Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷം

വനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ റിവ്യൂ പെറ്റിഷൻ നൽകുന്നതിനൊപ്പം ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിത് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയെന്നും ബഫർ സോൺ വിഷയം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം വിഷയതതിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി കൊണ്ടുമാണ മന്ത്രി സംസാരിച്ചത്. പരിസ്ഥിതി ലോല മേഖല പൂജ്യം മുതൽ 12 കി.മി വരെ വേണമെന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫ് സർക്കാരാണ്. ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബഫർ സോൺ ഉത്തരവിൽ ബന്ധപ്പെട്ട പ്രദേശങ്ങളിൽ ആശങ്കയുണ്ട്. സർക്കാരിന് കഴിയുന്നതെല്ലാം ചെയ്യും. പല വാതിലുകളും ഇപ്പോഴും തുറന്നു കിടക്കുന്നു ആശങ്ക പരിഹരിക്കാൻ എല്ലാ വഴിയും ഉപയോഗിക്കും. പ്രശ്ന പരിഹാരത്തിനായി ഒരുമിച്ച് നിൽക്കണം. ഒരു കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പായാൽ അത് കേരളത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. തുടർ നടപടികൾ സ്വീകരിക്കാൻ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്.'- മന്ത്രി പറഞ്ഞു.

ഉത്തരവ് നടപ്പായാൽ ഉണ്ടാവുന്ന പ്രതിസന്ധി തിട്ടപ്പെടുത്താൻ നടക്കുന്ന സർവേയുടെ പുരോഗതിയും യോഗം വിലയിരുത്തും. മൂന്ന് മാസത്തിനകം സർവേ നടപടി പൂർത്തിയാക്കി സുപ്രീംകോടതി നിയോഗിച്ച് എംപവേർഡ് കമ്മിറ്റിയേയും കേന്ദ്രത്തേയും സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനമെന്നും മന്ത്രി സഭയെ അറിയിച്ചു.മന്ത്രിയുടെ മറുപടിയെത്തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് അവർ സഭ വിട്ടിറങ്ങി.

ബഫർസോൺ ഉത്തരവിനെതുടർന്ന് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാൻ സർക്കാർ പരാജയപ്പെട്ട സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സണ്ണി ജോസഫ് എംഎ‍ൽഎയാണ് അടിയന്ത്ര പ്രമേയത്തിന് അനുമതി തേടിയത്. ബഫർസോൺ വിഷത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് വൈകിട്ട് നാലുമണിക്കാണ് ഓൺലൈൻ യോഗം നടക്കുന്നത്.

വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും അടങ്ങുന്ന സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശത്തോടെയാണ് വയനാടും ഇടുക്കിയും അടക്കമുള്ള ജില്ലകളിലെ ജനങ്ങൾ കടുത്ത ആശങ്കയിലായത്. ബഫർ സോൺ മേഖലയിൽ ഒരു തരത്തിലുള്ള നിർമ്മാണപ്രവർത്തനങ്ങളോ ഖനനമോ വികസന പ്രവർത്തനങ്ങളോ പാടില്ലെന്നും നിർദ്ദേശത്തിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതും ആശങ്ക കടുക്കുന്നതിന് ഇടയാക്കി. നിർദ്ദേശത്തിനെതിരെ ഹർത്താലുൾപ്പടെ നടത്തി.

വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐക്കാർ അടിച്ചുതകർത്തതും ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.സുപ്രീം കോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പരിസ്ഥിതി ലോല മേഖലകളാക്കുന്നത് ആയിരക്കണക്കിന് പേരെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ ഇളവ് തേടി സുപ്രീം കോടതിയേയും കേന്ദ്രസർക്കാരിനേയും സമീപിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP