Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാരുണ്യം അറ്റ് ഹോമിന് മുൻഗണന; കോവിഡ് പിൻവാങ്ങുന്നതോടെ എല്ലാ വാർഡുകളിലും വയോ ക്ലബുകൾ; മരുന്നുകൾ ഇനി വീട്ടിലേക്ക്; വയോമിത്രം, സായംപ്രഭ സ്‌കീമുകൾക്ക് 30 കോടി; ക്ഷേമപെൻഷൻ തുക 100 രൂപ വർധിപ്പിച്ചതും ആശ്വാസം; വയോജനങ്ങൾക്ക് കാരുണ്യം വീട്ടിലേക്ക്

കാരുണ്യം അറ്റ് ഹോമിന് മുൻഗണന; കോവിഡ് പിൻവാങ്ങുന്നതോടെ എല്ലാ വാർഡുകളിലും വയോ ക്ലബുകൾ; മരുന്നുകൾ ഇനി വീട്ടിലേക്ക്; വയോമിത്രം, സായംപ്രഭ സ്‌കീമുകൾക്ക് 30 കോടി; ക്ഷേമപെൻഷൻ തുക 100 രൂപ വർധിപ്പിച്ചതും ആശ്വാസം; വയോജനങ്ങൾക്ക് കാരുണ്യം വീട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമായ ബജറ്റിൽ വയോജനങ്ങൾക്കും പ്രത്യേക കരുതൽ. വയോജനക്ഷേമത്തിനായ കാരുണ്യഅറ്റ്‌ഹോം എന്ന പദ്ധതിക്കും സർക്കാർ രൂപം നൽകുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് വയോജനങ്ങൾ സൗകര്യങ്ങളും സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കുക എന്ന ഉദ്ദേശടെത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം വയോജനങ്ങൾക്കാവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകുമെന്ന പ്രഖ്യാപനമാണ്.ജീവിത ശൈലീരോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴി ക്കുന്ന വയോജനങ്ങൾക്കാവും മരുന്ന് വീടുകളിലെത്തിച്ചു നൽകുക.കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ ആഭിമുഖ്യത്തിലാണ് കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കുക. കമ്പോള വില യേക്കാൾ കുറഞ്ഞനിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്ന് വയോജനങ്ങൾക്ക് ഒരു ശതമാനം അധിക ഇളവോടെ മരുന്ന് വീടികളിലെത്തിച്ച് നൽകുവാനാണ് തീരുമാനം.

കോവിഡ് പിൻവാങ്ങുന്നതോടെ എല്ലാ വാർഡുകളിലും വയോ ക്ലബുകൾ ആരംഭിക്കും. 2022 ൽ 5000 വയോ ക്ലബുകൾ തുടങ്ങും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്ന് 290 കോടി രൂപ വ യോജനങ്ങൾക്കായി മാറ്റി വെക്കും. വയോമിത്രം, സായംപ്രഭ സ്‌കീമുകൾക്ക് 30 കോടി രൂപ അനു വദിക്കും. ഇതിനുപുറമെ ക്ഷേമപെൻഷൻ തുക 100 രൂപ വർധിപ്പിച്ചതും വയോജനങ്ങൾക്ക് ആശ്വാ സമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP