ്രസിനില്ലെന്ന് പറഞ്ഞ് ഉടക്കുമായി ആര്യാടൻ മുഹമ്മദ്; യുഡിഎഫിനുള്ളിൽ ഉടക്കു തുടരുമ്പോൾ വിഷയം ഉന്നയിച്ച ഖാദറിനെതിരെ ലീഗിനുള്ളിലും എതിർപ്പ്; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഹകരണത്തിനുള്ള പ്രത്യുപകാരമെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയും മുസ്ലിംലീഗും തമ്മിൽ ധാരണയിൽ എത്തിയ വിവരം പുറത്തു വന്നിരുന്നു. രഹസ്യമായി ലീഗ് നേതാക്കളും എസ്ഡിപിഐയും തമ്മിൽ നടത്തി ചർച്ചയുടെ വിവരങ്ങളും പുറത്തുവരികയുണ്ടായി. തെരഞ്ഞെടുപ്പു കഴിഞ്ഞതിന് ശേഷം എസ്ഡിപിഐയോടുള്ള പ്രത്യുപകാര നടപടി എന്നോണം അവരുടെ സുപ്രധാന ആവശ്യത്തെ നിയമസഭയിൽ എത്തിച്ചിരിക്കയാണ് മുസ്ലിംലീഗ് എംഎൽഎ കെഎൻഎ ഖാദർ. യുഡിഎഫിനുള്ളിൽ വിഭിന്നമായ സ്വരങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസ് നൽകി വേങ്ങര എംഎൽഎ.

കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി കെ.എൻ.എ ഖാദർ സബ്മിഷന് നോട്ടീസ് നൽകിയിരുന്നു. പാർട്ടിയും മുന്നണിയും അനുവദിക്കാത്തതിനാൽ നോട്ടീസിൽ നിന്ന് പിന്മാറുകയായിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന നിലപ്പാടിൽ യു.ഡി.എഫിൽ തർക്കമുടലെടുത്തിരുന്നു. യു.ഡി.എഫ് നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെ.എൻ.എ ഖാദർ ഉപേക്ഷിച്ചത്. ജില്ല വിഭജിക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതൽ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോൺഗ്രസിന്റെ നിലപാട്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് പരസ്യമായി എതിർക്കുകയും ചെയ്തിരുന്നു.

ഈ വിഷയത്തെ ചൊല്ലി മുസ്‌ലിം ലീഗ് നേതാവ് അഡ്വ. കെ എൻ എ ഖാദർ എംഎൽഎ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദുമാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. വിഷയത്തിൽ എസ്ഡിപിഐയുടെ ആവശ്യത്തെ പിന്തുണക്കേണ്ട ഗതികേട് കോൺഗ്രസിനില്ലെന്നും ഇക്കാര്യത്തെ കുറിച്ച് കോൺഗ്രസോ യുഡിഎഫോ ഇതുവരെ ആലോചിട്ടിച്ചില്ലെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. സാധാരണയായി ജനസംഖ്യാനുപാതത്തിലാണ് പ്ലാൻ ഫണ്ട് വിഭജിക്കുക. എന്നാൽ മലപ്പുറത്തിനു ജനസംഖ്യയ്ക്ക് അനുപാതമായ ഗുണം കിട്ടുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ആര്യാടൻ പറഞ്ഞു.

ഇക്കാര്യം പരസ്യമായി പറയാൻ തയ്യാറല്ലെങ്കിലും വിഷയം ഇപ്പോഴും ഡി.സി.സിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പറഞ്ഞിരുന്നു. 2015ൽ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചർച്ച ചെയ്തിരുന്നു. എന്നാൽ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിൽ നിന്നും കെ.എൻ.എ ഖാദർ പിന്മാറുകയും നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർ ക്ഷണിച്ചപ്പോഴും ഖാദർ നിയമസഭയിൽ ഉണ്ടായിരുന്നില്ല. വിഷയം ഉന്നയിക്കരുതെന്ന് ഖാദറിന് ലീഗ് നിർദ്ദേശം നൽകിയതിനെ തുടർന്നായിരുന്നു പിന്മാറ്റം.

യു.ഡി.എഫ് നയപരമായ തീരുമാനം എടുത്തശേഷം മാത്രമേ തുടർനടപടിയുമായി മുന്നോട്ടുപോകാവൂ എന്നായിരുന്നു ലീഗ് നേതൃത്വം നൽകിയ നിർദ്ദേശം. ജനസംഖ്യാടിസ്ഥാനത്തിൽ മലപ്പുറത്തെ വിഭജിക്കണമെന്നും പുതിയ ജില്ല വേണമെന്നുമുള്ള ആവശ്യമാണ് എംഎ‍ൽഎ കെ.എൻ.എ ഖാദർ എഴുതി നൽകിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണു ശ്രദ്ധക്ഷണിക്കലിന് മറുപടി പറയേണ്ടിരുന്നത്. മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം വിവിധ സംഘടനകൾ കാലങ്ങളായി മുന്നോട്ട് വയ്ക്കുന്നതാണ്. മലപ്പുറം ജില്ല നിലവിൽ നേരിടുന്ന വികസന പ്രശ്നത്തിന് പരിഹാരമുണ്ടാകാൻ തിരൂർ കേന്ദ്രമാക്കി മറ്റൊരു ജില്ല രൂപീകരിക്കണമെന്നുമായിരുന്നു ലീഗിന്റെ വാദങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP