Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടുകാരുടെ നടുവൊടിക്കുന്ന ബജറ്റിൽ വയോജനങ്ങൾക്കും ഊന്നുവടിയില്ല; സാമൂഹിക ക്ഷേമ പെൻഷൻ ഇത്തവണയും കൂട്ടിയില്ല; അനർഹരെ ഒഴിവാക്കാനും നടപടി; ക്ഷേമ പെൻഷൻ കൂട്ടാത്തതിന് പഴി ചാരുന്നത് കേന്ദ്രത്തെ; പെൻഷൻ നൽകാൻ ധനമന്ത്രി ആശ്രയിക്കുന്നത് മദ്യത്തെയും ഇന്ധനത്തെയും

നാട്ടുകാരുടെ നടുവൊടിക്കുന്ന ബജറ്റിൽ വയോജനങ്ങൾക്കും ഊന്നുവടിയില്ല; സാമൂഹിക ക്ഷേമ പെൻഷൻ ഇത്തവണയും കൂട്ടിയില്ല; അനർഹരെ ഒഴിവാക്കാനും നടപടി; ക്ഷേമ പെൻഷൻ കൂട്ടാത്തതിന് പഴി ചാരുന്നത് കേന്ദ്രത്തെ; പെൻഷൻ നൽകാൻ ധനമന്ത്രി ആശ്രയിക്കുന്നത് മദ്യത്തെയും ഇന്ധനത്തെയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാട്ടുകാരുടെ നടുവൊടിക്കുന്ന സംസ്ഥാന ബജറ്റിൽ ഇത്തവണയും ക്ഷേമ പെൻഷൻ കൂട്ടിയില്ല. ക്ഷേമപെൻഷൻ 1600 രൂപയായി തുടരും. സംസ്ഥാനത്ത് 62 ലക്ഷം പേർക്കു 1600 രൂപ നിരക്കിൽ പെൻഷൻ നൽകുന്നുണ്ടെന്നും ഇതു തുടരുമെന്നുമാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. സാമൂഹിക ക്ഷേമ പെൻഷനിൽ അനർഹരെ ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിനായി സർക്കാർ രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് നടത്തുന്ന താൽക്കാലിക കടമെടുപ്പ് സർക്കാരിന്റെ പൊതു കടമായി കേന്ദ്ര സർക്കാർ കണക്കാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത് സർക്കാരിന്റെ അനുവദനീയ കടമെടുപ്പു പരിധിയിൽ കുറവു വരുത്തുന്നുണ്ട്. ഇത്തരമൊരു നടപടിയിലൂടെ സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതി തകർക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിലെ സാധാരണക്കാരെ സഹായിക്കുന്ന ഈ പദ്ധതി ജനങ്ങളുടെ പിന്തുണയോടെ സർക്കാർ മുന്നോട്ടുകൊണ്ടുപോവും. അനർഹരെ ഒഴിവാക്കി സാമൂഹിക ക്ഷേമ പദ്ധതി വിപുലീകരിക്കുകയും ദുരുപയോഗം തടയുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് പ്രതിമാസം 1600 രൂപ നിരക്കിൽ സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നത്. സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമ നിധി ബോർഡുകളിലെ 6.73 ലക്ഷം അംഗങ്ങൾക്കും സർക്കാർ പെൻഷൻ നൽകുന്നുണ്ട്. വരുമാനമുള്ള ക്ഷേമനിധി ബോർഡുകൾ വഴി 4.28 ലക്ഷം പേർക്കും ക്ഷേമപെൻഷൻ നൽകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വയോജനങ്ങൾക്ക് ഡേ കെയറുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്.

സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് പെൻഷൻ നൽകാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആശ്രയിക്കുന്നത് മദ്യത്തേയും ഇന്ധനത്തേയും. പെൻഷൻ നൽകാൻ 11,000 കോടി രൂപയാണ് സർക്കാറിന് ചെലവ് വരുന്നത്. ഇതിനായുള്ള തുക കണ്ടെത്താൻ ഇനി ഒരു സാമൂഹിക സുരക്ഷ സീഡ് ഫണ്ട് കൂടി ഉണ്ടാകും. സീഡ് ഫണ്ടിലൂടെ അധിക ധനസമാഹരണമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

മദ്യത്തിനും പെട്രോളിനും ഡീസലിനും വില കൂട്ടിയാണ് അധിക സമാഹരണത്തിനുള്ള പണം കണ്ടെത്തുക. ഇതുപ്രകാരം 500 രൂപ മുതൽ 999 രൂപ വരെ വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപക്ക് മുകളിൽ 40 രൂപയും ഈടാക്കും. ഇതിലൂടെ 400 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.

ഇതിനായി പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹിക സുരക്ഷ സെസായി ഏർപ്പെടുത്തും. ഇതിലൂടെ 750 കോടി രൂപയാണ് അധികമായി ലഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP