പൊതുരംഗത്തുള്ള സ്ത്രീകളെയും വനിതാ പത്രപ്രവർത്തകരെയും സംരക്ഷിക്കാൻ പ്രത്യേക നിയമം വേണം; വ്യക്തിഹത്യയാണ് ഏറ്റവും വലിയ ആയുധം; സ്ത്രീ ശാക്തീകരണത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണം എന്നും കേരള നിയമസഭയിൽ കനിമൊഴി എംപി

സായ് കിരൺ
തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തകരും പത്രപ്രവർത്തകരു മടക്കം പൊതുരംഗത്തുള്ള സ്ത്രീകളെ സംരക്ഷിക്കാൻ പുതിയ നിയമം വേണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും ആഹ്വാനം ചെയ്ത് നിയമസഭയിൽ ഫയർബ്രാൻഡായി കനിമൊഴി. പൊതുരംഗത്തുള്ള സ്ത്രീകളുടെ സംരക്ഷണത്തിന് നിലവിൽ നിയമമില്ല. ഇവരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം അപമാനിക്കുന്നത് തടയാൻ നിയമം കൊണ്ടുവരണം.
വ്യക്തിഹത്യയാണ് സ്ത്രീകൾക്കെതിരായ ഏറ്റവും വലിയ ആയുധം. സ്ത്രീകളെ വീട്ടിലിരുത്താൻ വ്യക്തിഹത്യ എന്ന ആയുധം പ്രയോഗിച്ചാൽ മതി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു കനിമൊഴി. 'ഭരണഘടനയും വനിതകളുടെ അവകാശങ്ങളും' എന്ന ആദ്യ സെഷനിലാണ് കനിമൊഴി ദേശീയ പ്രാധാന്യമുള്ള ആഹ്വാനവുമായി താരമായത്.
നിശബ്ദതയാണ് തങ്ങളുടെ ആയുധമെന്ന് ബഹുഭൂരിപക്ഷം സ്ത്രീകളും കരുതുന്നു. എല്ലാ തടസങ്ങളും ഭേദിക്കുകയാണ് സ്ത്രീകൾ ചെയ്യേണ്ടത്. തങ്ങളുടെ അവകാശത്തിനായി സ്ത്രീകൾ ഒറ്റക്കെട്ടായി മുന്നോട്ടുവന്ന് ശബ്ദമുയർത്തണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിയമത്തിലൂടെയോ ഭരണഘടനാ ഭേദഗതിയിലൂടെയോ മാത്രം ഇല്ലാതാക്കാനാവില്ല. സ്കൂളിൽ നിന്നും വീട്ടിൽ നിന്നും ബോധവത്കരണം തുടങ്ങണം.
പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33ശതമാനം വനിതാ സംവരണ ബിൽ പാസാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചുനിന്നിട്ടും നടന്നില്ല. ഒന്നോ രണ്ടോ പാർട്ടികളേ എതിർത്തുള്ളൂ. എന്നിട്ടും ബിൽ പാസായില്ല. മിക്ക പാർട്ടികളും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തി. രാജ്യത്ത് സ്ത്രീശാക്തീകരണത്തിനുള്ള ഏക പോംവഴിയാണിത്. മുത്തലാക്ക് നിരോധന ബിൽ പാർലമെന്റ് പാസാക്കിയത് നല്ലത്. എന്നാൽ അപ്പോഴും വനിതകളുടെ ശബ്ദം മുഴങ്ങിക്കേട്ടില്ല. സ്ത്രീകളുടെ ശബ്ദം നിയമനിർമ്മാണ സഭകളിൽ മുഴങ്ങണം.
നിയമനിർമ്മാണ സഭകളിൽ വനിതാ പങ്കാളിത്തം നന്നേ കുറവാണ് 9ശതമാനത്തിൽ താഴെ മാത്രം. ലോകസഭയിൽ 15.3%, രാജ്യസഭയിൽ 12%, സംസ്ഥാന നിയമസഭകളിൽ 9മുതൽ പത്ത് ശതമാനം. എന്നിങ്ങനെയാണ് വനിതാ പ്രാതിനിധ്യം. സ്ത്രീകൾക്കു വേണ്ടി നിയമങ്ങളുണ്ടാക്കുന്നത് പുരുഷന്മാരാണ്. നിയമനിർമ്മാണ സഭകളിൽ സ്ത്രീകളുടെ ശബ്ദം മുഴങ്ങുന്നില്ല. 33ശതമാനം വനിതാ സംവരണം സാദ്ധ്യമാക്കണം. നിയമനിർമ്മാണ സഭകളിൽ വനിതകൾക്ക് തുല്യപ്രാതിനിധ്യം നൽകണം. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യഅവസരം, തുല്യനീതി, സാമ്പത്തിക അവസരങ്ങൾ എന്നിവ പുരുഷനൊപ്പം സ്ത്രീയ്ക്ക് ലഭിക്കുന്നില്ല.
സ്വാതന്ത്ര്യം കിട്ടി 75 വർഷമായെങ്കിലും ഇന്നും എല്ലാവർക്കും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. സ്ത്രീകൾക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യ ചിന്താഗതി മാറ്റവുമാണ് അനിവാര്യം. പണ്ടത്തേക്കാൾ സ്ത്രീകൾക്ക് ഇന്ന് കുറേയേറെ അവകാശങ്ങളുണ്ട്. ഇതൊന്നും എളുപ്പത്തിൽ കിട്ടിയതല്ലെന്ന് മനസിലാക്കണം. ഇന്ത്യൻ എയർലൈൻസിൽ 35വയസായാലോ വിവാഹിതരായാലോ വനിതാ ജീവനക്കാർ സ്വയം രാജിവച്ചു പോകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഭർതൃപീഡനത്തെക്കുറിച്ച് താൻ പാർലമെന്റിൽ ചോദ്യമുന്നയിച്ചപ്പോൾ, ഇന്ത്യൻ സംസ്കാരവും പാരമ്പര്യവുമനുസരിച്ച് ഇത് ശരിയാണെന്നായിരുന്നു മറുപടി കിട്ടിയത്. ഇപ്പോൾ ഭർതൃപീഡനം ക്രിമിനൽ കുറ്റമാണെന്ന് കോടതി ഉത്തരവുണ്ടായി. ഭർതൃപീഡനം തെറ്റാണെന്നും തടയണമെന്നും പാർലമെന്റിൽ ഇതുവരെ ഒരു ബില്ലും പാസായിട്ടില്ല- കനിമൊഴി പറഞ്ഞു.
ഇന്ത്യയിൽ വനിതാ ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ചുവടുവയ്പായിരുന്നു 1996ൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ. രാജ്യത്തിന്റെ ഭരണത്തിൽ നിർണായക പങ്കാളിത്തം വനിതകൾക്ക് നൽകുകയായിരുന്നു ലക്ഷ്യം. അതിനായി, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനുള്ള ഭരണഘടനാ ഭേദഗതിയാണ് ബില്ലിന്റെ കാതൽ.
വനിതാ ശാക്തീകരണത്തെക്കുറിച്ച് വീറോടെ പ്രസംഗിക്കുമ്പോഴും പുരുഷാധിപത്യമുള്ള ഇന്ത്യൻ രാഷ്ട്രീയ- ഭരണ വ്യവസ്ഥിതി ബില്ലിനെ പൂർണമായും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കാൽ നൂറ്റാണ്ടു മുമ്പ് പാർലമെന്റിൽ അവതരിപ്പിച്ച ബില്ല് ഇപ്പോഴും പാസാക്കാനാവാതെ പൊടിപിടിച്ചു കിടക്കുന്നത്. എല്ലാ രംഗങ്ങളിലും വനിതകൾ മുന്നോട്ടു വരുമ്പോഴും തിരഞ്ഞെടുപ്പുകളിൽ അവർക്ക് മതിയായ പ്രാതിനിദ്ധ്യം നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുന്നില്ല. വനിതാ സംവരണം നടപ്പാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാഴ്വാക്കുകളാവുകയാണ് പതിവ്.
ബി. ജെ. പിയും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ പല പാർട്ടികളും കാലാകാലങ്ങളിൽ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ കാര്യത്തോടടുക്കുമ്പോൾ മുടന്തൻ കാരണങ്ങളുണ്ടാക്കി ബിൽ മുടക്കുന്നതാണ് അനുഭവം. ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും ബില്ലിനെ എതിർത്തിരുന്നു. 2018ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തിൽ ബില്ലിന് കോൺഗ്രസിന്റെ പിന്തുണ ഉറപ്പു നൽകുകയും ബിൽ പാസാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും ബില്ലിന് ആർ.ജെ.ഡി ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണ നേടാമോ എന്നുമായിരുന്നു ഇതിനോടുള്ള ബിജെപിയുടെ പ്രതികരണം. 1998 ൽ വാജ്പേയി മന്ത്രിസഭയിലെ നിയമമന്ത്രി എം.തമ്പിദുരൈ അവതരിപ്പിച്ച ഒരു ബിൽ വലിച്ചുകീറിയെറിയപ്പെടുകയുണ്ടായി. ഇന്ത്യൻ പാർലമന്റെറി രംഗത്തെ കറുത്ത അധ്യായം.അന്നു വലിച്ചുകീറി എറിയപ്പെട്ടതു കുറച്ചു പേപ്പറുകൾ മാത്രമല്ല; രാജ്യത്തെ സ്ത്രീകളുടെ പ്രതീക്ഷകൾ കൂടിയായിരുന്നു. വനിതാ സംവരണ ബിൽ ആയിരുന്നു അന്ന് ഒരു ആർജെഡി എംപി തട്ടിയെടുത്തും വലിച്ചുകീറിയത്. പിന്നീടും പലപ്പോഴും വനിതാ സംവരണ ബിൽ പല രൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. കാര്യമായ ഫലമുണ്ടായില്ല.
Stories you may Like
- 'അരിയും മലരും കുന്തിരിക്കവും' ചർച്ച തുടരുമ്പോൾ
- ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ കൊലപ്പെടുത്തി
- 'ആസാദി കാ അമൃത് മഹോത്സവ്' സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു
- തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്ക് നിയമ ബോധവത്കരണം നൽകി
- സ്വാതന്ത്ര്യ സമര സേനാനികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് തിരുവനന്തപുരം വിമാനത്താവളം
- TODAY
- LAST WEEK
- LAST MONTH
- പീഡനകേസ് പ്രതിയെ ഹാജരാക്കിയ ഉടൻ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിക്കുന്നത് അപൂർവം; പിസി ജോർജിനെ പൂട്ടാനുള്ള കേരള പൊലീസിന്റെ പൂഴിക്കടകടൻ പിഴച്ചത് അഭിഭാഷകരുടെ വാദപ്രതിവാദത്തിൽ; രണ്ടാം വട്ടവും പിസിക്ക് രക്ഷകനായി അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ; പിണറായി പൊലീസിന്റെ ഇരട്ടപൂട്ട് വക്കീൽ പൊളിച്ചപ്പോൾ
- 90കളിലെ സ്ക്രിപ്റ്റുമായി വന്ന് 22-ൽ പടം എടുത്താൽ എട്ട് നിലയിൽ പൊട്ടുകയേ ഉള്ളുവെന്ന് ആരേലും ഒന്ന് പി ശശിയോട് പറഞ്ഞാൽ നന്നായിരുന്നു; പടം വീണിട്ട് ഉലക നായകൻ ആണ് ഹീറോ എന്നൊന്നും പറഞ്ഞിട്ട് കാര്യമുണ്ടാവില്ല! ശ്രീജന്റെ പോസ്റ്റ് വൈറൽ; പിസി ജോർജിനെ അറസ്റ്റ് ചെയ്ത നാടകം വീണ്ടും പൊളിയുമ്പോൾ
- 2004ൽ എസ്എഫ്ഐക്കാരെ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു; മകൾ ആദ്യം ജോലിക്ക് പ്രവേശിച്ചത് ഒറാക്കിളിൽ; പിന്നീട് രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി; എല്ലാം നിയന്ത്രിക്കുന്നത് ഫാരീസും; രണ്ടും കൽപ്പിച്ച് പിസി ഇറങ്ങുന്നു; പിണറായിയ്ക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത ആരോപണം
- രോഗിയുടെ കയ്യെടുത്ത് അഞ്ച് പ്രാവശ്യം ഡോക്ടർ തന്റെ സ്വകാര്യ ഭാഗത്ത് പിടിപ്പിച്ചുവെന്ന പരാതി; കൈ റൊട്ടേറ്റ് ചെയ്യിച്ചപ്പോൾ മുതുകിൽ കണ്ട ചതവ് ഭർത്താവ് ഇടിച്ചതാണോയെന്ന് ചോദിച്ചതാണ് കേസിന് കാരണമെന്ന് ഡോക്ടർ; ഓർത്തോ ഡോക്ടറുടെ അറസ്റ്റ് കോടതി വിലക്കി
- ഗസ്റ്റ് ഹൗസിൽ വച്ച് കസ്റ്റഡിയിൽ എടുത്തു; എആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തി; ഇതോടെ അറസ്റ്റും ചെയ്തു; ഇനി റിമാൻഡ് വേണം; പിസി ജോർജിനെ ജയിലിൽ അടയ്ക്കാനുള്ള അപേക്ഷയിൽ ചർച്ചയാകുന്നത് 'ശങ്കരാടിയുടെ ആ പഴയ രേഖ'! അറസ്റ്റിന്റെ ഗ്രൗണ്ടായി കുറ്റസമ്മതം മാറി; പൂഞ്ഞാറിലേക്ക് ജോർജ് മടങ്ങുമ്പോൾ നിരാശ സർക്കാരിനോ?
- 'എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം... എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്'; പി.സി. ജോർജിന്റെ ഭാര്യ ഉഷാ ജോർജിനെതിരെ പൊലീസിൽ പരാതി
- ഇന്ത്യ സൂപ്പറാണ്.... ഞങ്ങൾക്ക് വേണ്ടത് കൂടുതൽ ഇന്ത്യാക്കാരെ; യുകെയിലെ ഇമിഗ്രേഷൻ മാറ്റങ്ങൾ ഇന്ത്യാക്കാർക്ക് അനുകൂലമായി; ബ്രിട്ടീഷ് ഹോം സെക്രട്ടറി പറഞ്ഞത് ഇന്ത്യാക്കാർക്ക് വേണ്ടി കൂടുതൽ അവസരങ്ങൾ തുറക്കുമെന്നതിനെ കുറിച്ച്
- റഷ്യയെ ശ്വാസം മുട്ടിക്കാൻ ഇറങ്ങി തിരിച്ച അമേരിക്കയും നാറ്റോയും ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയിൽ; എണ്ണയുൽപാദനം റഷ്യ കുറച്ചാൽ ക്രൂഡ് ഓയിൽ വില മൂന്നിരട്ടിയാകും; ഇന്ത്യ-ചൈന വ്യാപാരം ഉറപ്പിച്ച് നാറ്റോയോട് പ്രതികാരം ചെയ്യാൻ പുടിൻ
- പിസി ജോർജ് അല്ല പലരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്; അവരെല്ലാം മാറ്റി പറയുന്നുണ്ട്; ആരോടും ഒരിക്കലും പ്രതികാരം ആഗ്രഹിക്കാത്ത ആളാണ് ഞാൻ; പീഡന പരാതിയിൽ ജോർജ് കുരുങ്ങിയത് കാലത്തിന്റെ കണക്ക് ചോദിക്കൽ! ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി പുണ്യാളനും വീണ്ടും ചർച്ച; ജോർജിനെ ചതിച്ചത് പഴയ വിശ്വസ്തയോ?
- പിണറായിക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് ഡോൺ ഫാരിസ് അബൂബക്കർ; ഫാരിസ് അമേരിക്കയിൽ നടത്തിയ ഇടപാടുകളിൽ മുഖ്യമന്ത്രിക്ക് പങ്ക്; അമേരിക്കൻ യാത്രകൾ പരിശോധിക്കണം; വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ ഇ. ഡി അന്വേഷിക്കണം; ജാമ്യം കിട്ടി പുറത്തിറങ്ങിയ പി സി ജോർജ്ജ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍