Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; വാളയാറിലും മാർക്കു ദാനത്തിലും സഭ പ്രക്ഷുബ്ധമാക്കാനൊരുങ്ങി പ്രതിപക്ഷം; നിയമസഭയിൽ ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരിക ജലീലിനും എകെ ബാലനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും; അഞ്ചു എംഎൽഎമാരുടെ സത്യപ്രതിജ്ഞയും ഇന്ന്

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; വാളയാറിലും മാർക്കു ദാനത്തിലും സഭ പ്രക്ഷുബ്ധമാക്കാനൊരുങ്ങി പ്രതിപക്ഷം; നിയമസഭയിൽ ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരിക ജലീലിനും എകെ ബാലനും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും; അഞ്ചു എംഎൽഎമാരുടെ സത്യപ്രതിജ്ഞയും ഇന്ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാരിന് നേരിടാൻ ഏറെ വെല്ലുവിളികൾ. സഭയെ പ്രക്ഷുബ്ധമാക്കുക്കാൻ മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്ന മാർക്ക് ദാന വിവാദവും. വാളയാറിൽ ലൈംഗികാക്രമണം നേരിട്ട കുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികൾ രക്ഷപ്പെടാൻ ഇടയായതും പ്രതിപക്ഷം ആയൂധമാക്കും. കഴിഞ്ഞ 6 ഉപതിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനുണ്ടായ ക്ഷീണവും ചൂടേറിയ സംവാദവിഷയമാകും.

പൂർണമായും നിയമനിർമ്മാണത്തിനു വേണ്ടിയാണു സമ്മേളനം ചേരുന്നതെന്നു സ്പീക്കർ പറയുന്നുണ്ടെങ്കിലും അതിനെക്കാളേറെ രാഷ്ട്രീയമായിരിക്കും ചർച്ചയിൽ നിറയുക. മാർക്ക് ദാന വിവാദത്തിൽ പ്രതിരോധത്തിലായ മന്ത്രി ജലീലിനു സ്വന്തം നിലപാടു വിശദീകരിച്ചു കുറ്റമുക്തി നേടാൻ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.

വാളയാർ സംഭവത്തിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നുകഴിഞ്ഞു. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും പിന്നാക്കവിഭാഗമന്ത്രി എ.കെ.ബാലനെയും ലക്ഷ്യമിട്ടായിരിക്കും പ്രതിപക്ഷത്തിന്റെ ആക്രമണം. ഇതിനെല്ലാം പിണറായി വിജയന്റെ ഇടതുപക്ഷ സർക്കാർ മറുപടി പറയേണ്ടിവരും

യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ പാലാ, കോന്നി, വട്ടിയൂർക്കാവ് എന്നിവ പിടിച്ചെടുക്കാനായതു സർക്കാരിനും എൽഡിഎഫിനും നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. എറണാകുളത്താകട്ടെ യുഡിഎഫിന്റേതു മങ്ങിയ വിജയമാണ്. 2016ൽ എൽഡിഎഫ് നേടിയ വമ്പൻ ഭൂരിപക്ഷം മറികടന്ന് അരൂരിൽ നേടിയ വിജയവും മഞ്ചേശ്വരത്തു ഭൂരിപക്ഷം വർധിപ്പിച്ചതുമാണ് യുഡിഎഫിനുള്ള ആശ്വാസം. പാലായിൽ ഘടകകക്ഷിയിലെ പടലപിണക്കവും കോന്നിയിലും വട്ടിയൂർക്കാവിലും കോൺഗ്രസിലെ അനൈക്യവുമാണു തോൽവിയിലേക്കു നയിച്ചത്.

ഉപതിരഞ്ഞെടുപ്പിൽ ജയിച്ച 5 പേർ എംഎൽഎമാരായി ഇന്നു 10നു സത്യപ്രതിജ്ഞ ചെയ്യും. എം.സി.ഖമറുദീൻ (മഞ്ചേശ്വരം മുസ്ലിം ലീഗ്), ടി.ജെ.വിനോദ് (എറണാകുളം കോൺഗ്രസ്), ഷാനിമോൾ ഉസ്മാൻ (അരൂർ കോൺഗ്രസ്), കെ.യു. ജനീഷ് കുമാർ (കോന്നി സിപിഎം), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ് സിപിഎം) എന്നിവരാണു സത്യപ്രതിജ്ഞ ചെയ്യുന്നത്. പാലാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച മാണി സി.കാപ്പൻ (എൻസിപി) നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു. 14ാം സഭയുടെ 15ാം സമ്മേളനം നവംബർ 21ന് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP