Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതിഥി സൽക്കാരത്തിനായി മന്ത്രിമാർ ചെലവിട്ടത് 36 ലക്ഷം രൂപ! 15 ലക്ഷം ചെലവഴിച്ച മുഖ്യമന്ത്രി തന്നെ മുമ്പിൽ; യാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രിയെയും കടത്തിവെട്ടിയ പി തിലോത്തമൻ ചെലവഴിച്ചത് ആറര ലക്ഷം; ഫോൺവിളിയിൽ മുമ്പനായ എ കെ ബാലൻ ചെലവിട്ടത് 1,60200 രൂപ; ഇടതു മന്ത്രിമാർ കൈപ്പറ്റിയ ശമ്പള-ആനുകൂല്യ കണക്കുകൾ ഇങ്ങനെ

അതിഥി സൽക്കാരത്തിനായി മന്ത്രിമാർ ചെലവിട്ടത് 36 ലക്ഷം രൂപ! 15 ലക്ഷം ചെലവഴിച്ച മുഖ്യമന്ത്രി തന്നെ മുമ്പിൽ;  യാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രിയെയും കടത്തിവെട്ടിയ പി തിലോത്തമൻ ചെലവഴിച്ചത് ആറര ലക്ഷം; ഫോൺവിളിയിൽ മുമ്പനായ എ കെ ബാലൻ ചെലവിട്ടത് 1,60200 രൂപ; ഇടതു മന്ത്രിമാർ കൈപ്പറ്റിയ ശമ്പള-ആനുകൂല്യ കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാളിത്യം മുഖമുദ്രയാക്കി ജീവിക്കുന്ന മന്ത്രിമാർ ഉണ്ടെങ്കിൽ അത് കേരളത്തിലാണെന്ന് മറ്റ് സംസ്ഥാനങ്ങളിലെ ധൂർത്തിന്റെ വിശദാംശം പരിശോധിച്ച് മലയാളികൾ പറയാറുണ്ട്. എന്നാൽ, ജനസേവനത്തിന് ഇറങ്ങിയ കരളത്തിലെ മന്ത്രിമാർക്കും ഭേദപ്പെട്ട നിലയിൽ ജീവിക്കാൻ കഴിയുന്ന ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. പലപ്പോഴും മന്ത്രിമാരായാൽ ധൂർത്തടിക്കുന്ന ശീലമാണ് പലർക്കുമുള്ളത്. വീട് മോടിപിടിപ്പികൽ മുതൽ തുടങ്ങുന്നു ഈ ധൂർത്ത്.

ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം കൈകാര്യം ചെയ്യാൻ വേണ്ടി നിരവധി പേരെ നിയമിച്ച കാര്യം വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. അനാവശ്യമായി ഖജനാവ് ധൂർത്തടിക്കലാണ് ഇതെന്നായിരുന്നു ഉയർന്ന വിമർശനം. മുന്മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഒരാൾ മാത്രം കൈകാര്യം ചെയ്ത വേളയിലായിരുന്നു പിണറായി ഇതേ ആവശ്യത്തിനായി അഞ്ച് പേരെ നിയമിച്ചത്. മുഖ്യമന്ത്രി ഉപദേഷ്ടാക്കൾക്ക് വേണ്ടി അനാവശ്യമായി പണം ചെലവിടുന്നു എന്നകാര്യവും വിവാദത്തിലായിരുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ മുതലാണ് ഓരോ മന്ത്രിമാരും വ്യത്യസ്ത വേളയിൽ വിരുന്നു സൽക്കാരം നടത്തണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത്. ഇത് പ്രകാരമുള്ള സൽക്കാര പരിപാടികളും നടക്കുന്നുണ്ട്. ഇങ്ങനെ സൽക്കാരത്തിനു മറ്റ് ആവശ്യങ്ങൾക്കുമായി മന്ത്രിമാർ ചെലവിടുന്ന പണത്തിന്റെ കണക്ക് വെളിയിൽ വന്നു. നിയമസഭയിൽ കോൺഗ്രസ് എംഎൽഎ റോജി എം ജോൺ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ ചെലവു വിവരങ്ങൾ പുറത്തുവിട്ടത്.

ശമ്പളവും സൽക്കാരവും മറ്റ് ആനുകൂല്യങ്ങൾക്കുമായി ക്യാബിനെറ്റ് പദവിയുള്ള മന്ത്രിമാർ ചിലവഴിച്ച പണത്തിന്റെ കണക്കാണ് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയത്. പുറത്തുവന്ന കണക്കുകൾ പ്രകാരം അതിഥി സൽക്കാര കാര്യത്തിലും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനാണ് മുന്നിൽ. ഫോൺവിളിയിൽ മന്ത്രി എ കെ ബാലൻ മുന്നിലായപ്പോൾ യാത്രപ്പടിയിൽ മുന്നിൽ നിന്നത് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമനാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ശമ്പള ഇനത്തിൽ കൈപ്പറ്റിയത് 3,48236 രൂപയാണ്. അതിഥി സൽക്കാരത്തിനായി 15,19248 രൂപയും ചിലവഴിച്ചു. എല്ലാ മന്ത്രിമാരും കൂടി അതിഥി സൽക്കാരത്തിനായി ആകെ ചിലവഴിച്ചത് 36,70499 രൂപയാണ്. വൈദ്യുതി ചാർജ്ജിന്റെ കാര്യത്തിലും മുഖ്യമന്ത്രിയാണ് മുന്നിൽ. 3,11790 രൂപയാണ് മുഖ്യമന്ത്രിയുടെ വൈദ്യുതി ബിൽ. ഫോൺവിളിയുടെ കാര്യത്തിൽ മുമ്പനായ എ കെ ബാലൻ 1,60200 രൂപ ഇതിനായി ചിലവഴിച്ചപ്പോൾ മുഖ്യമന്ത്രിക്ക് 1,59581 രൂപയേ ചെലവായുള്ളൂ.

യാത്രാപ്പടിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയേക്കാൾ പണം ചിലവഴിച്ചത് ഭക്ഷ്യമന്ത്രി പി തിലോത്തമനാണ്. 6,42692 രൂപയാണ് അദ്ദേഹം യാത്രാപ്പടിയായി ചിലവഴിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ യാത്രാപ്പടി 2,32629 രൂപയാണ്. എല്ലാ മന്ത്രമാരുടെ കടി 75 ലക്ഷത്തിലേറെ രൂപ യാത്രാപ്പടി ഇനത്തിൽ കൈപ്പറ്റി. 75,36162 രൂപയാണ് കൃത്യമായ കണക്ക്.

ഭരണ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനായി മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനെ നിയമിച്ചിട്ടും ഒമ്പത് മാസമായി ശമ്പളം നൽകിയിരുന്നില്ല. ഇക്കാര്യം കോൺഗ്രസ് എംഎൽഎ ചോദ്യമായി ഉന്നയിച്ചപ്പോഴാണ് മന്ത്രിമാരുടെ ശമ്പള വിവരവും പുറത്തുവന്നത്. നിയമസഭയിലെ മറുപടിക്ക് ശേഷം വിഎസിന്റെ ശമ്പളകാര്യത്തിൽ ഇന്ന് മുഖ്യമന്ത്രി തീരുമാനം കൈക്കൊള്ളുകയും ചെയ്തു. മന്ത്രിമാരുടേതിന് തുല്യമായ ശമ്പളം ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനായ വിഎസിന് ലഭിക്കുമെന്നാണ് ഇന്ന് പുറത്തുവന്ന ഉത്തരവ്. കമ്മീഷൻ അംഗങ്ങളുടെ ശമ്പള കാര്യത്തിലും വ്യക്തത വരാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP