Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ എസ് ശബരീനാഥന്റെ അറസ്റ്റിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി; മുഖ്യമന്ത്രി ഭീരുവെന്ന് വി ഡി സതീശൻ; കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്‌റ്റെന്ന് ഷാഫി പറമ്പിൽ; കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചട്ടപ്രകാരം സഭയിൽ ചർച്ചക്കെടുക്കാനാവില്ലെന്ന് നിയമമന്ത്രി പി രാജീവ്

കെ എസ് ശബരീനാഥന്റെ അറസ്റ്റിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി; മുഖ്യമന്ത്രി ഭീരുവെന്ന് വി ഡി സതീശൻ; കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്‌റ്റെന്ന് ഷാഫി പറമ്പിൽ; കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചട്ടപ്രകാരം സഭയിൽ ചർച്ചക്കെടുക്കാനാവില്ലെന്ന് നിയമമന്ത്രി പി രാജീവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥിന്റെ അറസ്റ്റ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കോടതിയെ തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്‌തെന്ന് കാട്ടി ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചട്ടപ്രകാരം സഭയിൽ ചർച്ചക്കെടുക്കാനാവില്ലെന്നും നോട്ടീസ് പരിഗണിക്കാൻ കഴിയില്ലെന്നും നിയമമമന്ത്രി പി രാജീവ് ക്രമപ്രശ്‌നമായി ഉന്നയിച്ചു. എന്നാൽ, സോളാർ കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെ ഏഴ് പ്രാവശ്യം ചർച്ചക്കെടുത്തെന്നും ബാർകോഴ കേസ് നാല് തവണ ചർച്ചചെയ്‌തെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

സൗകര്യത്തിന് വേണ്ടി റൂൾ ഉദ്ധരിക്കുന്നത് ശരിയല്ല, ഗൗരവതരമായ കാര്യങ്ങൾ ഉന്നയിക്കാനുള്ള അവസരം നൽകുന്നതാണ് സഭയുടെ കീഴ്‌വഴക്കം. നോട്ടീസ് അവതരിപ്പിക്കുക എന്നത് പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രി ഭീരുവാണെന്നും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും സതീശൻ വിമർശിച്ചു. ശബരിനാഥൻ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകാനാകില്ലെന്നും വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും ചെയർ അറിയിച്ചെങ്കിലും ചെയറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.

ആവശ്യത്തിന് സമയം കിട്ടാത്തതിനാൽ ശബരിയുടെ അറസ്റ്റ് സബ് മിഷനായി സഭയിൽ ഉന്നയിക്കേണ്ടെന്നു പ്രതിപക്ഷം തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP